Wednesday, June 5, 2013

" സമ്മൂ ലനാ രിജാലകും " - 1

മുസ്ലിം ലോകത്ത് ഇസ്ലാമിക ദഅവത്തു സ്വയം ഏറ്റെടുത്തവർ ഒരുപാടുണ്ട്. അല്ലാഹുവിന്റെ മാർഗത്തിലേക്ക് ഉള്ള ക്ഷണം മഹത്തായ ഇബാദത്താണ്. ഈ ക്ഷണം   പൂർണ്ണാർത്തത്തിൽ നിർവ്വഹിച്ചവരാണ് അമ്പിയാക്കൾ. അവരുടെ പിന്തുടർച്ചയാണ് പ്രബോധകർക്ക്‌ അവകാശപ്പെടാനുള്ളത്.

പ്രവാചകന്മാർ അല്ലാഹുവിലേക്ക് ക്ഷണിച്ചത് അഥവാ ദഅവത്തു നടത്തിയത് എങ്ങിനെയാണ്? അതിന്റെ രൂപം ഏതാണ്? തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ദഅവത്തിന്റെ സാധുത പരിഗണിക്കുന്നത്.

എങ്ങിനെയെങ്കിലും ദഅവത്തു നടത്തുകയെന്നതോ, മത നിയമ സംഹിതകൾക്ക് നവ വ്യാഖ്യാനങ്ങൾ നല്കലോ,  ഇസ്ലാമിന്റെ താൽപര്യമല്ല, ഇസ്ലാമിനു അങ്ങിനെ ഒരു മാതൃകയുമില്ല.

എന്നാൽ ദഅവത്തു ഏറ്റെടുത്ത ആളുകളിൽ പലരും ഇക്കാര്യങ്ങളിൽ അജ്ഞരോ, സ്വയം അജ്ഞത നടിക്കുന്നവരോ ആണ്.

ദഅവത്തു എന്നതിന്റെ പേരിൽ കേരളത്തിലെ ഏതാണ്ടെല്ലാ സംഘടനകളും നവീന രീതികൾ കണ്ടെത്താനും അത് പരീക്ഷിക്കാനും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാൽ അത് വലിയൊരു അസംബന്ധമാവില്ല.

എല്ലാവരുടെയും ലക്ഷ്യം ദഅവത്തു ആണ്. എന്നാൽ പലരുടെയും മാർഗങ്ങൾ നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയും സ്വഹാബതും സ്വീകരിച്ചതോ പിന്തുടർന്നതോ അല്ല.  ജനങ്ങൾ സ്വീകരിക്കുന്നു എന്നതോ, പൊതു ജന ശ്രദ്ധയാകർഷിക്കുന്നു എന്നതോ അല്ല,  പ്രബോധനത്തിന് നാം സ്വീകരിച്ച രീതി,  കുറ്റമറ്റതാണ് എന്നതിനുള്ള തെളിവ്.

ഒരുപാട് 'ബുദ്ധിജീവികൾ' കൂടിയിരുന്ന് പല വട്ടം ചർച്ച ചെയ്തു ആലോചിച്ചു കണ്ടെത്തിയതാകാം പല രീതികളും ! അതിനു വളരെക്കുടുതൽ വിഭവ ശേഷിയും സമയവും വ്യയം ചെയ്തിരിക്കാം.
കേട്ടാൽ, ആർക്കും വിമർശിക്കാൻ 'കഴിയാത്ത'തും 'അനിവാര്യവുമെന്നു' തോന്നാം. പക്ഷെ, നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരു ചര്യയുമായി പൊരുത്തപ്പെടുന്നുണ്ടോ അവ എന്ന് പരിശോധിക്കുമ്പോഴാണ് അപകടം ബോധ്യപ്പെടുക. ഇവിടെയുള്ള ഏറ്റവും അപകടകരമായ കാര്യം, അങ്ങിനെ ഒരു പരിശോധന, അഥവാ ഇസ്ലാമിക ദഅവത്തു രംഗത്ത് പരീക്ഷിക്കപ്പെടുന്ന നൂതന ആശയങ്ങളും ചിന്തകളും രീതികളും കണ്ടെത്തലുകളും , സുന്നത്തുമായ് എത്ര മാത്രം യോജിക്കുന്നതാണ് എന്ന് അന്വേഷിക്കുന്നവരും പരിശോധിക്കുന്നവരുമായി ആരെങ്കിലുമുണ്ടോ എന്നതാണ്.

ഇസ്ലാമിക പ്രബോധനത്തിന്റെ പേരിൽ എവിടെയെങ്കിലും തൗഹീദ്, സുന്നത്ത്  എന്നൊക്കെ ഒരു പത്തു തവണ പറഞ്ഞത് കൊണ്ടോ അഹ്ലുസ്സുന്നതിന്റെ ചില ഉലമാക്കളുടെ പേരുകൾ പരാമർശിച്ചത് കൊണ്ടോ ചെയ്യുന്ന കാര്യങ്ങൾ  ദഅവത്തു ആവുകയോ സാധൂകരണം സിദ്ധിക്കുകയോ ചെയ്യില്ല.

ബിദ്അത്തുകൾ ജനിക്കുന്നത് അതിന്റെ പേരുകളിൽ അല്ല. സുന്നത്ത് എന്ന പേരിലോ, സുന്നത്തിനോട് വളരെ സദൃശമായ രൂപത്തിലോ ആയിരിക്കും. സൂക്ഷ്മദൃക്കുകൾക്കല്ലാതെ അത്, അതിന്റെ പ്രാഥമിക ദിശയിൽ ഗോചരമായിരിക്കില്ല.

ദഅവത്തിനു നേതൃത്വം നൽകുന്നവർ സുന്നത്തിനെക്കുറിച്ച് തികഞ്ഞ അറിവും ജാഗ്രതയും ഇല്ലാത്തവരാണെങ്കിൽ, സർവ്വ നാശമായിരിക്കും പ്രദാനം ചെയ്യുക.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.