Tuesday, March 17, 2020

അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മം

അത്വാഅ' ഇബ്നു അബ്ബാസ് رضي الله عنهما യിൽ നിന്ന് രിവായത്തു ചെയ്യുന്നു:

ഒരാൾ അദ്ദേഹത്തിന്റെയടുക്കൽ വന്നിട്ട് പറഞ്ഞു:

ഞാനൊരു പെണ്ണിനെ വിവാഹമന്വേഷിച്ചു,
ഞാനുമായുള്ള വിവാഹത്തിന് അവൾ വിസമ്മതിച്ചു. മറ്റൊരാൾ അവളെ വിവാഹമന്വേഷിച്ചു, അയാളെ വിവാഹം കഴിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അപ്പോൾ എനിക്കവളോട് രോഷമായി, അവളെ ഞാൻ കൊന്നുകളഞ്ഞു. എനിക്ക് തൗബയുണ്ടോ?

ഇബ്നു അബ്ബാസ് ചോദിച്ചു:
നിന്റെ ഉമ്മ ജീവിച്ചിരിപ്പുണ്ടോ?

അയാൾ പറഞ്ഞു: ഇല്ല.

അദ്ദേഹം പറഞ്ഞു: അല്ലാഹുവിനോട് പശ്ചാതപിക്ക്, നിനക്ക് കഴിയുന്നത്ര നന്മകൾ ചെയ്ത് അവനിലേക്ക് അടുക്കാൻ ശ്രമിക്ക്.

അത്വാഅ' പറയുന്നു:
ഞാൻ ഇബ്നു അബ്ബാസിനോട് ചോദിച്ചു: താങ്കളെന്തിനാ അയാളുടെ ഉമ്മയുടെ ജീവനെക്കുറിച്ചു ചോദിച്ചത്?

അപ്പോൾ അദ്ദേഹം പറഞ്ഞു:
അല്ലാഹുവിലേക്ക് അടുക്കുവാൻ ഏറ്റവും നല്ല കർമ്മമായി ഉമ്മക്ക് പുണ്യം ചെയ്യുന്നപോൽ
മറ്റൊന്ന് എനിക്കറിയില്ല.

(ബുഖാരി അദബുൽ മുഫ്റദിൽ, അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله

روى الإمام البخاري في الأدب المفرد عن عطاء عن ابن عباس رضي الله عنهما أَنَّهُ أَتَاهُ رَجُلٌ فَقَالَ إِنِّي خَطَبْتُ امْرَأَةً فَأَبَتْ أَنْ تَنْكِحَنِي وَخَطَبَهَا غَيْرِي فَأَحَبَّتْ أَنْ تَنْكِحَهُ فَغِرْتُ عَلَيْهَا فَقَتَلْتُهَا فَهَلْ لِي مِنْ تَوْبَةٍ؟ قَالَ أُمُّكَ حَيَّةٌ؟ قَالَ لَا، قَالَ تُبْ إِلَى اللَّهِ عَزَّ وَجَلَّ وَتَقَرَّبْ إِلَيْهِ مَا اسْتَطَعْتَ، فَذَهَبْتُ فَسَأَلْتُ ابْنَ عَبَّاسٍ لِمَ سَأَلْتَهُ عَنْ حَيَاةِ أُمِّهِ؟ فَقَالَ: (إِنِّي لَا أَعْلَمُ عَمَلًا أَقْرَبَ إِلَى الله عز وجل من بر الوالدة)
صحيح: «الصحيحة» (٢٧٩٩)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.