Thursday, June 6, 2013

" സമ്മൂ ലനാ രിജാലകും ! " - 2

" സമ്മൂ ലനാ രിജാലകും ! " -2 

നബിസ്വല്ലള്ളാഹു അലൈഹി വ സല്ലം ദഅവത്തിന് സ്വീകരിച്ച മാർഗം ഏതാണോ അത് തന്നെയാണ് സ്വഹാബത്തും ദഅവത്തിന് വേണ്ടി സ്വീകരിച്ചത്. അവർ നബിയുടെ മാതൃകയില്ലാത്ത പുതിയ ഒരു മാർഗം കണ്ടു പിടിക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അവർ അതിനു മറ്റാരെക്കാളും  കഴിവുള്ളവരും യോഗ്യരുമായിരുന്നിട്ടും അവരതു ചെയ്തില്ലെങ്കിൽ, മറ്റാരു ചെയ്താലും എന്ത് ന്യായീകരണങ്ങൾ നടത്തിയാലും അത് സ്വീകാര്യമോ പ്രാമാണികമോ ആവില്ല. ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി പറയുന്നു

 عن ابن سيرين قال :« لم يكونوا يسألون عن الإسناد، فلما وقعت الفتنة قالوا: سموا لنا رجالكم فينظر إلى حديث أهل السنة فيؤخذ حديثهم وينظر إلى أهل البدع فلا يؤخذ حديثهم».[1



[1] - رواه مسلم في مقدمة الصحيح (1/15) والترمذي في العلل ص81 بشرح ابن رجب والرامهرمزي في المحدث الفاصل ص12 والخطيب البغدادي في الكفاية ص122.
 

 അവർ,ഇസ്നാദിനെക്കുറിച്ചു ചോദിക്കാറുണ്ടായിരുന്നില്ല. ഫിത്ന  തുടങ്ങിയപ്പോൾ, അവർ, 'നിങ്ങളുടെ ആളുകളുടെ പേരുകൾ ഞങ്ങളോട് പറയൂ' . അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണെങ്കിൽ  അവർ സ്വീകരിക്കുകയും അഹ്ലുൽ ബിദ് അയുടെത് നിരാകരിക്കുകയും ചെയ്യും." 

ആദ്യ കാലത്ത്, അഥവാ സ്വഹാബതു ജീവിച്ചിരുന്നപ്പോൾ അവർ പറയുന്ന ഹദീസുകൾ എല്ലാവരും ചോദ്യം ചെയ്യാതെ സ്വീകരിക്കുകയും അന്ഗീകരിക്കുകയും ചെയ്തിരുന്നു. അവരെക്കുറിച്ച് ആർക്കും അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. അവരുടെ വിശ്വാസ്യതയിൽ ആരും സംശയിച്ചിരുന്നില്ല. സ്വഹാബത് എല്ലാവരും നീതിമാന്മാരും സത്യസന്തരും ആയിരുന്നല്ലോ. എന്നാൽ അവരുടെ കാലത്തിനു ശേഷം പല തരത്തിലുള്ള ഫിത്നകളും ഉടലെടുത്തു. നബിയുടെ പേരിൽ, നബി പറഞ്ഞതായി നബി പറയാത്തത് പലരും ആരോപിച്ചപ്പോൾ, അവർക്ക് സനദിനെക്കുറിച്ച് ചോദിക്കൽ അനിവാര്യമായി. അതായത് " ഇക്കാര്യം നിങ്ങൾക്കെവിടെ നിന്ന് കിട്ടി ? " ആരാണ് നിങ്ങളോടിത് പറഞ്ഞത് ? " എന്നവർ ചോദിക്കാൻ തുടങ്ങി. വിശ്വസ്തരായ അഹ്ലുസ്സുന്നയുടെ ആളുകളിൽ നിന്നാണ് കേട്ടത് എന്ന് വ്യക്തമായി തെളിഞ്ഞാൽ മാത്രം അവർ അക്കാര്യം സ്വീകരിക്കുകയും അല്ലാത്തവ തള്ളിക്കളയുകയും ചെയ്തു. അത് കൊണ്ട് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ രഹ്മതുല്ലാഹി അലൈഹി ഇങ്ങിനെ പറഞ്ഞതും 
إن هذا العلم دين فانظروا عمن تأخذون دينكم 
" നിശ്ചയമായും ഈ ഇല്മ് ദീനാകുന്നു, അതാരിൽ നിന്നാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങൾ നോക്കിക്കൊള്ളുക."

അപ്പോൾ, ദീൻ എന്ന നിലയിൽ ആര് പറഞ്ഞാലും, അതെല്ലാം സ്വീകരിക്കാനുള്ള ബാദ്യത ഒരു മുസ്ലിമിന് ഇല്ല. മറിച്ച് , അക്കാര്യം ദീനിൽ സ്ഥിരപ്പെട്ടതാണോ എന്നും, അത് പറയുന്ന ആൾ, അത് പറയാൻ യോഗ്യനാണോ എന്ന് കൂടി പരിശോധിച്ച് ഉറപ്പു വരുത്തിയെ മതിയാകൂ.
ഇസ്ലാം ദീനിനെക്കുറിച്ചു സംസാരിക്കുന്നവർ ഇന്നേറെയാണ്.  പറയാൻ യോഗ്യതയുള്ളവരും,ഇല്ലാത്തവരുമുണ്ട്‌.എന്നല്ല, ചിലപ്പോഴൊക്കെ ഇസ്‌ലാമിനു പുറത്തുള്ളവർ   പോലും ഇസ്ലാമിനെക്കുറിച്ച്  വാചാലരാവാറുണ്ട്.  പലരും അവരെ   തോളിലേറ്റി നടക്കാറുമുണ്ട്.

അപ്പോൾ, പറയുന്നത് ഇസ്ലാമിനെ ക്കുറിച്ചാണ് എന്നത് മാത്രം ആശ്രയിച്ചു കൊണ്ട് അതിന്റെ സ്വീകാര്യത സ്ഥാപിക്കപ്പെടുകയില്ല, മറിച്ചു അത് പറയുന്ന ആളുടെ, പറയാനുള്ള യോഗ്യത കു‌ടി  പരിഗണിക്കപ്പെടണം. യോഗ്യത എന്ന് പറയുമ്പോൾ, വൈജ്ഞാനികവും ഭാഷാപരവുമായ പാടവമല്ല ലക്ഷ്യമാക്കുന്നത് , മറിച്ചു പറയുന്ന ആൾ അഹ്ലുസ്സുന്നയിൽ അറിയപ്പെട്ട ആളാണോ എന്നതാണ്. അത് തന്നെയാണ് ഇമാം ഇബ്ൻ സീരീൻ പറഞ്ഞതിന്റെ പൊരുളും. 
  
 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.