Monday, November 26, 2012

ശറഹു സ്സുന്നയില്‍ നിന്ന്

 


::: ശറഹു   സ്സുന്നയില്‍ നിന്ന് :::



قال الإمام البربهاري - رحمه الله : واحذر صغار المحدثات من الأمور فإن صغار البدع تعود حتى تصير كبارا وكذلك كل بدعة أحدثت في هذه الأمة كان أولها صغيرا يشبه الحق فاغتر بذلك من دخل فيها ثم لم يستطع المخرج منها فعظمت وصارت دينا يدان بها فخالف الصراط المستقيم فخرج من الإسلام فانظر رحمك الله كل من سمعت كلامه من أهل زمانك خاصة فلا تعجلن ولا تدخلن في شيء منه حتى تسأل وتنظر هل تكلم فيه أحد من أصحاب النبي صلى الله عليه و سلم أو أحد من العلماء فإن أصبت فيه أثرا عنهم فتمسك به ولا تجاوزه لشيء ولا تختر عليه شيئا فتسقط في النار


ഇമാം ബര്‍ബഹാരി ശരഹുസ്സുന്നയില്‍  പറയുന്നു" കൊച്ചു ബിദ്അതുകള്‍ ഉണ്ടാകുന്നത് നീ കരുതിയിരിക്കണം. കാരണം ചെറിയ ബിദ്അതുകളാണ് പിന്നീട് വലുതായിതീരുന്നത്. ഈ സമുദായത്തില്‍ ഉണ്ടായ എല്ലാ ബിദ്അത്തുകളും  തുടങ്ങിയത് , സത്യത്തിനോട്‌ സാദൃശ്യമുള്ള നിലയില്‍  ചെറിയ രൂപത്തിലാണ്. അതില്‍  വഞ്ചിതരായി അത് സ്വീകരിച്ചവര്‍ക്ക് പിന്നീട് അതില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിഞ്ഞില്ല. അങ്ങിനെ അത് വലുതാവുകയും, അനുഷ്ടിക്കപ്പെടുന്ന ഒരു ദീനായി  പരിണമിക്കുകയും ചെയുതു. അങ്ങിനെ ചൊവ്വായ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിക്കുകയും ഇസ്ലാമില്‍ നിന്ന് തന്നെ പുറത്തു പോവുകയും ചെയ്തു. അതിനാല്‍, അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്യട്ടെ,  ആളുകളുടെ, പ്രത്യേകിച്ച് നിന്‍റെ കാലക്കാരുടെ, വാക്കുകള്‍,  നീ കേട്ടാല്‍, അത് പരിശോധിക്കുക. അതിലേക്കു ധൃതി കാണിക്കുകയോ അതില്‍ പ്രവേശിക്കുകയോ ചെയ്യരുത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുചരന്മാരോ ഉലമാക്കളോ അക്കാര്യം പറഞ്ഞിട്ടുണ്ടോ എന്ന് അന്ന്വേഷിച്ചിട്ടല്ലാതെ. അവരില്‍ നിന്ന് നിനക്ക് വല്ല ഉധരണിയും ലഭിച്ചാല്‍ അത് അവലംബിച്ച് കൊള്ളുക. അതിനെ മറികടക്കുകയോ അതല്ലാത്ത മറ്റൊന്ന് തെരഞ്ഞെടുക്കുകയോ ചെയ്യരുത്. അങ്ങിനെയാവുന്ന പക്ഷം നീ നരകത്തില്‍ ആപതിക്കുകയാവും ചെയ്യുക. "

സ്ഥല-കാല ഭേദമില്ലാതെ മുഴുവന്‍ മുസ്ലിമ്കള്‍ക്കും മന്ഹജിയായ അതീവ ഗൌരവമുള്ള ഒരു മാര്‍ഗനിര്‍ദേശമാണ് ഇമാം ബര്‍ബഹാരി നല്‍കുന്നത്. നവ നിര്മിതികള്‍ ഒരു സത്യവിശ്വാസിയെ എങ്ങിനെ നശിപ്പിക്കുന്നു എന്നതിലേക്കുള്ള ശക്തമായ ഒരു വിരല്‍ ചുണ്ടല്‍.
ബിദ്അതുകള്‍  എന്ന് പറയുമ്പോള്‍, നമസ്കാരത്തിന് ശേഷമുള്ള  കുട്ടുപ്രാര്‍ത്ഥന, ഫജ്ര്‍ നമസ്കാരത്തിലെ  ഖുനുത്ത്, തുടങ്ങി  കേവല കര്‍മപരമായ നുതന നിര്മിതികളില്‍ മാത്രം പരിമിതപ്പെടുന്നില്ല. മറിച്ചു അതിനേക്കാളധികം വിശ്വാസപരമായ തലങ്ങളില്‍ വലിയ ധ്രുവീകരണം സൃഷ്ടിക്കുന്ന മന്ഹജില്‍ നിന്ന് പുറത്തു പോകുന്ന, എന്നല്ല ഇസ്ലാമില്‍ നിന്ന് പോലും പുറത്തു പോകാന്‍ വഴി വെക്കുന്ന ബിദ്അത്തുകള്‍ ആണ് ഇവിടെ വിവക്ഷ.

ബിദ്അത്തുകള്‍, ചെറുത്‌, വലുത്, ഇടത്തരം ഇങ്ങിനെ യാതൊരു വിധ വര്‍ഗീകരണവുമില്ല.  എല്ലാ ബിദ്അതും വഴികേടാണ്. വഴികേടുകള്‍ എല്ലാം നരകത്തിലുമാണ്.  അതിനാല്‍ തന്നെ ചെറുത്‌ എന്ന് കരുതി അവ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ പാടില്ല. കാരണം, ചെറുതെന്ന പരിഗണന നല്‍കി അവഗണിച്ചത് മുലമാണ് , ഇസ്ലാം ദീനില്‍ പല വിനാശകരങ്ങളായ ബിദ് അത്തുകളും  കടന്നു കുടിയത്. കുടാതെ പല ബിദ്അതുകളും രംഗപ്രവേശം ചെയ്യുന്നത്, സവിശേഷരായ ആളുകള്‍ക്ക് പോലും തുറന്നെതിര്‍ക്കാന്‍ പ്രയാസമുള്ള വിധത്തില്‍ സത്യത്തിനോട്‌, സുന്നതിനോട് സാദൃശ്യമുള്ള രൂപത്തിലായിരിക്കും. അതീവ സുക്ഷ്മ ദൃക്കുകള്‍ക്കല്ലാതെ  അതിന്‍റെ അപകടം തിരിച്ചറിയാന്‍ പറ്റില്ല. എന്നല്ല, ന്യായീകരിക്കാനും ഏറ്റുപിടിക്കാനും സാധാരണക്കാരായ ആളുകള്‍ കുടുതലുണ്ടാവുകയും ചെയ്യുമ്പോള്‍  എതിര്‍പ്പിന്‍റെ ശക്തി കുറയുകയും, സത്യത്തിന്‍റെ മറപിടിച്ചു ബിദ്അത്ത് കടന്നു വരികയും ചെയ്യും.

ഇസ്ലാം മതത്തില്‍ ബിദ് അത്തുകള്‍  ഉണ്ടാക്കിയത്, മതത്തിനു പുറത്തുനിന്നുള്ള ശത്രുക്കളല്ല. മറിച്ചു മുസ്ലിംകളില്‍ നിന്ന് തന്നെയുള്ള ആളുകള്‍ പല തരത്തിലുള്ള ന്യായത്തിന്‍റെയും  മറപിടിച്ചു പലതും നല്ലതെന്ന് കരുതി ചെയ്തപ്പോള്‍ അത് ബിദ്അത്തുകള്‍ ആയി  പരിണമിച്ചു എന്നുള്ളതാണ്.

അത് കൊണ്ടാണ് ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയയെപ്പോലുള്ള 
ഉലമാക്കള്‍  " ഏറ്റവും ഭയപ്പെടേണ്ടതു ഇസ്ലാം മതത്തിനു  പുറത്തുള്ള ശത്രുക്കളെയല്ല, മറിച്ചു ഇസ്ലാമില്‍ തന്നെയുള്ള  ശത്രുക്കളെയാണ്  എന്ന് പറഞ്ഞത്" ഞാന്‍ ഒരു ബിദ് അത്ത് ഉണ്ടാക്കാന്‍ പോവുകയാണ്" എന്ന് പ്രസ്താവിച്ചു കൊണ്ടോ, (( ബിദ് അത്തുകള്‍ )) എന്ന ബാനര്‍ പിടിച്ചു കൊണ്ടോ ഒരു സമുഹവും ഒരു ബിദ്അത്തും ഇസ്ലാമില്‍ ഉണ്ടാക്കിയിട്ടില്ല.  സദുദേശവും ഗുണകാംക്ഷയും   ആധാരമാക്കാത്ത ഒരു ബിദ്അത്തുമില്ലതാനും. പക്ഷെ, എന്ത് കൊണ്ട് അവ ബിദ്അത്തുകള്‍ ആയി പരിണമിച്ചു എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ. അതിന്‍റെ പ്രാരംഭ ദശയില്‍ അവയ്ക്ക് ചുക്കാന്‍ പിടിച്ച ആളുകള്‍ " ഇക്കാര്യം പ്രാമാണികമാണോ"  എന്ന് പരിശോധിക്കുകയോ, അറിവുള്ള ആളുകളോട് ആലോചിക്കുകയോ ചെയ്തില്ല എന്നതാണ്. ഇവിടെയാണ്‌ ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ശ്രദ്ധേയവും
കാലികപ്രസക്തവുമാവുന്നത് .

ഉദാഹരണമായി ഇന്ന് ലോകത്ത് തന്നെ ഇസ്ലാമിക ഭുപടത്തില്‍ പടലപ്പിണക്കങ്ങളുടെയും , പക്ഷപാതിത്വതിന്‍റെയും  നേര്‍സാക്ഷിയായി  നില്‍ക്കുന്ന സംഘടനകള്‍, നേരത്തെ സുചിപ്പിച്ച സദുദ്ദേശത്തിന്‍റെയും  സദ്‌-വിചാരത്തിന്‍റെയും  പിന്‍ബലത്തില്‍ ജന്മമെടുത്തവയാണ്. "സംഘടനകള്‍ ഉണ്ടാക്കിയത് ദഅവത്തിന് വേണ്ടിയാണ്" എന്നല്ലാതെ, "പരസ്പരം ശണ്ട കുടാനാണ്" എന്ന  രണ്ടാമാതൊരുത്തരം അതിന്‍റെ ആളുകളൊന്നും പറയാറില്ല, അതാണ്‌ വാസ്തവത്തില്‍ നടക്കുന്നത് എങ്കില്‍ ‍ പോലും. ! ഇന്ന് സാധാരണ ജനങ്ങള്‍, സംഘടനയുടെ ബന്ധനത്തില്‍ നിന്ന് തലയുരാന്‍ വഴി കാണാതെ  പൊറുതി മുട്ടുകയാണ്

ഇമാം ബാര്‍ബഹാരിയുടെ വാക്കുകള്‍ ചേര്‍ത്ത് വെച്ച് വായിച്ചാല്‍ ആശയപ്പൊരുത്തം  പുര്‍ണ്ണമാവും. ഹിജ്ര വര്ഷം മുന്നുറുകളില്‍ ജീവിച്ച അദ്ദേഹം, അക്കാലത്തുള്ള ജനങ്ങളോടാണ്‌ ഇത് പറയുന്നതെന്നൊര്‍ക്കണം. താബിഈങ്ങളും, താബിഈ താബിഈങ്ങളും  ജീവിച്ച കാലത്തിനു തൊട്ടു ശേഷം ജീവിച്ച ആളുകളെ ബിദ്അതിനെ സംബന്ധിച്ച് ഇത്ര ശക്തമായ നസ്വീഹത്തു നല്‍കാന്‍  ഇമാം ബര്‍ബഹാരിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും?  അക്കാലക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നസ്വീഹത്തു ഇതാണെങ്കില്‍ നമുക്കുള്ള നസ്വീഹത്തു എന്തായിരിക്കും?

 നുതന ആശയങ്ങളില്‍, ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് എന്തെന്ന് അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. നബി സ്വല്ലല്ലാഹു അലൈഹി വ സല്ലമയില്‍ നിന്ന് നേരിട്ട് ദീന്‍ സ്വീകരിച്ച അനുഗ്രഹീതരായ സ്വഹാബത്ത് എന്ത് പറഞ്ഞു എന്ന് പരിശോധിക്കുകയും അതിനനുസൃതമായ നിലപാടുകള്‍ രൂപപ്പെടുത്തുകയും ചെയ്യുക. അവരുടെ വാക്കുകളും, സമീപനങ്ങളും ഉത്തമ ബോധ്യത്തോടെ ഉള്‍ക്കൊള്ളുകയും അതിനെ അവഗണിക്കാതെ പുര്‍ണ മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക.  ഇനി  അതില്‍ കാണാതിരിക്കുകയോ, ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെടുകയോ ചെയ്‌താല്‍, അഹ് ലുസ്സുന്നത്തിന്‍റെ പ്രാമാണികരായ ഉലമാക്കളിലേക്ക് മടക്കുകയും അവരില്‍ നിന്ന്  കാര്യങ്ങളില്‍ തീര്‍പ്പ് കണ്ടെത്തുകയും ചെയ്യുക. ഇതിനപ്പുറം ഒരു പോംവഴി ഒരു മുസ്ലിമിനില്ല തന്നെ.

ആധുനിക മുസ്ലിം സമുഹം എവിടെ നില്‍ക്കുന്നു ഈ ഇമാമിന്‍റെ വാക്കുകളുടെ വ്യാപ്തി മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നതില്‍ എന്ന കാര്യം പ്രത്യേകം വായിക്കപ്പെടേണ്ടതാണ്. അല്ലാഹു ഇമാം ബര്‍ബഹാരിയെ അനുഗ്രഹിക്കട്ടെ. آمين
  
വാല്‍ക്കഷ്ണം : കയ്യില്‍ കിട്ടിയതെല്ലാം പ്രസിദ്ധീകരിക്കുന്ന കുട്ടത്തില്‍, ഈ ഗ്രന്ഥത്തിന്‍റെ ആശയവും അര്‍ത്ഥവും ഒരു പോലെ ശണ്ടീകരിച്ചു  കൊണ്ട്, നിഛ് ഓഫ് ട്രുത്ത് ഇതിന്‍റെ  വിവര്‍ത്തനം 
മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്ന വൈരുധ്യം കുടി ഇവിടെ പങ്കു വെക്കുകയാണ്. !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.