Tuesday, September 29, 2020

#മരണം #ആരേയും #വിശുദ്ധരാക്കുന്നില്ല

സലഫിയ്യത്തിനോടും സലഫീ ഉലമാക്കളോടും പണ്ടേ പുച്ഛവും വെറുപ്പുമുള്ള വിഭാഗമാണ് ഇഖ് വാനുൽ മുസ്‌ലിമൂനും അതിന്റെ ഇന്ത്യൻ  കോപ്പിയായ ജമാഅത്തെ ഇസ്‌ലാമിയും. ആധുനിക മുസ്‌ലിം ലോകത്ത്, തീവ്ര വാദത്തിന്റെയും ഭീകരവാദത്തിന്റെയും ഖവാരിജീ ചിന്തയുടെയും  നാരായ വേരും അതിന്റെ അച്ചുതണ്ടും മൊത്ത-ചില്ലറ കച്ചവടക്കാരും കയറ്റുമതിക്കാരും മാർക്കറ്റിങ്ങും ഏറ്റെടുത്ത ആൾക്കാരാണ് ഇഖ് വാനികൾ. എന്നിട്ടും അതിന്റെ മുഴുവൻ പഴിയും സലഫിയ്യത്തിന്റെയും സലഫീ ഉലമാക്കളുടെയും തലയിൽ കെട്ടിവെക്കാൻ കുറച്ചൊന്നുമല്ല ഈ തെമ്മാടിക്കൂട്ടം വിയർപ്പൊഴുക്കിയത്. അപ്പോഴൊക്കെ കേട്ടാലറക്കുന്ന പദപ്രയോഗങ്ങളിലൂടെയും പരിഹാസ വാക്യങ്ങളിലൂടെയും സലഫിയ്യത്തിനെ ആക്ഷേപിക്കാൻ അവർക്ക് ഒരു ലജ്ജയുമുണ്ടാകാറില്ല. കാര്യമങ്ങിനെയൊക്കെയാണെങ്കിലും ഇടക്കൊക്കെ അവർക്ക് "സലഫീ പ്രേമം" അതിന്റെ  പാരമ്യത്തിലെത്താറുണ്ട്. സാധാരണക്കാരായ മുസ്‌ലിം പൊതു ബോധത്തെ തെറ്റിദ്ധരിപ്പിക്കാൻ ഇഖ് വാനീ പരിഷകൾ അതീവ മിടുക്കുള്ളവരാണ്. പറയുന്ന കാര്യത്തിൽ  സത്യസന്ധതയോ പ്രചരിപ്പിക്കുന്ന വിഷയങ്ങളിൽ വിശ്വാസ്യത നിഷ്കർഷിക്കുകയോ ചെയ്യാത്ത ഇക്കൂട്ടർ പലപ്പോഴും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച് സാധാരണക്കാരെ ആശയക്കുഴപ്പത്തിൽ ചാടിക്കാറുണ്ട്. അതിൽ ഏറ്റവും അവസാനത്തേതാണ് ഇന്ന് (29 സെപ്തംബർ 2020 ) ഈജിപ്തുകാരനായ ഷെയ്ഖ് അബ്ദുൾറഹ്മാൻ അബ്ദുൽ ഖാലിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവർ പ്രചരിപ്പിക്കുന്നത്. വർഷങ്ങളായി കുവൈറ്റിൽ സ്ഥിരതാമസമാക്കുകയും സലഫീ പേരിൽ  അറിയപ്പെടുന്ന ' ഇഹ്‌യാഉ തുറാസിൽ' കയറിക്കൂടുകയും ചെയ്ത ആളാണ് അബ്ദുൽ റഹ്‌മാൻ അബ്ദുൽ ഖാലിഖ്. സലഫീ കുപ്പായമിട്ടവരെല്ലാം സലഫികളാവണമെന്നില്ല. വേഷം കെട്ടി നടക്കുന്ന പലരും സലഫികൾക്കിടയിൽ കയറിക്കൂടി "സലഫി" എന്ന് പറഞ്ഞു നടക്കാറുണ്ട്. ഷെയ്ഖ് മുഖ്‌ബിൽ, ഷെയ്ഖ് അൽബാനി ഷെയ്ഖ് റബീഉ -അല്ലാഹു അവരിൽ റഹ്മത്തും ബർകതും ചൊരിയട്ടെ - തുടങ്ങി ഇന്ന് ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരുമായ ഭുവനപ്രശസ്തരായ സലഫീ ഉലമാക്കൾ പേരെടുത്തു വിമർശിക്കുകയും ആദർശ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്ത ഒരാളാണ് അബ്ദുൽ ഖാലിഖ്. അയാളെ ജമാഅത്തും സഹയാത്രികരും വിശുദ്ധനാക്കാൻ ശ്രമിക്കുന്നത് വെറുതെയല്ല. ജമാഅത്ത് - ഇഖ് വാനീ ചിന്തകൾ സലഫീ ചെറുപ്പക്കാരിലേക്ക് മാർക്കറ്റ് ചെയ്യാൻ ഇഖ് വാനികൾ വേഷം കെട്ടിച്ചു വിട്ട ഒരാൾ മാത്രമാണ് അയാൾ എന്നത് കൊണ്ടാണ്. സലഫീ ഉലമാക്കൾ അത്  തിരിച്ചറിയുകയും ചെവിക്ക് പിടിച്ചു പുറത്തിടുകയും ചെയ്തുവെന്നത് വേറെക്കാര്യം. 

ചുരുക്കത്തിൽ മരണം ആരെയും വിശുദ്ധരാക്കുന്നില്ല. അബ്ദുറഹ്‌മാൻ അബ്ദുൽ ഖാലിഖ് ഇന്നലെ ആരായിരുന്നോ അത് തന്നെയാണ് ഇന്നും. അദ്ദേഹം പഴയ ഖവാരിജീ ചിന്തയിൽ നിന്ന് തൗബ ചെയ്ത് മടങ്ങിയതായി കേട്ടിട്ടില്ല. അതായത് " സലഫീ പണ്ഡിതൻ " എന്ന് ഹൈലൈറ്റ് ചെയ്യുന്നത് തികച്ചും അന്യായവും അനവസരത്തിലുള്ളതും വസ്തുതാവിരുദ്ധവുമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.