Monday, October 12, 2020

പാപത്തിന്റെ ശിക്ഷ

ഇമാം ഇബ്നുൽ ഖയ്യിം റഹിമഹുള്ളാ പറയുന്നു:- "പാപത്തിന്റെ ശിക്ഷ, ശറഇയ്യായ നിലക്കോ ഖദരിയായ നിലക്കോ വ്യത്യസ്തമാവും. ഒന്നുകിൽ അവ ഹൃദയത്തിലോ അതല്ലെങ്കിൽ ശരീരത്തിലോ അതല്ലെങ്കിൽ അത് രണ്ടിലുമോ ആകാം. മരണശേഷം ബർസഖിയായ ജീവിതത്തിലോ ശരീരങ്ങൾ മടങ്ങി വരുന്ന ദിവസത്തിലോ ആകാം. അപ്പോൾ പാപം ശിക്ഷയിൽ നിന്ന് പൂർണ്ണമായി ഒഴിവാകുകയേയില്ല. പക്ഷെ ഒരടിമയുടെ അറിവുകേട് കാരണം ഓരോന്നിലുമുള്ള ശിക്ഷ അവനറിയുന്നില്ലെന്നു മാത്രം. കാരണം അവൻ ലഹരിബാധിതനെപ്പോലെയോ ബുദ്ധി ഭ്രമിച്ചവനെപ്പോലെയോ വേദന അറിയാത്ത നിലക്ക് ഉറങ്ങുന്നവനെപ്പോലെയോ ആണ്. അപ്പോൾ പാപങ്ങളിൽ ശിക്ഷ ആപതിക്കുന്നത് അഗ്നി കരിക്കുന്നത് പോലെയോ ഏതൊരു വസ്തുവും വീണുടയുന്നത് പോലെയോ വെള്ളത്തിൽ മുങ്ങുന്നത് പോലെയോ വിഷം തീണ്ടി ശരീരം കേടാകുന്നത് പോലെയോ പല കാരണങ്ങളാലും ഉണ്ടായിത്തീരുന്ന രോഗങ്ങൾ പോലെയോ ആണ്. ചിലപ്പോൾ പാപവുമായി ചേർന്നു തന്നെ പ്രയാസം വരാം. അതല്ലെങ്കിൽ അൽപം പിന്തിയോ കാലവിളംബത്തോടെയോ ആവാം. രോഗം അതിന്റെ കാരണവുമായി പിന്തി വരുന്നത് പോലെ. ഒരു അടിമക്ക് ഏറ്റവുമധികം അബദ്ധം സംഭവിക്കുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അവനൊരു പാപം ചെയ്യും. എന്നാൽ അതിന്റെ ഒരടയാളവും അതിന് പിന്നാലെ അവൻ കാണുകയുമില്ല. പടിപടിയായി അൽപാൽപമായാണ് അവനത് ചെയ്യുന്നത് എന്ന കാര്യം അവനറിയുന്നില്ല. വിഷവും മറ്റു ദോഷകരമായ വസ്തുക്കളും പ്രവർത്തിക്കുന്നത് പോലെ ഒന്നിന് പുറകെ ഒന്നായി (സൂക്ഷ്മമായ നിലക്ക്). അപ്പോൾ ഒരടിമ മരുന്നുകളിലൂടെയോ മനം പിരട്ടലിലുടെയോ ഭക്ഷണനിയന്ത്രണത്തിലൂടെയോ സ്വന്തത്തെ തിരിച്ചു പിടിച്ചാൽ ( അവൻ രക്ഷപ്പെട്ടു) അല്ലെങ്കിൽ അവൻ നാശത്തിലേക്കു കൂപ്പു കുത്തും. അടയാളം നീക്കിക്കളയാൻ കഴിയാത്ത വിധത്തിലുള്ള ഒരു പാപത്തിന്റെ കാര്യമാണിതെങ്കിൽ, ഓരോ ദിവസവും, ഓരോ സമയത്തും പാപത്തിനു മേൽ പാപം ചെയ്യുന്നതിന്റെ അവസ്ഥയെന്താകും ? സഹായം തേടാൻ അല്ലാഹു മാത്രം ! ഇബ്നുൽ ഖയ്യിം റഹിമഹുള്ള [الداء والدواء ١١٦-١١٧] عقوبات الذنوب (كلام نفيس) 🖋قال ابن القيم -رحمه الله-: "وَالْمَقْصُودُ أَنَّ عُقُوبَاتِ السَّيِّئَاتِ تَتَنَوَّعُ إِلَى عُقُوبَاتٍ شَرْعِيَّةٍ، وَعُقُوبَاتٍ قَدَرِيَّةٍ، وَهِيَ إِمَّا فِي الْقَلْبِ، وَإِمَّا فِي الْبَدَنِ، وَإِمَّا فِيهِمَا، وَعُقُوبَاتٍ فِي دَارِ الْبَرْزَخِ بَعْدَ الْمَوْتِ، وَعُقُوبَاتٍ يَوْمَ عَوْدِ الْأَجْسَادِ، فَالذَّنْبُ لَا يَخْلُو مِنْ عُقُوبَةٍ أَلْبَتَّةَ، وَلَكِنْ لِجَهْلِ الْعَبْدِ لَا يَشْعُرُ بِمَا فِيهِ مِنَ الْعُقُوبَةِ، لِأَنَّهُ بِمَنْزِلَةِ السَّكْرَانِ وَالْمُخَدَّرِ وَالنَّائِمِ الَّذِي لَا يَشْعُرُ بِالْأَلَمِ، فَتَرَتُّبُ الْعُقُوبَاتِ عَلَى الذُّنُوبِ كَتَرَتُّبِ الْإِحْرَاقِ عَلَى النَّارِ، وَالْكَسْرِ عَلَى الِانْكِسَارِ، وَالْغَرَقِ عَلَى الْمَاءِ، وَفَسَادِ الْبَدَنِ عَلَى السُّمُومِ، وَالْأَمْرَاضِ عَلَى الْأَسْبَابِ الْجَالِبَةِ لَهَا، وَقَدْ تُقَارِنُ الْمَضَرَّةُ الذَّنْبَ وَقَدْ تَتَأَخَّرُ عَنْهُ، إِمَّا يَسِيرًا وَإِمَّا مُدَّةً، كَمَا يَتَأَخَّرُ الْمَرَضُ عَنْ سَبَبِهِ أَنْ يُقَارِنَهُ، وَكَثِيرًا مَا يَقَعُ الْغَلَطُ لِلْعَبْدِ فِي هَذَا الْمَقَامِ وَيُذْنِبُ الذَّنْبَ فَلَا يَرَى أَثَرَهُ عَقِبَهُ، وَلَا يَدْرِي أَنَّهُ يَعْمَلُ عَمَلَهُ عَلَى التَّدْرِيجِ شَيْئًا فَشَيْئًا، كَمَا تَعْمَلُ السُّمُومُ وَالْأَشْيَاءُ الضَّارَّةُ حَذْوَ الْقَذَّةِ بِالْقَذَّةِ، فَإِنْ تَدَارَكَ الْعَبْدُ نَفْسَهُ بِالْأَدْوِيَةِ وَالِاسْتِفْرَاغِ وَالْحِمْيَةِ، وَإِلَّا فَهُوَ صَائِرٌ إِلَى الْهَلَاكِ، هَذَا إِذَا كَانَ ذَنْبًا وَاحِدًا لَمْ يَتَدَارَكْهُ بِمَا يُزِيلُ أَثَرَهُ، فَكَيْفَ بِالذَّنْبِ عَلَى الذَّنْبِ كُلَّ يَوْمٍ وَكُلَّ سَاعَةٍ؟ وَاللهُ الْمُسْتَعَانُ." 📕[الداء والدواء ١١٦-١١٧]

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.