Tuesday, March 17, 2020

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 1*

ശക്തമായ പ്രതിരോധ മാർഗങ്ങൾ - 1

ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞു:
തൗഹീദുപോലെ മറ്റൊന്നുകൊണ്ടും ദുനിയാവിലെ കഠിന പ്രയായങ്ങൾ പ്രതിരോധിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ടു തന്നെയാണ് കഠിന പ്രയാസ ഘട്ടങ്ങളിൽ ചെയ്യേണ്ട ദുആ തൗഹീദുകൊണ്ടായതും.
മത്സ്യത്തിന്റെ ആൾ (യൂനുസ് നബി عليه الصلاة والسلام) ചെയ്ത ദുആ -അതുകൊണ്ട് ഒരാൾ ദുആ ചെയ്താൽ അവന്റെ ദുരിതങ്ങൾക്ക് ആശ്വാസം ലഭിക്കാതിരിക്കല്ല- അതും തൗഹീദുകൊണ്ടുള്ളതാണ്.
കഠിന ദുരിതങ്ങളിൽ അകപ്പെടുത്തുന്നത് ശിർക്കല്ലാതെ മറ്റൊന്നുമല്ല. അവയിൽ നിന്ന് കരകയറ്റുക തൗഹീദ് മാത്രമാണ്.
തൗഹീദാണ് പടപ്പുകളുടെ ആശ്വാസകേന്ദ്രവും, അഭയസ്ഥാനവും, സുരക്ഷയുടെ കോട്ടയും, സഹായകേന്ദ്രവും.
അല്ലാഹുവിനോട് മാത്രം തൗഫീഖ് തേടുന്നു.

സഅ'ദ് رضي الله عنهനിവേദനം: അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പറഞ്ഞു:
മത്സ്യത്തിന്റെ ആളുടെ ദുആ, മത്സ്യത്തിന്റെ വയറിനകത്തായിരിക്കെ അദ്ദേഹം ദുആചെയ്തത്:
لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ
ന്യായമായും ആരാധനക്കർഹനായി നീയല്ലാതെ മറ്റാരുമില്ല, (എല്ലാ കുറവുകളിൽ നിന്നും) നിന്നെ ഞാൻ പരിശുദ്ധപ്പെടുത്തി വാഴ്ത്തുന്നു. തീർച്ചയായും ഞാൻ അക്രമികളിൽ പെട്ടുപോയിരിക്കുന്നു.
ഈ വാക്കുകൾ കൊണ്ട് മുസ്'ലിമായ ഒരു മനുഷ്യനും, തന്റെ ഏതൊരു കാര്യത്തിലും ദുആ ചെയ്താൽ അവന്ന് അല്ലാഹു ഉത്തരം നൽകാതിരിക്കില്ല.
(അഹ്'മദ്, തിർമിദി. അൽബാനി സ്വഹീഹ് എന്ന് രേഖപ്പെടുത്തി.)

قال الإمام ابن القيم رحمه الله:
فَمَا دفعت شَدَائِد الدُّنْيَا بِمثل التَّوْحِيد وَلذَلِك كَانَ دُعَاء الكرب بِالتَّوْحِيدِ ودعوة ذِي النُّون الَّتِي مَا دَعَا بهَا مكروب إِلَّا فرّج الله كربه بِالتَّوْحِيدِ فَلَا يلقى فِي الكرب الْعِظَام إِلَّا الشّرك وَلَا يُنجي مِنْهَا إِلَّا التَّوْحِيد فَهُوَ مفزع الخليقة وملجؤها وحصنها وغياثها وَبِاللَّهِ التَّوْفِيق
(الفوائد)

عَنْ سَعْدٍ، قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: دَعْوَةُ ذِي النُّونِ إِذْ دَعَا وَهُوَ فِي بَطْنِ الحُوتِ: لاَ إِلَهَ إِلاَّ أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِينَ، فَإِنَّهُ لَمْ يَدْعُ بِهَا رَجُلٌ مُسْلِمٌ فِي شَيْءٍ قَطُّ إِلاَّ اسْتَجَابَ اللَّهُ لَهُ.
(رواه أحمد والترمذي وصححه الألباني)

വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.