Wednesday, October 28, 2020

#നബി #സ്വല്ലള്ളാഹു #അലൈഹി #വ #സല്ലമയുടെ #എല്ലാ #കൽപനകളും #അനുസരിക്കൽ

 

അബൂ സഈദ് അൽ ഖുദ്‌ രി റദിയള്ളാഹു അൻഹുവിൽ നിന്ന് : അദ്ദേഹം പറഞ്ഞു " നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അടുത്ത് ഒരാൾ വന്നിട്ട് പറഞ്ഞു "എന്റെ സഹോദരൻ, അവൻ അവന്റെ വയറിനെക്കുറിച്ചു ( വയറിന് രോഗം ബാധിച്ചതായി) പരാതി പറയുന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" അയാൾ രണ്ടാം പ്രാവശ്യവും വന്നു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" മൂന്നാം തവണയും അദ്ദേഹത്തിന്റെ അടുത്ത് വന്ന് പറഞ്ഞു. അപ്പോഴദ്ദേഹം പറഞ്ഞു " അവനെ തേൻ കുടിപ്പിക്കൂ" പിന്നെയുംവന്ന് "ഞാൻ (താങ്കൾ പറഞ്ഞ പോലെ ) ചെയ്തു" എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം (നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം) പറഞ്ഞു "അല്ലാഹു പറഞ്ഞത് സത്യമാണ്. നിന്റെ സഹോദരന്റെ വയറ് (അത്) കളവാക്കുകയാണ്. അവനെ തേൻ കുടിപ്പിക്കൂ"അപ്പോൾ അവനെ തേൻ കുടിപ്പിക്കുകയും അങ്ങനെ (രോഗത്തിന്) ശമനം ലഭിക്കുകയും ചെയ്തു" #ബുഖാരി


أنَّ رَجُلًا أتَى النبيَّ صَلَّى اللهُ عليه وسلَّمَ فقالَ: أخِي يَشْتَكِي بَطْنَهُ، فقالَ: اسْقِهِ عَسَلًا ثُمَّ أتَى الثَّانِيَةَ، فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ الثَّالِثَةَ فقالَ: اسْقِهِ عَسَلًا ثُمَّ أتاهُ فقالَ: قدْ فَعَلْتُ؟ فقالَ: صَدَقَ اللَّهُ، وكَذَبَ بَطْنُ أخِيكَ، اسْقِهِ عَسَلًا فَسَقاهُ فَبَرَأَ.

الراوي : أبو سعيد الخدري.

المحدث : البخاري.

المصدر : صحيح البخاري.

الصفحة أو الرقم: 5684.

خلاصة حكم المحدث : [صحيح].

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.