Monday, January 26, 2009

ഇബാദത്ത് എന്നാല്‍ എന്താണ് ?



ഭാഷയില്‍ , കീഴൊതുക്കം, വണക്കം, വഴിപ്പെടെല്‍ എന്നൊക്കെയാണ് ഇബാദത്ത് എന്ന അറബി പദത്തിന്‍റെ അര്‍ഥം. طريق معبّد എന്ന് പറഞ്ഞാല്‍ 'നടന്നു വഴക്കം ചെന്ന വഴി' .

എന്നാല്‍ സാങ്കേതികമായി, ഇബാദത്ത് എന്ന് പറഞ്ഞാല്‍ " അങ്ങേയറ്റത്തെ ഇഷ്ടവും അങ്ങേയറ്റത്തെ വിധേയത്വവും പ്രകടിപ്പിക്കലാണ്. അതിന് അപ്പുറം ഒരു വിധേയത്വം ഇല്ല. ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ റഹിമഹുല്ലാഹ് പറഞ്ഞതു ഈ വിഷയത്തില്‍ സമഗ്രമാണ്. " അള്ളാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവന്‍ വാക്കുകളുടെയും ബാഹ്യവും ആന്തരികവുമായ പ്രവര്‍ത്തനങ്ങളുടെയും മൊത്തത്തിലുള്ള പേരാണു ഇബാദത്ത്". അപ്പോള്‍ അല്ലാഹുവിനു ഇഷ്ടവും ത്രിപ്തിയുമുള്ള എല്ലാ അമലുകള്‍ക്കും, ഖൌലുകള്‍ക്കും ഇബാദത്ത് എന്ന് പറയാം.

ചില രാഷ്ട്രീയ മതക്കാര്‍ പ്രചരിപ്പിക്കുന്നത്‌ പോലെ ആര്‍കും നിര്‍വചനചനമറിയാത്ത, ആശയക്കുഴപ്പമുള്ള ഒരു പതമല്ല ഇതു. സലഫുകള്‍ക്ക് ഈ പദത്തെ നിര്‍വചിക്കുന്നതില്‍ അശേഷം അഭിപ്രായ വിത്യാസം ഉണ്ടായിരുന്നില്ല. ഏതൊരു ഇബാദത്തിലും, അല്ലാഹുവിനോടുള്ള അങ്ങേയറ്റത്തെ ഭയവും, പ്രതിഫലത്തെക്കുറിച്ചുള്ള പ്രതീക്ഷയും, അങ്ങേയറ്റത്തെ ഇഷ്ടവും അന്തര്‍ലീനമാണ്. ഈ മൂന്നില്‍ ഏതെങ്കിലുമൊന്നു ഇല്ലാതായാല്‍ ഇബാദത്തിന്‍റെ ചൈതന്യം നഷ്ടപ്പെടും.

1 comment:

  1. sahoodara,
    Rashtreeya mathakkar ennu paranhu akshepikkunnawar Ebadathinu nalkiya arthangalil ethinoodanu thankalku viyojippullathu?
    jamath nalkunna ethu arthamanu salafussalihukal angeekarikkathathu??
    Ebadathinu mujajidukal nalkiyirunna arthaloopam marhoom k.c abdulla mouvlavi Ebadath oru samagra padanam enna pusthakathil vishadeekarichittundu. thankal athonnu vayichu nokkanamennu apherthikkunnu.
    appool ariyam aranu kallakali nadathiyathennu.
    Jamath annum ennum parayunnathu ore arthwum vakhyanavumanu. ennoolam athil oru mattawum varuthiyittilla eni varuthukayumilla.
    ennal ebadathinte vishayathil ennum mujahid pandithanmarku thanne oru aphiprahyathil yojikkan kazhinjittilla ehu vekthamayum avarude pushtakangalil ninnu theliyikkan kazhiyum .
    athukondu jamathine arum ebadath padippikendathilla.
    mujahid pandithanmarku padippichu koduthal mathi.
    abdul aziz, paravoor

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.