Friday, March 22, 2019

ഇമാം മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ള ഭരണാധികാരിക്കെതിരിൽ ഖുറൂജ് നടത്തിയോ ?

ശൈഖ് മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ള ശിർക്ക്‌ ബിദ്‌അത്തുകൾക്കെതിരിൽ നടത്തിയ ശക്തമായ ചെറുത്തു നിൽപ്പിൽ അരിശം പുണ്ട ബിദ്അത്തിന്റെ സഹയാത്രികരും ഷിയാക്കളും റാഫിദികളും ആയ ആളുകൾ പ്രചരിപ്പിക്കുന്ന യാതൊരു അടിസ്ഥാനവുമില്ലാത്ത ദുരാരോപണം മാത്രമാണിത്. ബിദ്അത്തിന്റ ആളുകളുടെ തോളിൽ കയ്യിട്ട് നടക്കുകയും സുന്നത്തിന്റെ ആളുകളെയും അതിന്റെ വാഹകരെയും വിമർശിക്കുകയും ആക്ഷേപിക്കുകയും മുസ്‌ലിം ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഇഖ് വാനികളും ഈ വാദം കടമെടുത്തവരാണ്. ആശയപരമായി ഇഖ് വാനീ മാർഗ്ഗം പിന്തുടരുന്ന ജമാഅത്തെ ഇസ്‌ലാമിയും സ്വാഭാവികമായും ഇതേ നിലപാടുകാരാണ്. യഥാർത്ഥത്തിൽ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് ഖുറൂജ് നടത്തുകയോ അതിന് ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്തതായി ഉള്ള ഒരു രേഖ കാണിക്കാൻ ആർക്കും സാധ്യമല്ല. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ നിലപാട് അദ്ദേഹം തന്നെ തന്റെ പല ഗ്രന്ഥങ്ങളിലും വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണാധികാരിക്കെതിരിൽ ഖുറൂജ് നടത്താൻ വ്യക്തമായി ആഹ്വാനം ചെയ്ത ഇഖ് വാനീ ആചാര്യൻ സയ്യിദ് ഖുതുബിന്റെ പിഴച്ച നിലപാടിനെ ന്യായീകരിക്കാൻ ചില ജമാഅത്ത്‌ കുട്ടി സഖാക്കൾ മുഹമ്മദ് ബിൻ അബ്ദിൽ വഹാബ് റഹിമഹുള്ളയെ തെറ്റായി ഉപയോഗിക്കാറുണ്ട്. അത് ഒരു നിലക്കും ശെരിയോ സത്യസന്ധമോ അല്ലായെന്ന് സൂചിപ്പിക്കാനാണ് ഇത്രയും എഴുതിയത്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.