Monday, October 12, 2020

നമസ്കാരത്തിന്റെ പ്രാധാന്യം

ഇബ്നുൽ ഖയ്യിം റഹിമഹുള്ള പറയുന്നു:- "നമസ്കാരം വിഭവത്തെ എത്തിച്ചു തരുന്നതാണ്. ആരോഗ്യത്തെ കാത്തു നിർത്തുന്നതാണ്. ഉപദ്രവത്തെ പ്രതിരോധിക്കുന്നതാണ്. രോഗങ്ങളെ ആട്ടിയകറ്റുന്നതാണ്. ഹൃദയത്തിന് ശക്‌തി പകരുന്നതാണ്. മുഖത്തിന് പ്രസന്നത പ്രദാനം ചെയ്യുന്നതാണ്. മനസ്സിന് സന്തോഷം നൽകുന്നതാണ്. അലസതയെ പോക്കിക്കളയുന്നതാണ്. ശാരീരികാവയവങ്ങൾക്കു ഉൻമേഷം നൽകുന്നതാണ്. ശക്തികൾ ദീർഘിപ്പിക്കുന്നതാണ്. ആത്മാവിനെ ഊട്ടുന്നതും ഹൃദയവിശാലത നൽകുന്നതുമാണ്. ഹൃദയത്തെ പ്രകാശിപ്പിക്കുന്നതാണ്. അനുഗ്രങ്ങളെ കാത്തു സൂക്ഷിക്കുന്നതാണ്. ശിക്ഷയെ തടുക്കുന്നതാണ്. ബർക്കത്തിനെ കൊണ്ടു വരുന്നതാണ്. പിശാചിൽ നിന്ന് അകറ്റുന്നതാണ്. റഹ്‌മാനോട് അടുപ്പിക്കുന്നതാണ്. ابن القيم رحمه الله في زاد المعاد (٣٠٤/٤) قال الإمام ابن القيم رحمه اللّٰـه تعالى ؛ ❞ الصلاة مجلبة للرزق ، حافظة للصحة ، دافعة للأذى ، مطردة للأدواء ، مقوية للقلب ، مبيضة للوجه ، مفرحة للنفس ، مذهبة للكسل ، منشطة للجوارح ، ممدة للقوى ، شارحة للصدر مغذية للروح ، منورة للقلب ، حافظة للنعمة ، دافعة للنقمة ، جالبة للبركة ، مبعدة من الشيطان ، مقربة من الرحمن ❝. ◂ زاد المعاد (٣٠٤/٤)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.