Sunday, February 15, 2015

സയ്യിദ് ഖുത്വുബ് - എന്ത് കൊണ്ട് സ്വീകാര്യനല്ല⁉ -3


ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി അടക്കം, ലോകത്ത് ഇസ്ലാമിനു രാഷ്ട്രീയ വ്യാഖ്യാനം നൽകിയ ഏതാണ്ടെല്ലാ ഇസ്ലാമിക പ്രസ്ഥാനങ്ങളും തങ്ങളുടെ ആചാര്യനായി ഉയർത്തിക്കാട്ടുന്ന വിഗ്രമാണ് സാക്ഷാൽ സയ്യിദ് ഖുത്വുബ്. വാസ്തവത്തിൽ, ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ പോലും സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ കുറ്റമറ്റതോ ഒരു നിലക്കും സ്വീകാര്യമോ അല്ല
സൂറത്തുൽ ഇഖ് ലാസ്വിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു " ഇത് ഉണ്മയുടെ ഏകത്വമാണ്. അവന്റെ ഹഖീഖത്തു അല്ലാതെ മറ്റൊരു ഹഖീഖതു ഇല്ല. ഹഖീഖി ആയ നിലയിൽ അവന്റെ ഉണ്മയല്ലാതെ മറ്റൊരു ഉണ്മയില്ല.അവന്റെ യഥാർത്ഥ ഉണ്മയിൽ നിന്നാണ് മറ്റെല്ലാത്തിന്റെയും ഉണ്മ ഉണ്ടായിട്ടുള്ളത്. " ഫീ ദിലാലിൽ ഖുർആൻ - 6-4002
ഇതിനെക്കുറിച്ച്‌ ശൈഖ് സ്വാലിഹുൽ ഉസൈമീൻ പറഞ്ഞു " അദ്ധേഹത്തിന്റെ (സയ്യിദിന്റെ ) സൂറത്തുൽ ഇഖ് ലാസ്വിന്റെ തഫ്സീർ ഞാൻ വായിച്ചു. അതിലദ്ദേഹം അഹ് ലുസ്സുന്നത്തിന്റെ അഖീദക്കു വിരുദ്ധമായ കാര്യമാണ് പറഞ്ഞിട്ടുള്ളത്. അത് സൂചിപ്പിക്കുന്നത് "വഹ്ദതുൽ വുജൂദി" നെയാണ് (എല്ലാ വസ്തുക്കളിലും അള്ളാഹുവിന്റെ അംശം ഉണ്ട് എന്ന വിശ്വാസം). - അദ്ദഅവാ മാഗസിൻ - ലക്കം 1591 (9/1/1418 ഹി.)


"ഇസ്തിവാ" ക്കു നൽകിയ അർത്ഥം ആധിപത്യം എന്ന് !!!
〰〰〰〰〰〰〰〰〰
സൂറത്തു ത്വാഹ യുടെ വ്യാഖ്യാനത്തിൽ " കാരുണ്യവാൻ അർശിൽ ഇസ്തിവാ ചെയ്തിരിക്കുന്നു" എന്ന ആയത്തിനു അദ്ദേഹം പറയുന്നു " പ്രപഞ്ചത്തിനു മുകളിൽ മൊത്തത്തിലുള്ള ആധിപത്യം" (അർശിൽ ഇസ്തിവാ ചെയ്തു) എന്ന് പറഞ്ഞാൽ, അങ്ങേയറ്റത്തെ ആധിപത്യത്തിന്റെയും, അധികാരത്തിന്റെയും ഉപമയാണ്. " 4-2328
ശൈഖ് ഇബ്ൻ ബാസ് റഹിമഹുള്ളാ പറയുന്നു. " അർശിന്റെ മുകളിലാവുക" എന്ന അറിയപ്പെട്ട വ്യാഖ്യാനത്തെ നിഷേധിക്കലാണിത്. ഇത് ബാത്വിലാണ്. ഇയാൾ വ്യാഖ്യാനമറിയാത്ത ഒരു സാധുവാണെന്നാണ് മനസ്സിലാകുന്നത്‌."

ആഹാദ് ആയ ഹദീസുകളെ നിഷേധിക്കുന്നു !!

" ആഹാദ് ആയ ഹദീസുകൾ വിശ്വാസ കാര്യങ്ങളിൽ സ്വീകരിക്കപ്പെടുകയില്ല.അവലംബം ഖുർആൻ മാത്രമാണ് " 6-4008

ഇസ്ലാമിക സമൂഹത്തെ മൊത്തം കാഫിർ ആക്കുന്നു.
〰〰〰〰〰〰〰〰
ഇന്ന് ഭൂമുഖത്ത് അള്ളാഹുവിന്റെ ശറഉം ഇസ്ലാമിക ഫിഖ്ഹും നടപടി ക്രമമായി സ്വീകരിച്ച, ഒരു മുസ്ലിം രാഷ്ട്രമോ, മുസ്ലിം സമൂഹമോ ഇല്ല. " 4-2122
" നമ്മൾ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ജാഹിലീ സമൂഹം,മുസ്ലിം സമൂഹമല്ല " 4-2009
ഇസ്ലാമിക വിഷയങ്ങളിൽ അവഗാഹമുള്ള ഒരു പണ്ടിതൻ പോയിട്ട് ഒരു ശരാശരി മുസ്ലിം പോലും പറയാൻ പാടില്ലാത്ത തികച്ചും തെറ്റായ ധാരണകളും പിഴച്ച കക്ഷികളുടെ വാദങ്ങളും ഖുർആൻ വ്യാഖ്യാനമായി എഴുതി മുസ്ലിം സമൂഹത്തിൽ പ്രചരിപ്പിച്ച ആൾ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അമരക്കാരനായാൽ ആ പ്രസ്ഥാനത്തിന്റെ ഗതി പിന്നെയെന്തായിരിക്കും
(തുടരും ഇൻശാ അള്ളാഹു)


2 comments:

  1. സയ്യിദ് ഖുത്യു ബ് സൂറത്തുൽ ഫാത്വി ഹയിൽ പറയു ന്ന മൊത്തത്തിലുള്ള ആധിപത്യം എന്നത് സാഹിതീയ ഭാഷയാണ് ഇത് മനസ്സിലാക്കാനാവാത്ത നിങ്ങളാണോ അ ദ്ധേഹത്തേ നിയമം അറിയിത്തന്നന്നുവെന്ന് പറയുന്നത്. വാസ്തവത്തിൽ ആരാണ് സാന്നു.

    ReplyDelete
  2. സയ്യിദ് ഖുത്യു ബ് സൂറത്തുൽ ഫാത്വി ഹയിൽ പറയു ന്ന മൊത്തത്തിലുള്ള ആധിപത്യം എന്നത് സാഹിതീയ ഭാഷയാണ് ഇത് മനസ്സിലാക്കാനാവാത്ത നിങ്ങളാണോ അ ദ്ധേഹത്തേ നിയമം അറിയിത്തന്നന്നുവെന്ന് പറയുന്നത്. വാസ്തവത്തിൽ ആരാണ് സാന്നു.

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.