റേച്ചല്‍ എഴുതിയ ഇ മെയില്‍ സന്ദേശം:
പ്രിയ സുഹൃത്തുക്കളെ, കുടുംബാംഗങ്ങളേ,
ഞാന്‍ ഫലസ്തീനില്‍ എത്തിയിട്ട് രണ്ടാഴ്ച്ചയും ഒരു മണിക്കൂറുമായിരിക്കുന്നു. ഞാനിവിടെ കണ്ടതിനെ കുറിച്ച് ചിലത് കുറിക്കാനുണ്ട്. അമേരിക്കയിലേയ്ക്ക് ഈ കത്തെഴുതാനായി ഇരിക്കുമ്പോള്‍ എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നതെന്ന് ചിന്തിക്കാന്‍കൂടി എനിക്ക് ബുദ്ധിമുട്ടനുഭവപ്പെടുന്നു.തങ്ങളുടെ വീട്ടുചുമരിലേയ്ക്ക് പാറിയെത്തുന്ന വെടിയുണ്ടകളെ ചെറുക്കാന്‍ ഇവിടുത്തെ വീടുകളില്‍ ഇനിയും കുഞ്ഞുങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇവിടുത്തെ പോലെയല്ല എല്ലായിടത്തെയും ജീവിതങ്ങള്‍ എന്ന് ഈ കൊച്ചു കുഞ്ഞുങ്ങള്‍ തിരിച്ചറിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ഇവിടെ എത്തുന്നതിനും രണ്ട് ദിവസം മുമ്പ് ഒരു എട്ടുവയസ്സുകാരനെ ഇസ്രായേലി പട്ടാളം വെടിവെച്ച് കൊന്നിട്ടേ ഉണ്ടായിരുന്നുള്ളു. മറ്റു കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ അവന്റെ പേര് ഇപ്പോഴും മര്‍മരശബ്ദമായി അവശേഷിക്കുന്നുണ്ട്, ‘അലി’.എന്റെ പരിമിതമായ അറബ് ജ്ഞാനത്തില്‍ നിന്നു കൊണ്ട് അവരുടെ നിലയ്ക്കാത്ത ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ശ്രമിക്കുന്നുണ്ട്. ‘കൈഫ് ഷാറോണ്‍?’ ‘കൈഫ് ബുഷ്?’ (ഷാറോണ്‍ എന്തുപറയുന്നു? ബുഷ് എന്തുപറയുന്നു?) ‘ഷാരോണ്‍ മജ്‌നൂണ്‍’, ബുഷ് മജ്‌നൂണ്‍”, (”ഷാരോണിന് ഭ്രാന്താണ്’, ‘ബുഷിന് ഭ്രാന്താണ്’ ‘) എന്ന എന്റെ ഉത്തരം കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും. ഉറപ്പായും ഞാന്‍ അങ്ങനെതന്നെ വിശ്വസിക്കുന്നു.പക്ഷേ ഒരുകാര്യം വാസ്തവമാണ്. എങ്ങനെയാണ് ആഗോള അധികാര ഘടന പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ ഇവിടുത്തെ എട്ടുവയസ്സുകാര്‍ക്കറിയാം.ഇവിടെ വന്ന് നിങ്ങളിത് കാണാത്തിടത്തോളം നിങ്ങള്‍ക്ക് ഇതൊന്നും ചിന്തിക്കാന്‍ കൂടി കഴിയില്ല. എന്നിട്ടും നിങ്ങള്‍ക്കറിയാം ഫലസ്തീനെ കുറിച്ച് നിങ്ങളറിഞ്ഞവ യാഥാര്‍ത്ഥ്യങ്ങളല്ലെന്ന്.ആയുദ്ധമില്ലാത്ത ഒരു അമേരിക്കന്‍ പൗരനുനേരെ നിറയൊഴിച്ചാല്‍ ഇസ്രായേലി പട്ടാളത്തിന് എന്തെല്ലാം അഭിമുഖീകരിക്കേണ്ടിവരും? കിണറുകള്‍ നശിപ്പിക്കപ്പെടുമ്പോള്‍ വെള്ളം വാങ്ങാന്‍ എന്റെ കൈവശം പണമുണ്ട്. മാത്രവുമല്ല ഇവിടം ഉപേക്ഷിക്കുക എന്ന ഓപ്ഷനും എനിക്കുണ്ട്. എന്റെ മാതൃരാജ്യത്തെ നിരത്തിലൂടെ കാറോടിച്ചു പോകുമ്പോള്‍ ആകാശത്തുനിന്നും ചീറിവന്ന റോക്കറ്റിനാല്‍ കൊല്ലപ്പെട്ടവരായി എന്റെ കുടുംബത്തില്‍ ആരും ഇല്ല.
എനിക്കൊരു വീടുണ്ട്. സമുദ്രത്തിനു സമീപം പോയി അതാസ്വദിക്കാന്‍ എനിക്കവകാശമുണ്ട്. ഞാന്‍ സ്‌കൂളില്‍ നിന്നോ ജോലി സ്ഥലത്തുനിന്നോ തിരികെ പോവുമ്പോള്‍ എന്റെ ബിസിനസ്സുമായി മുന്നോട്ടു പോകണോ അതോ വീട്ടില്‍ പോകണോ എന്ന് തീര്‍ച്ചപ്പെടുത്തുന്ന അധികാരവുമായി ഒരു പട്ടാളസംഘവും പാതിവഴിയില്‍ എന്നെ കാത്തു നില്‍ക്കില്ലെന്ന് ഏകദേശം എനിക്കുറപ്പുണ്ട്.ഈ ചിന്തകളോടെ ഞാനിവിടെ റാഫയിലാണ്. ഈ നഗരത്തില്‍ ഏകദേശം ഒരു ലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ ജീവിക്കുന്നു. ഇതില്‍ 60 ശതമാനം പേരും അഭയാര്‍ത്ഥികളാണ്. അതും രണ്ടും മൂന്നും തവണ അഭയാര്‍ത്ഥികളായവര്‍.. -
verse 42 of chapter 14. إبراهيم in the Holy Quran
وَلا تَحسَبَنَّ اللَّهَ غٰفِلًا عَمّا يَعمَلُ الظّٰلِمونَ ۚ إِنَّما يُؤَخِّرُهُم لِيَومٍ تَشخَصُ فيهِ الأَبصٰرُഅക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു ( ഭയാനകമായ ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്

No comments:
Post a Comment