#ഉദുഹിയ്യത് #അഥവാ #ബലികർമ്മം -
ബലി പെരുന്നാളുമായി ബന്ധപ്പെട്ട് അളളാഹു ഷറആക്കിയ ഇബാദത്താണ് ഉദുഹിയ്യത്.
അളളാഹു പറഞ്ഞു : "അതിനാൽ നീ നിന്റെ റബ്ബിന് വേണ്ടി നമസ്കരിക്കുകയും ബലി നൽകുകയും ചെയ്യുക"
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം രണ്ട് ഭംഗിയുള്ള ആടുകളെ തന്റെ പവിത്രമായ കൈകൾ കൊണ്ട് ബലിയറുത്തു, ബിസ്മി ചൊല്ലുകയും തക്ബീർ ചൊല്ലുകയും ചെയ്തു. അതിന്റെ കണ്ഠത്തിൽ തന്റെ കാല് വെച്ചു. ഇക്കാര്യം രണ്ട് സ്വഹീഹുകളിലും വന്നിട്ടുണ്ട്.
നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞു "ആരാണോ നമസ്കാര ശേഷം ബലിയറുക്കുന്നത്, അവൻ തന്റെ കർമ്മം പൂർത്തീകരിക്കുകയും മുസ്ലിംകളുടെ സുന്നത് പ്രാപിക്കുകയും ചെയ്തു - ബുഖാരി, മുസ്‌ലിം.
ഉദുഹിയത് അല്ലാഹുവിലേക്കുള്ള സാമീപ്യവും നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ പ്രബലമായ സുന്നത്തുമാണ്.
#നബി #സ്വല്ലള്ളാഹു #അലൈഹി #വസല്ലം #ഉദുഹിയ്യത് #നിർവഹിച്ചത് #സ്വന്തം #നാട്ടിൽ, #സ്വഹാബികൾക്കും #കുടുംബക്കാർക്കും #ഇടയിലാണ്.




കഴിഞ്ഞ വർഷം പ്രളയത്തിന്റ പേര് പറഞ്ഞു ബലി കർമത്തെ വഴി മാറ്റാൻ പണിയെടുത്തവർ ഇത്തവണ കൊറോണയുടെ പേരിലാണെന്ന വ്യത്യാസമേയുള്ളൂ ! ഇത്തരം ദുഷ്ട ശക്തികൾക്ക് ഉദുഹിയ്യത്തിന്റെ പണം ഏൽപിച്ചു കൊടുക്കുന്നവർ ഉദുഹിയത്തിന്റെ പ്രകടമായ അടയാളങ്ങൾ മായ്ച്ചു കളയുകയും , സ്വന്തം കൈ കൊണ്ട് ബലി നിർവ്വഹിക്കുക എന്ന നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തിനെ നഷ്ട്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അത് പോലെ ബലിയിൽ നിന്നുള്ള മാംസം കഴിക്കുക എന്നതും നബി ചര്യയുടെ ഭാഗമാണ്. ആ സുന്നത്തും ഇതിലൂടെ നഷ്ടപ്പെടുന്നു.
അഗതികൾക്ക് മാംസം ലഭ്യമാക്കുക എന്നത് മാത്രമല്ല ബലി കർമ്മത്തിന്റെ പൊരുൾ. അളളാഹു ഷറആയി നിശ്ചയിച്ച കാര്യങ്ങൾ മുറപ്രകാരം യഥാവിധി പ്രയോഗവൽക്കരിമ്പോഴാണ് അതാത് കർമ്മങ്ങളിലെ സുന്നത് പിൻപറ്റപ്പെടുന്നത്. ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കും യുക്തിക്കും അനുസരിച്ചു അതിൽ ഭേദഗതികൾ വരുത്തുക സാധ്യമല്ല.
ഒരാൾ ചന്തയിൽ പോയി പത്ത് ആടിന്റെ മാംസം വാങ്ങി വിതരണം ചെയ്‌താൽ അത് ഉദുഹിയത് ആവില്ല. ഫിത്ർ സകാത് നൽകാൻ കല്പിക്കപ്പെട്ടത് ധാന്യത്തിൽ നിന്നാണ്. അതിന് പകരം വസ്ത്രമോ പൈസയോ ചെലവഴിച്ചാൽ അത് ഫിത്ർ സകാത് ആയി പരിഗണിക്കപ്പെടാത്ത പോലെത്തന്നെ.
അതിനാൽ, ഉദുഹിയ്യത്തിലെ നബി ചര്യ അറിഞ്ഞു ഉൾക്കൊണ്ടു കൊണ്ട് അമല് ചെയ്യുകയും സുന്നത് ജീവിപ്പിക്കുകയും ചെയ്യുക. സുന്നത്തിന്റെ ശത്രുക്കളായ വ്യാജന്മാർ പടച്ചു വിടുന്ന അടിസ്ഥാന രഹിതമായ ചിന്തകളും ആശയങ്ങളും തള്ളിക്കളയുകയും ചെയ്യുക.
*ബശീർ പുത്തൂർ*
No comments:
Post a Comment