Friday, September 13, 2019

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം) - 1

ഖദ്‌റിൽ ഉള്ള വിശ്വാസം الإيمان بالقدر (വിധിയിലുള്ള വിശ്വാസം)


അള്ളാഹുവിലുള്ള വിശ്വാസത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് അവന്റെ വിധിയിലുള്ള വിശ്വാസം. അത് നാല് അടിസ്ഥാന കാര്യങ്ങളിലുള്ള വിശ്വാസത്തിലാണ് നിലനിൽക്കുന്നത്.

- അതിൽ ഒന്നാമത്തേത്; അറിവ് (العلم) ആണ്. അതായത് അള്ളാഹുവിന് അവനെക്കുറിച്ചും അവന്റെ മുഴുവൻ സൃഷ്ട്ടികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും സംബൂർണ്ണവും വിശദവും അതിസൂക്ഷ്മവുമായ അറിവ് അനാദിയിൽ ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ഉണ്ട് എന്നുള്ള വിശ്വാസമാണ്.

- രണ്ടാമത്തേത് : രേഖപ്പെടുത്തൽ (الكتابة) അതായത് അവന്റെ ഇൽമിലുള്ള മുഴുവൻ കാര്യങ്ങളും ലൗഹുൽ മഹ് ഫൂദിൽ അള്ളാഹു നേരത്തെ തന്നെ എഴുതി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്ന വിശ്വാസമാണ്.

- മൂന്നാമത്തേത് : ഉദ്ദേശം (المشيئة) അതായത് ലോകത്ത് സംഭവിക്കുന്ന മുഴുവൻ കാര്യങ്ങളും അള്ളാഹുവിന്റെ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശ്വസിക്കലാണ്‌.

- നാലാമത്തേത് : സൃഷ്ട്ടി (الخلق والإيجاد) അതായത്, അള്ളാഹു അറിയുകയും രേഖപ്പെടുത്തുകയും ചെയ്ത കാര്യങ്ങൾ അവന്റെ ഉദ്ദേശത്തിന് വിധേയമായി അവൻ ഉദ്ദേശിക്കുന്ന സമയത്തും സ്ഥലത്തും അവൻ ഉദ്ദേശിച്ച വിധത്തിലും അവൻ ഉണ്ടാക്കുന്നു (സൃഷ്ട്ടിക്കുന്നു) എന്ന് വിശ്വസിക്കലുമാണ്. അള്ളാഹു ആദ്യമായി സൃഷ്ട്ടിച്ചത് പേനയാണ്.

വിധിയുമായി ബന്ധപ്പെട്ട ഈ നാല് അടിസ്ഥാന വിശ്വാസത്തിൽ സംശയരഹിതമായി വിശ്വസിക്കാത്ത ഒരാളുടെ ഈമാനും പൂർണ്ണമാവുകയില്ല.

ബശീർ പുത്തൂർ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.