Sunday, October 18, 2020

തൗഹീദിന്റെ സ്ഥാനം

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം മുആദ് ബിൻ ജബൽ റദിയള്ളാഹു അൻഹുവിനോട് പറഞ്ഞു :" ആരാണോ ഒന്നിനെയും പങ്ക്‌ ചേർക്കാത്ത നിലയിൽ അല്ലാഹുവിനെ കണ്ടു മുട്ടിയത് അവൻ സ്വർഗ്ഗത്തിൽ പ്രവേശിച്ചു" ബുഖാരി ഹാഫിദ് ഇബ്നു ഹജർ റഹിമഹുള്ളാ പറയുന്നു : " ആരാണോ തന്റെ ഹൃദയം കൊണ്ട് തൗഹീദ് സാക്ഷാൽക്കരിക്കുകയും അതിൽ നിന്ന് അല്ലാഹു അല്ലാത്ത എല്ലാവരോടുമുള്ള സ്നേഹവും ആദരവും ബഹുമാനവും ഗാംഭീര്യവും ഭയവും പ്രതീക്ഷയും ഭരമേൽപ്പിക്കലും പുറത്താക്കുകയും ചെയ്തത് , അപ്പോൾ അവന്റെ മുഴുവൻ തെറ്റുകളും പാപങ്ങളും കരിച്ചു കളയപ്പെടും . അത് കടലിലെ പത പോലെ ഉണ്ടായിരുന്നാലും. ചിലപ്പോൾ അവ നന്മകളായി മാറ്റപ്പെടാം. കാരണം ഈ തൗഹീദ് അതിഗംഭീരമായ മാന്ത്രികവടിയാണ്. അതിൽ നിന്നൊരു ഉറുമ്പിന്റെ അത്ര പാപങ്ങളുടെയും തിന്മകളുടെയും പർവ്വതങ്ങളിൽ വെക്കപ്പെട്ടാൽ അവ നന്മകളായി മാറ്റപ്പെടും. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം പറഞ്ഞതായി ഉമ്മു ഹാനിഇൽ നിന്ന് മുസ്നദിലും അല്ലാത്തവയിലും വന്നത് പോലെ " ലാ ഇലാഹ ഇല്ലള്ളാ ഒരു പാപത്തെയും ഒഴിവാക്കുകയില്ല ; ഒരു അമലും അതിനെ മുൻകടക്കുകയുമില്ല" فَمَنْ تَحَقَّقَ بِكَلِمَةِ التَّوْحِيدِ قَلْبُهُ، أَخْرَجَتْ مِنْهُ كُلَّ مَا سِوَى اللَّهِ مَحَبَّةً وَتَعْظِيمًا وَإِجْلَالًا وَمَهَابَةً، وَخَشْيَةً، وَرَجَاءً وَتَوَكُّلًا، وَحِينَئِذٍ تُحْرَقُ ذُنُوبُهُ وَخَطَايَاهُ كُلُّهَا وَلَوْ كَانَتْ مِثْلَ زَبَدِ الْبَحْرِ، وَرُبَّمَا قَلَبَتْهَا حَسَنَاتٍ، كَمَا سَبَقَ ذِكْرُهُ فِي تَبْدِيلِ السَّيِّئَاتِ حَسَنَاتٍ، فَإِنَّ هَذَا التَّوْحِيدَ هُوَ الْإِكْسِيرُ الْأَعْظَمُ، فَلَوْ وُضِعَ مِنْهُ ذَرَّةً عَلَى جِبَالِ الذُّنُوبِ وَالْخَطَايَا، لَقَلَبَهَا حَسَنَاتٍ كَمَا فِي " الْمُسْنَدِ " وَغَيْرِهِ، عَنْ أُمِّ هَانِئٍ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، قَالَ: «لَا إِلَهَ إِلَّا اللَّهُ لَا تَتْرُكُ ذَنْبًا، وَلَا يَسْبِقُهَا عَمَلٌ» . جامع العلوم والحكم (٤١٧/٤١٦)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.