Tuesday, March 17, 2020

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 2*

» നുഅ'മാൻ ബ്നു ബശീർ പറഞ്ഞു:
തീർച്ചയായും നാശമാണ്, മുഴുനാശമാണ്, പരീക്ഷണ കാലത്ത് നീ തിന്മചെയ്യുന്നത്.
(അൽ ബിദായ വന്നിഹായ)

» ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും.
മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്.
കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്.
തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും.
അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു.

» ഇമാം ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:

അബ്ദുല്ല ഇബ്നു മസ്ഊദ് പറയാറുള്ളതുപോലെ:

ആരാണ് ഹൃദയം മരിച്ചവൻ എന്നറിയുമോ?
'മരിക്കുകയും ആശ്വാസമടയുകയും ചെയ്തവനല്ല മയ്യിത്ത്!
മയ്യിത്തെന്നാൽ ജീവിച്ചിരിക്കുന്നവരിലെ മരണപ്പെട്ടവർ മാത്രമാണ്'. എന്ന് പറയാറുള്ളത് അവനെക്കുറിച്ചാണ്.
അവർ ചോദിച്ചു: ആരാണ് അവൻ?
അദ്ദേഹം പറഞ്ഞു: നന്മയെ നന്മയായി തിരിച്ചറിഞ്ഞ് ഉൾകൊള്ളാത്തവൻ,
തിന്മയെ തിന്മയാണെന്ന് മനസ്സിലാക്കി നിരാകരിക്കാത്തവൻ.

» ഇമാം സഅ'ദീ പറഞ്ഞു:

ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ഗുണങ്ങളുണ്ടോ,
അത് മുഴുവൻ തൌഹീദിന്റെ ഫലത്തിൽ പെട്ടതാണ്.
ദുനിയാവിലും ആഖിറത്തിലും ഏതെല്ലാം ദോഷങ്ങളുണ്ടോ,
അത് മുഴുവൻ ശിർക്കിന്റെ
ഫലത്തിൽ പെട്ടതാണ്.

(അൽ ഖവാഇദുൽ ഫിഖ്ഹിയ്യ)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله



» ومن كلام النعمان بن بشير رَضِيَ اللَّهُ عَنْهُ قَوْلُهُ: إِنَّ الْهَلَكَةَ كُلَّ الهلكة أن تعمل السيئات فِي زَمَانِ الْبَلَاءِ.
(البداية والنهاية)

» قال الإمام ابن القيم رحمه الله:
فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق
(الفوائد)

» قال الإمام ابن القيم رحمه الله:

كَمَا قَالَ عَبْدُ اللَّهِ بْنُ مَسْعُودٍ أَتَدْرُونَ مَنْ مَيِّتُ الْقَلْبِ الَّذِي قِيلَ فِيهِ:
لَيْسَ مَنْ مَاتَ فَاسْتَرَاحَ بِمَيِّتٍ ... إِنَّمَا الْمَيِّتُ مَيِّتُ الْأَحْيَاءِ
قَالُوا: وَمَنْ هُوَ؟ قَالَ: الَّذِي لَا يَعْرِفُ مَعْرُوفًا وَلَا يُنْكِرُ مُنْكَرًا.
(مدارج السالكين)

» قال الإمام السعدي رحمه الله:
فكل خير في الدنيا والآخرة فهو من ثمرة التوحيد.
وكل شر في الدنيا والآخرة فهو من ثمرة الشرك.
(القواعد الفقهية ص: ١٩)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.