Friday, September 13, 2019

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 2

ഖദ് റിലുള്ള വിശ്വാസം - الإيمان بالقدر-2

ഖദ്റ് രണ്ട് തരത്തിലാണ്.

ഒന്ന് : അള്ളാഹുവിന്റെ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الشرعية)


രണ്ട്: അള്ളാഹുവിന്റെ പ്രാപഞ്ചികമായ കാര്യങ്ങളിലുള്ള ഉദ്ദേശവുമായി ബന്ധപ്പെട്ടുള്ളവ (الإرادة الكونية)

ഇതിൽ ഒന്നാമത് പറഞ്ഞ ശറഇയ്യായ ഉദ്ദേശവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അള്ളാഹു ഉദ്ദേശിക്കുകയും അതോടൊപ്പം ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന കാര്യങ്ങളാണ്. അടിമകളോട് അള്ളാഹു അനുഷ്ഠിക്കാൻ കൽപിക്കുകയും പ്രോത്സാഹിപ്പിക്കുകയും പിന്തുടരാൻ പ്രേരണ നൽകുകയും ചെയ്‌ത മുഴുവൻ കാര്യങ്ങളും ഈയിനത്തിലാണ് ഉൾപ്പെടുക. ഇവ സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. ഇതിലാണ് മനുഷ്യർക്ക് ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള വിവേചനാധികാരമുള്ളത്. അതായത് അള്ളാഹു മനുഷ്യരോട് അനുഷ്ഠിക്കാൻ കൽപിച്ച മതപരമായ ആജ്ഞാ നിർദേശങ്ങൾ അവർ സ്വീകരിച്ചിരിക്കണം. അല്ലെങ്കിൽ പരലോകത്തു അതിനുള്ള ശിക്ഷ ലഭിക്കും. എന്നാൽ അവ അവഗണിക്കുകയും സ്വീകരിക്കാതെ ധിക്കാരം കാണിക്കുകയും ചെയ്യാനുള്ള അവസരം മനുഷ്യനുണ്ട്.

രണ്ടാമത്തെ ഇനം, അള്ളാഹുവിന്റെ പ്രാപഞ്ചിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഉദ്ദേശമാണ്. ഇത് പ്രപഞ്ചത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ഇതിന്റെ പരിധിയിൽ വരുന്നു. ഇവ നിർബന്ധമായും സംഭവിക്കുന്നവയാണ്. ജനനം, മരണം രോഗം പ്രകൃതി ദുരന്തങ്ങൾ തുടങ്ങി, അക്രമം, അനീതി, കളവ് കൊല, വ്യഭിചാരം, ശിർക്ക്‌ കുഫ്‌റ്‌ വരെ മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ പ്രാപഞ്ചികമായ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംഭവിക്കുന്നത്. അവയിൽ അള്ളാഹുവിന്റെ ഇഷ്ടവും തൃപ്തിയുമുള്ളവയാണെങ്കിൽ ഒന്നാമത്തെ ഇനത്തിലേക്ക് പോയിച്ചേരുമെന്നതാണ് ഇത് രണ്ടും തമ്മിലുള്ള അടിസ്ഥാനപരമായ വിത്യാസം.

ഇവ രണ്ടിനവും അള്ളാഹുവിന്റെ അറിവിന്റെയും ഉദ്ദേശത്തിന്റെയും രേഖപ്പെടുത്തലിന്റെയും ഉണ്ടാവണമെന്ന് അവൻ ഉദ്ദേശിക്കുന്ന സമയത്ത് ഉണ്ടാക്കുക എന്നീ നാല് കാര്യങ്ങളിൽ ഉൾച്ചേർന്നവയാണ്.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.