Thursday, March 29, 2012

സലഫിയ്യത്തിലേക്ക് മടങ്ങിയവരോട് - 3

സലഫിയ്യത്തിലേക്ക്  മടങ്ങിയവരോട് - (3 )
ദീനിനെക്കുറിച്ചു കാര്യമായ വിവരമോ ധാരണയോ ഇല്ലാത്ത സാധാരണ മുസ്ലിം ബഹുജനങ്ങള്‍, സ്വന്തം ജീവിതത്തിലെ പല ഘട്ടങ്ങളിലും ശരിയായ വസ്തുത എന്താണ് എന്നറിയാതെ നട്ടം തിരിയുന്നവരാണ്. സാമൂഹിക സാഹചര്യങ്ങള്‍, ചുറ്റുപാടുകളുടെ സമ്മര്‍ദങ്ങള്‍, ചില കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രേരണകളും, സ്വാധീനിക്കാനുള്ള ശ്രമങ്ങളും, ഇങ്ങിനെ പലതുമാണ് പലര്‍ക്കും ദീന്‍.
ഒരു സലഫിയെ സംബന്ധിച്ചേടത്തോളം സമൂഹം എവിടെ നില്‍ക്കുന്നു എന്നതോ, ഭുരിപക്ഷം എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതോ പ്രശ്നമേയല്ല. മറിച്ചു, മനസ്സിലാക്കിയ സത്യം, ലഭിച്ചിരിക്കുന്ന സുന്നത്ത്, സ്വഹീഹായതും, നിലനില്‍ക്കുന്ന വിഷയത്തില്‍ തെളിവ് പിടിക്കാന്‍ പറ്റുന്നതുമാണോ എന്നത് മാത്രമേ അവനു പ്രശ്നമാവുന്നുള്ളൂ...പ്രശ്നമാവാന്‍ പാടുള്ളൂ. 
അഹ്ലുസ്സുന്നയുടെ ഉലമാക്കളില്‍ നിന്നോ 
വിശ്വസ്തരായ സുന്നത്തിന്‍റെ ആളുകളില്‍ നിന്നോ 
ഒരു മസ് അലയില്‍ ഇന്നതാണ് വിധി എന്ന് ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ സര്‍വാത്മനാ അവനതു സ്വീകരിച്ചിരിക്കും. ഓരോ സലഫിയും വ്യക്തത വരുത്തേണ്ട അതി പ്രധാനമായ മന്ഹജിയായ ഒരു അസ്ല്‍ അത്രെയിത്.
സുന്നതിനോടുള്ള അഭേദ്യമായ കൂറും, ബിദ്അതുമായുള്ള നിരന്തര പോരാട്ടവുമാണ് അവന്‍റെ ജീവിതം.
സത്യസന്ധനും, നീതിമാനും മാന്യനും സമാദരണീയനുമായ  വ്യക്തി, സരസ ഭാഷകനും, കുലീനനും, ആകര്‍ഷിക്കുന്ന പെരുമാറ്റവുമുള്ള ആള്‍. സദാ സമയവും ദിക്ര്‍ ചൊല്ലുന്നു...രാത്രി ദീര്‍ഘമായി നിന്ന് നമസ്കരിക്കുന്നു, പകല്‍ സുന്നത്ത് നോമ്പുകള്‍ അനുഷ്ടിക്കുന്നു, പുക വലിക്കാത്ത, സംഗീതം കേള്‍ക്കാത്ത മനുഷ്യന്‍. താടി വളര്‍ത്തിയിട്ടുണ്ട്, വസ്ത്രം ഒരിക്കലും ഞെരിയാണിക്ക് താഴെ ആവാറില്ല.
 പക്ഷെ, ആല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ "എല്ലായിടത്തും " എന്ന് ഉത്തരം പറയുന്നുവെങ്കില്‍, തെമ്മാടികളായ ഭാരണാധികാരികള്‍‍ക്കെതിരില്‍ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെങ്കില്‍, ബിദ് അതുകളെ ക്കുറിച്ച് കേള്‍ക്കുമ്പോള്‍ 
മുഖം കറുക്കുകയും നിസാര ഭാവം പുലര്‍ത്തുകയും ചെയ്യുന്നുവെങ്കില്‍ 
അയാളെ കരുതിക്കൊള്ളുക.  അയാളുടെ മാന്യതയോ സത്യസന്ധതയോ, ഇബാദത്തുകളോ കുലീന ഭാവമോ നിങ്ങളെ വഞ്ചി ക്കാതിരിക്കട്ടെ, ഒരിക്കലും.
എന്നാല്‍ സത്യസന്ധത ഇല്ലാത്ത , ദുര്‍ഗുണനും, 
മാന്യ രഹിതമായി പെരുമാറുന്നവനും,  നിര്‍ബന്ധ ഇബാദത്തുകള്‍ മാത്രം അനുഷ്ടിക്കുകയും, പരുഷ സ്വഭാവിയുമായ മറ്റൊരാള്‍,
പുക വലിക്കുന്ന സംഗീതം കേള്‍ക്കുന്ന, വസ്ത്രം വലിച്ചിഴച്ചു നടക്കുന്ന, താടി വടിച്ച ഒരു വ്യക്തി, അല്ലാഹു എവിടെ എന്ന് ചോദിച്ചാല്‍ അല്ലാഹു ആകാശത്തില്‍, عرش  ഇല്‍  استواء  ചെയ്തിരിക്കുന്നു എന്ന് പറയുന്നുവെങ്കില്‍, ഭാരണാധികാരിക്കെതിരില്‍ ആയുധമെടുക്കാന്‍ പാടില്ലെന്ന് പറയുന്നുവെങ്കില്‍, ബിദ്അത്തിന്‍റെ അപകടം ഉള്‍ക്കൊള്ളുകയും അതില്‍ നിന്ന് അകന്നു നില്‍ക്കുകയും ചെയ്യുന്നുവെങ്കില്‍ അയാളില്‍ പ്രതീക്ഷ വെക്കുക. കാരണം അയാളിലുള്ള
 معصية -ഇല്‍ നിന്ന്  അയാള്‍ തൌബ ചെയ്യാന്‍ സാധ്യതയുണ്ട്. 
അതിന്‍റെ അപകടവും ഗൌരവവും അവനു അറിയാം. 
പക്ഷെ, പൈശാചിക പ്രേരണയാല്‍ പാപങ്ങള്‍ അവന്‍റെ ജീവിതത്തില്‍ വരുന്നു എന്ന് മാത്രം.  എന്നാല്‍ ആദ്യം പറഞ്ഞ വ്യക്തിയുടെ അമലുകള്‍ തെറ്റായ വിശ്വാസത്തില്‍ നിന്നാണ് ഉത്ഭുതമാവുന്നത്. അയാളിലെ തെറ്റായ ധാരണകള്‍ ശറഅ് എന്ന നിലയിലും ദീന്‍ എന്ന നിലയിലുമാണ് അയാള്‍ മനസ്സിലാക്കുന്നത്.
 صاحب البدعة  അഥവാ ബിദ്അത്തിന്‍റെ  ആളും
 صاحب المعصية അഥവാ അധര്‍മത്തിന്‍റെ ആളും തമ്മിലുള്ള അന്തരം ഇതാണ്.
ഇക്കാര്യവും ഒരു സലഫിയുടെ സജീവ ബോധമണ്ടലത്തില്‍ ഉണ്ടായിരിക്കണം.
സുഫിയാന്‍ രഹ്മതുല്ലാഹി അലൈഹി പറയുന്നു " ഇബ്ലീസിനു അധര്‍മത്തെക്കാള്‍ ഇഷ്ടം ബിദ്അത്തിനോടാണ്.   കാരണം അധര്‍മകാരി തൌബ ചെയ്യാം , എന്നാല്‍ ബിദ്അത്തിന്‍റെ ആള്‍ തൌബ ചെയ്യില്ല "
ബിദ്അത്തു ചെയ്യുന്നവന്‍ വിചാരിക്കുന്നത് അവന്‍ ചെയ്യുന്നത് സല്കര്‍മ്മമാണെന്നാണ്. എന്നാല്‍ ഒരു അധര്‍മ്മി ഒരിക്കലും താന്‍ ചെയ്തു കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ പുണ്യകരമാണെന്നോ  പ്രതിഫലാര്‍ഹാമാണെന്നോ കരുതുന്നില്ലെന്ന് മാത്രമല്ല, 
ചില സന്നിഘ്ധ ഘട്ടങ്ങളിലെങ്കിലും ഞാനെന്തുകൊണ്ടിങ്ങിനെ  എന്നോര്‍ത്ത് ദുഖിക്കുകയാവും ചെയ്യുക.
ഇതാണ് അഹ്ലുസ്സുന്നതിന്‍റെ ഉലമാക്കള്‍ അധര്‍മ്മതെക്കാള്‍ ബിദ്അത്തിനെതിരെ ഉൂന്നല്‍ നല്‍കാന്‍ കാരണം.

1 comment:

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.