Thursday, June 6, 2013

" സമ്മൂ ലനാ രിജാലകും ! " - 3

" സമ്മൂ ലനാ രിജാലകും ! " -3

ഇസ്ലാം മതത്തിൽ ആർക്കും എന്തെങ്കിലും പറയാൻ സ്വാതന്ത്ര്യമോ അവകാശമോ ഇല്ല. ഇനി പറഞ്ഞാൽ തന്നെ, ചെവികൊടുക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്നതിന് നിബന്ധനകളുമുണ്ട്.

ഇന്ന്, ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവരിൽ പലരും നേരത്തെ സൂചിപ്പിച്ച നിബന്ധനകൾ പ്രാവർത്തികമാക്കുന്നില്ല. അവർ സംസാരിക്കുന്നത് ഇസ്ലാമിനെക്കുറിച്ച് തന്നെയാണ്. പക്ഷെ,  അവർ അതിനു യോഗ്യരല്ല, അതായത് അവർ ദീൻ എന്ന നിലക്ക്  പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ പലപ്പോഴും സലഫുകൾ പറയുകയോ ചെയ്യുകയോ അന്ഗീകരിക്കുകയോ ചെയ്യാത്തവയാണ്. അപ്പോൾ ഇമാം ഇബ്ൻ സീരീൻ റഹ്മതുല്ലാഹി അലൈഹി പറഞ്ഞത് നമുക്ക് മാനദണ്ഡമായി സ്വീകരിക്കേണ്ടി വരും. അതായത് " സമ്മൂ ലനാ രിജാലകും " ! എവിടെ നിന്ന് കിട്ടി നിങ്ങൾക്കിത്? ആരാണ് നിങ്ങളോടിത് പറഞ്ഞത്? എന്താണ് നിങ്ങൾക്കിങ്ങനെ ചെയ്യാനുള്ള രേഖ അഥവാ പ്രമാണം? 

മറുപടിയായി പറയാനുള്ളത് സ്വഹാബതു ഇങ്ങനെ ചെയ്തിട്ടുണ്ട്, അല്ലെങ്കിൽ എതിരില്ലാത്ത നിലയിൽ അവർ അന്ഗീകരിച്ചിട്ടുണ്ട് , പറഞ്ഞിട്ടുണ്ട്, എന്നൊക്കെയാണോ എങ്കിൽ പിന്നെ ചോദ്യമില്ല ! കേട്ടു, അനുസരിച്ചു , പ്രയോഗവൽക്കരിച്ചു , ഒരെതിർപ്പുമില്ല. 

ഇനി മറുപടി, അതല്ലാത്ത മറ്റെന്തെങ്കിലുമാണെങ്കിൽ, പറഞ്ഞ വ്യക്തി ആരാവട്ടെ, , എന്തിനു പറഞ്ഞു എന്നു ചോദിക്കാൻ മുതിരുകയോ  ഉത്തരത്തിനു വേണ്ടി കാത്തു കെട്ടിക്കിടക്കുകയോ ചെയ്യില്ല; ചെയ്യേണ്ടതില്ല . കാരണം, ദീൻ എന്ന നിലയിൽ അവർ പ്രചരിപ്പിക്കുന്നത് ദീൻ അല്ലാത്ത കാര്യമാണ്. അവർ അതിൽ മായം കലർത്തിയിട്ടുണ്ട്. തേനിൽ വിഷം പുരട്ടുന്നത് പോലെ. 

അപ്പോൾ, പറയുന്ന കാര്യങ്ങൾ എത്ര മാത്രം സത്യ സന്ധതയോടും ആത്മാർഥതയോടും കൂടിയാണെങ്കിലും, സലഫുകളുടെ മാതൃക ഇല്ലെങ്കിൽ അതിനു യാതൊരു വിലയും കല്പ്പിക്കേണ്ടതില്ല; കൽപ്പിക്കാൻ പാടില്ല.

ഇനി ആനുകാലിക ജീവിത പരിസരത്തിലേക്ക് തിരിച്ചു വരൂ. ഇന്ന് ദഅവത് എന്ന പേരിൽ നിർവ്വഹിക്കപ്പെടുന്ന കാര്യങ്ങൾ മുകളിൽ വിവരിച്ച നിബന്ധന വെച്ച് വിശകലനം ചെയ്‌താൽ കിട്ടുന്ന ഉത്തരം എന്തായിരിക്കും? 

സലഫുകൾ ദഅവത്ത് നടത്തിയത് ഖുർആൻ കൊണ്ടാണ്, നബിചര്യ കൊണ്ടാണ്. അവർ ജനങ്ങളെ ക്ഷണിച്ചത് ഖുർആനിലേക്കാണ്, നബി  ചര്യയിലേക്കാണ്.  
ദഅവത്ത് എന്ന മഹത്തായ പുണ്യ കർമത്തിന്റെ മേൽവിലാസത്തിൽ പലരും പലതും ചെയ്തു കൊണ്ടിരിക്കുന്നു. 

ആധുനിക ലോകത്ത് ജീവിക്കുന്ന മനുഷ്യ മനസ്സുകളിലേക്ക് ഇസ്ലാം ദീനിന്റെ പൊൻപ്രഭ പ്രസരിപ്പിക്കണമെങ്കിൽ, സ്വഹാബികൾ, ആറാം നൂറ്റാണ്ടിൽ സ്വീകരിച്ച മാർഗം മതിയാവില്ലെന്ന് പലർക്കും തോന്നി. പിശാച് അവരുടെ ആ തോന്നലിനെ മനോഹരമാക്കി കാണിച്ചു കൊടുത്തു. മത പ്രബോധനത്തിന് വിത്യസ്ഥവും വിചിത്രവുമായ പല നിറങ്ങളും കൈവന്നു. ബഹുമത  സമൂഹങ്ങളുടെ കൂട്ടത്തിൽ ജീവിക്കുന്ന,മത വിജ്ഞാനത്തിന്റെ തോത് കുറഞ്ഞ,  സാധാരണക്കാരായ ആളുകൾ ആവേശത്തിൽ മതിമറന്നു സന്തോഷിച്ചു. ഇസ്ലാമിക ദഅവത്തിന്റെ പുതിയ മേച്ചിൽ പുറങ്ങളെ, മത്സര വീര്യത്തോടെ അവർ വാരിപ്പുണർന്നു. സലഫുകളുടെ മാർഗത്തിൽ നിന്ന് വ്യതിചലിച്ചു എന്ന് ചിന്തിക്കാൻ പോലും കഴിവും പ്രാപ്തിയുമുള്ളവർ അവരിലില്ലാതെ പോയി. ഈ ദുരന്ത ചിത്രത്തിന്റെ നേർക്കാഴ്ചയാണ് ആധുനിക പ്രബോധന രംഗം. 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.