Wednesday, March 28, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 2

സലഫിയ്യത്തിലേക്ക്  മടങ്ങിയവരോട് - (2)
സലഫിയ്യത്ത് ഒരു പാര്‍ടിയുടെ പേരല്ല, ഒരു സംഘടനയുടെ മേല്‍വിലാസവും അതിനില്ല.  സത്യം സ്വീകരിച്ച, സുന്നതിനോടും അതിന്‍റെ അഹല്കാരോടും ഹുബ്ബും പൊരുത്തവും ഉള്ള ആളുകള്‍.
ആരെയും ന്യായീകരിച്ചു സംരക്ഷിക്കെണ്ടതോ, വിമര്‍ശിച്ചു നശിപ്പിക്കെണ്ടതോ ആയിട്ടില്ല, സുന്നത്തിനു വേണ്ടി സുന്നത്തിന്‍റെ ആളുകളെയും ബിദ്അതിനെതിരില്‍ അഹ്ലുല്‍ ബിദ്അയെയും ഒഴിച്ച്...
സുന്നത്തില്‍ ഒരുമിച്ചു കുടിയവരാണല്ലോ  അഹ്ലുസ്സുന്ന....ആ പേര് പോലെ തന്നെ സലഫികള്‍, അവരാണ് അഹ്ലുസ്സുന്ന.
അവര്‍ സൃഷ്ടികളോട് കരുണയുള്ളവരാണ് , മറ്റുള്ളവരേക്കാള്‍ സത്യം അറിയുന്നവരാണ്.
ഹസനുല്‍ ബസ്വരി  റഹ്മത്തുള്ളാഹി  അലൈഹി പറഞ്ഞു "  സുന്നത്തിന്‍റെ ആളുകളെ, നിങ്ങള്‍ മയപ്പെടുത്തുക, അല്ലാഹു നിങ്ങളില്‍ രഹ്മത് ചെയ്യട്ടെ, കാരണം നിങ്ങള്‍ ന്യുനപക്ഷമാണ്. "
സുഫിയാന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു " ആഹ്ലുസ്സുന്നയോടു നിങ്ങള്‍ നന്മ കൊണ്ട് വസ്വിയ്യത് ചെയ്യുക, കാരണം അവരാണ് " അപരിചിതര്‍"
.
ഹസന്‍ റഹ്മത്തുള്ളാഹി അലൈഹി പറയുന്നു " നിങ്ങള്‍ അറിയുക, തീര്‍ച്ചയായും ആഹ്ലുസ്സുന്ന മുന്കാലക്കാരില്‍ ന്യുനപക്ഷമായിരുന്നു, ഇക്കാലത്തും അങ്ങിനെതന്നെ.  സുഖലോലുപന്മാരുടെ കുടെയോ, ബിദ്അതിന്‍റെ ആളുകളുടെ കുടെയോ അവര്‍ പോയില്ല. അവര്‍ സുന്നത്തില്‍ ക്ഷമ അവലംബിച്ചു.
അതുപോലെ നിങ്ങളും ആയിത്തീരുക. "
സുന്നത്ത് സ്വീകരിച്ചവര്‍ നന്മയിലാണ്. അതിനോട് ഹുബ്ബു കാണിച്ചവര്‍ നന്മയിലാണ്. അത് ജീവിതത്തില്‍ അനുധാവനം ചെയ്തവര്‍ നന്മയിലാണ്.
എന്നാല്‍ മറ്റാരെയും പോലെ ദോഷം അവരെയും ബാധിക്കും. പാപങ്ങള്‍ അവരെയും പിടികുടും. പാപമുക്തരായി ആരുണ്ട്‌ ? പ്രവാചകന്മാരല്ലാതെ !
നബി സ്വല്ലള്ളാഹു  അലൈഹി വസല്ലമയെ ഫലിതം പറഞ്ഞു ചിരിപ്പിക്കാരുണ്ടായിരുന്ന ഒരു സ്വഹാബിയെ പല തവണ മദ്യപിച്ചതിന്‍റെ പേരില്‍ കൊണ്ട് വന്നു. ഇത് കണ്ടു  " അല്ലാഹു അദ്ധേഹത്തെ നിന്ദ്യനാക്കട്ടെ....എത്രാമത്തെ പ്രാവശ്യമാണിത് ? എന്ന് പറഞ്ഞ മറ്റൊരു സ്വഹാബിയോടു നബി പറഞ്ഞു " നിങ്ങള്‍ നിങ്ങളുടെ സഹോദരനെതിരില്‍ പിശാചിനെ സഹായിക്കരുത്...
തീര്‍ച്ചയായും അദ്ദേഹം അല്ലാഹുവിനെയും അവന്‍റെ റസുലിനെയും  സ്നേഹിക്കുന്നു "  ശറഇൽ അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പാക്കിയ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം, അല്ലാഹുവിനെയും റസുലിനെയും   സ്നേഹിക്കുക എന്ന കാര്യം ഒരു സംരക്ഷണ കവചമായി സ്വീകരിച്ചു. ഇതില്‍ വലിയ ഒരു പാഠമുണ്ട്‌. 
ഒരു മുസ്ലിമില്‍ നിന്ന് സംഭവിക്കുന്ന വീഴ്ചയില്‍ നാം സ്വീകരിക്കേണ്ട നിലപാടുമായി ഇതിനു നേരിട്ട് ബന്ധമുണ്ട്. 
 " വീഴ്ച "   എന്നാല്‍ മന്ഹജിയായ വ്യതിയാനമല്ല.,
മറിച്ചു, മന്ഹജും സുന്നത്തുമറിയാവുന്ന, അവ കൃത്യമായി മനസിലാക്കിയ ആര്‍ക്കും, പൈശാചിക പ്രേരണയാല്‍ സംഭവിക്കാവുന്ന معصية ആണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ഒരാള്‍ക്ക്‌ സംഭവിക്കാവുന്ന മുകളില്‍ സുചിപ്പിച്ച രൂപത്തിലുള്ള വീഴ്ചകളും , മന്ഹജിയായ വ്യതിയാനവും രണ്ടാണെന്നും, അത് രണ്ടിനോടും വിത്യസ്തമായ രണ്ടു നിലപാടുകള്‍ തന്നെയാണ് എന്നും തെര്യപ്പെടുത്താനാണ് ഇത്രയും എഴുതിയത്.
ഇമാം അഹ്മദ് റഹ്മത്തുള്ളാഹി അലൈഹി പറഞ്ഞു " അഹ്ലുസ്സുന്നയെ നിങ്ങള്‍ സ്നേഹിക്കു...അവരില്‍ നിന്ന് സംഭവിച്ചു 
പോയത്  നിലനില്‍ക്കെത്തന്നെ. സുന്നത്തിലും ജമാ-അതിലുമായി അല്ലാഹു നമ്മെ മരിപ്പിക്കട്ടെ, ഇല്മു പിന്‍പറ്റാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ , അവന്‍ ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്തതിലേക്കു നമുക്കവന്‍ തൌഫിക് നല്‍കട്ടെ"
അബ്ദുല്ലാഹിബ്നു മസ്ഊദ്  റളിയല്ലാഹു അന്ഹു പറയുന്നു. "  തീര്‍ച്ചയായും ആശയക്കുഴപ്പമുള്ള കാര്യങ്ങള്‍ ഉണ്ടാവും, നിങ്ങള്‍ അവധാനത കാണിക്കുക, ഒരാള്‍ നന്മയുടെ കാവലാളാകുന്നതാണ്, തിന്മയുടെ മുന്നില്‍ നടക്കുന്നവനാകുന്നതിനേക്കാള്‍ നല്ലത് "

1 comment:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.