Tuesday, March 17, 2020

രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സ

ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

രോഗത്തിനുള്ള ഏറ്റവും നല്ല ചികിത്സകളിൽ പെട്ടതാണ് സൽകർമങ്ങൾ, സഹായങ്ങൾ, ദിക്ർ, ദുആ, അല്ലാഹുവിനോട് അങ്ങേയറ്റം താഴ്മയോടെ കൈനീട്ടൽ, അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങൽ തുടങ്ങിയവ.
ഈ കാര്യങ്ങൾക്ക് രോഗത്തെ തടയുന്നതിലും ശമനം നൽകുന്നതിലും ഭൗതീകമായ മരുന്നുകളേക്കാൾ സ്വാധീനമുണ്ട്.
പക്ഷേ മനസ്സിന്റെ ഒരുക്കവും, സ്വീകരിക്കുന്നതിന്റെ അളവും,
അവയിലും അവയുടെ ഗുണത്തിലുമുള്ള വിശ്വാസവും ഒക്കെ അനുസരിച്ചായിരിക്കും അത്.
(സാദുൽ മആദ്)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

 قال الإمام ابن القيم رحمه الله
وَمِنْ أَعْظَمِ عِلَاجَاتِالْمَرَضِ فِعْلُ الْخَيْرِ، وَالْإِحْسَانُ، وَالذِّكْرُ، وَالدُّعَاءُ، وَالتَّضَرُّعُ، وَالِابْتِهَالُ إِلَى اللَّهِ، وَالتَّوْبَةُ، وَلِهَذِهِ الْأُمُورِ تَأْثِيرٌ فِي دَفْعِ الْعِلَلِ وَحُصُولِ الشِّفَاءِ أَعْظَمُ مِنَ الْأَدْوِيَةِ الطَّبِيعِيَّةِ، وَلَكِنْ بِحَسَبِ اسْتِعْدَادِ النَّفْسِ، وَقَبُولِهَا، وَعَقِيدَتِهَا فِي ذَلِكَ وَنَفْعِهِ
(زاد المعاد)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.