Thursday, January 22, 2009

'ത്വാഗൂത്ത്' (طاغوت)എന്നാല്‍ എന്താണ്?

'ത്വാഗൂത്ത്' (طاغوت)എന്നാല്‍ അതിര് വിട്ടത്, പരിധിയില്‍ നിന്നു അകന്നത് എന്നെല്ലാമാണ് ഭാഷയില്‍ അര്‍ത്ഥം. സാങ്കേതികമായി, ശറഇയ്യായ നിലക്കുള്ള അതിന്‍റെ അര്‍ത്ഥം 'അള്ളാഹു അല്ലാതെ ആരാധിക്കപ്പെടാനായി തെരഞ്ഞെടുക്കുന്ന അനുസരിക്കപ്പെടുന്നതോ പിന്തുടരപ്പെടുന്നതോ ആയ മുഴുവന്‍ വസ്തുക്കള്‍ക്കും പറയുന്ന പേരാണ് 'ത്വാഗൂത്ത്' (طاغوت) എന്നത്.
അതായത്, അള്ളാഹു അല്ലാതെ, ആരാധിക്കപ്പെടുന്ന ( അവരുടെ തൃപ്തിയോടെ )വയും, അനുസരിക്കപ്പെടുന്നവയും (അല്ലാഹുവിനെ അനുസരിക്കുന്ന വിധത്തില്‍ ) പിന്തുടരപ്പെടുന്നവയും (അന്യായമായ നിലയില്‍) 'ത്വാഗൂത്ത്' ആണ്.
ഇമാം ഇബ്നുല്‍ ഖയ്യിമിന്‍റെ നിര്‍വചനം ഇതില്‍ സമഗ്രമാണ്
.
الطاغوت كل ما تجاوز العبد به حده من معبود، أو متبوع، أو مطاع، فطاغوت كل قوم من يتحاكمون إليه غير الله ورسوله، أو يعبدونه من دون الله، أو يتبعونه على غير بصيرةٍ من الله، أو يطيعونه فيما لا يعلمون أنه طاعة لله، فهذه طواغيت العالم إذا تأملتها، وتأملت أحوال الناس معها رأيت أكثرهم عدلوا عن عبادة الله إلى عبادة الطاغوت، وعن التحاكم إلى الله وإلى الرسول صلى الله عليه وسلم إلى التحاكم إلى الطاغوت، وعن طاعته ومتابعة رسوله إلى طاعة الطاغوت ومتابعته). إعلام الموقعين 1/50.

1 comment:



  1. السلام عليكم

    ഒരു സംശയം ചോദിക്കട്ടേ..അ പ്പോൾ ക്രിസ്ത്യാനികൾ ഈ സ നബി യെ ആരാധിക്കുന്നു.അതും ത്വാഗൂത്തി ന്റെ പരിധിയിൽ വരു മൊ??

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.