Sunday, June 2, 2013

" സമ്മൂ ലനാ രിജാലകും ! " - 5

" സമ്മൂ ലനാ രിജാലക്കും " - 5

ഭൌതിക ലക്ഷ്യങ്ങൾ ലാക്കാക്കി പ്രവർത്തിക്കുന്നവർക്ക് - അവർ വളരെക്കൂടുതലാണ് - മാനദണ്‍ഠങ്ങളോ നിയതമായ രീതികളോ ഇല്ല. എന്തെങ്കിലുമൊക്കെ ചെയ്യുകയും അറിയപ്പെടുകയും ചെയ്യണം. അതിൽ കൂടുതൽ ഒന്നും അവരിൽ പലരും ആഗ്രഹിക്കുന്നില്ല. വിദ്യാഭ്യാസം, ആദുര സേവനം, പ്രകൃതി-വന-ജല-സംരക്ഷണം, സാമൂഹ്യ ക്ഷേമം, തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ധാരാളം ആളുകളും സന്നദ്ധ സംഘടനകളുമുണ്ട് നമുക്ക് ചുറ്റും.

ഇസ്ലാം മത സന്ദേശം ജനങ്ങളുടെ പാരത്രിക മോക്ഷത്തിനുള്ളതാണ്. ആത്യന്തികമായി കർമ ഫലങ്ങൾ മരണ ശേഷമാണ്. " ഇത്തിബാഉ" അഥവാ പിൻ പറ്റലാണ് നമ്മുടെ ബാധ്യത. ഈ നിബന്ധന വിസ്മരിച്ചു കൊണ്ടല്ലാതെ, നൂതന നിർമിതികൾക്കും, നവീന മാർഗങ്ങൾക്കും യാതൊരു സ്ഥായീഭാവവും ഇല്ല തന്നെ.

നന്മ എന്നത് നബിസ്വല്ലല്ലാഹു അലൈഹി വ സല്ലമയുടെ തിരുചര്യയാണ്. അതിനു എതിരാവുന്നതെല്ലാം തിന്മയാണ്. ഒരാളുടെ ചിന്തയും ബുദ്ധിയും നന്മയെന്നു അവനോടു മന്ത്രിക്കുന്ന കാര്യങ്ങൾ നബി ചര്യ കൊണ്ട് സാക്ഷ്യപ്പെടുത്താത്ത കാലത്തോളം ആ ചിന്തയും ഭാവനയും നന്മയായി പരിഗണിക്കാവതല്ല.



അല്ലാഹുവിന്റെ മാർഗത്തിലേക്കുള്ള ക്ഷണം, അഥവാ "ദഅവത്ത്" മഹത്തായ നന്മയാണ്. നബിയും സ്വഹാബത്തുമാണ് അതിന്റെ മാതൃകകൾ. ആ മഹിത മാതൃകയോട് ആരെങ്കിലും അതൃപ്തി കാണിക്കുകയും, സ്വന്തം ബുദ്ധിയും യുക്തിയും മന്ത്രിക്കുന്നത്, അതിനേക്കാൾ ഉത്കൃഷ്ടവും ഉത്തമവുമാണെന്ന് കരുതുകുകയും ചെയ്യുന്നുവെങ്കിൽ അവൻ നാശത്തിന്റെ വഴിയിൽ പ്രവേശിച്ചു. ഫിത്നകൾ മനുഷ്യ മനസ്സുകളെ റാഞ്ചിയെടുക്കും. പിന്നീട് ഒന്നും അവന്റെ മനസ്സിലേക്ക് കയറാത്ത വിധത്തിൽ ! സുന്നത്തുകൾ അവനെ ഒരു നിലക്കും സ്വാധീനിക്കാത്ത നിലയിൽ !



നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഹുദൈഫ റദിയല്ലാഹു അന്ഹു പറയുന്നു.

قَالَ حُذَيْفَةُ سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « تُعْرَضُ الْفِتَنُ عَلَى الْقُلُوبِ كَالْحَصِيرِ عُودًا عُودًا فَأَىُّ قَلْبٍ أُشْرِبَهَا نُكِتَ فِيهِ نُكْتَةٌ سَوْدَاءُ وَأَىُّ قَلْبٍ أَنْكَرَهَا نُكِتَ فِيهِ نُكْتَةٌ بَيْضَاءُ حَتَّى تَصِيرَ عَلَى قَلْبَيْنِ عَلَى أَبْيَضَ مِثْلِ الصَّفَا فَلاَ تَضُرُّهُ فِتْنَةٌ مَا دَامَتِ السَّمَوَاتُ وَالأَرْضُ وَالآخَرُ أَسْوَدُ مُرْبَادًّا كَالْكُوزِ مُجَخِّيًا لاَ يَعْرِفُ مَعْرُوفًا وَلاَ يُنْكِرُ مُنْكَرًا إِلاَّ مَا أُشْرِبَ مِنْ هَوَاهُ ». ( صحيح مسلم ) 




ഒരു പായയുടെ ഇഴകൾ, (അതിൽ ഉറങ്ങുന്നവന്റെ പാർശ്വങ്ങളിൽ) ഒന്നിന് പിറകെ ഒന്നായി ഏതു പോലെയാണോ അടയാളങ്ങൾ വീഴ്ത്തുന്നത്, അത് പോലെയാണ് ഹൃദയങ്ങളിൽ ഫിത്ന ബാധിക്കുന്നത് ഏതൊരു ഹൃദയമാണോ അത് കുടിപ്പിക്കപ്പെട്ടത്‌, അതിൽ കറുത്ത ബിന്ദുക്കൾ വീഴ്ത്തും. ഏതൊരു ഹൃദയമാണോ അതിനെ നിരാകരിച്ചത്, അതിൽ വെളുത്ത ബിന്ദുക്കളും. അങ്ങിനെ രണ്ടു ഹൃദയങ്ങൾ. ഒന്ന് വെളുത്ത വെള്ളാരം കല്ല്‌ പോലെയുള്ളത്. ആകാശ ഭുമികൾ നില നിൽക്കുന്ന കാലത്തോളം,അതിനെ യാതൊരു ഫിത്നയും ബാധിക്കുകയില്ല. മറ്റൊന്ന് കറുത്തിരുണ്ടത്, തന്റെ ഹവയിൽ നിന്ന് കുടിപ്പിക്കപ്പെട്ടതെന്തോ അതല്ലാതെ, ഒരു നന്മയോ തിന്മയോ അത് തിരിച്ചറിയില്ല കമഴ്ത്തി വെച്ച ഒരു കൂജ പോലെ "കമഴ്ത്തി വെച്ച കൂജ" അതിലേക്കു പിന്നീടൊന്നും കടക്കില്ല. ! എന്തൊഴിച്ചാലും അത് ഉള്ളിൽ കടക്കാതെ പുറത്തേക്കു തന്നെ ഒഴുകും. ! ഹവ എന്താണോ കൽപിക്കുന്നത്‌ അത് മാത്രമേ അവർ ദീനായി സ്വീകരിക്കുകയുള്ളൂ ! ഒരു മുസ്ലിമിന്റെ ഹൃദയം ഹവകൾ മാത്രം സ്വീകരിക്കുന്ന ഒരു കൂജയാകാൻ പാടില്ല. മറിച്ചു സുന്നത്തിനോട് അനുഗുണമായി പ്രതികരിക്കുന്ന, സുന്നത്തുകൾക്ക് വഴങ്ങുകയും, വഴിപ്പെടുകയും ചെയ്യുന്ന, അതിലേക്കു ക്ഷണിക്കുന്ന, അതിൽ സംതൃപ്തി കൊള്ളുന്ന മനസാവണം അവന്റേതു.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.