Friday, March 22, 2019

സയ്യിദ് ഖുതുബ്

ഇഖ്‌ വാനീ ദാർശനികാചാര്യൻ സയ്യിദ് ഖുതുബ് ആനുകാലിക മുസ്‌ലിം സമൂഹത്തെക്കുറിച്ചു :
//....ഇന്ന് ഭൂമുഖത്ത് അള്ളാഹുവിന്റെ ശറഉം ഇസ്ലാമിക ഫിഖ്ഹും നടപടി ക്രമമായി സ്വീകരിച്ച, ഒരു മുസ്ലിം രാഷ്ട്രമോ, മുസ്ലിം സമൂഹമോ ഇല്ല...// " 4-2122
//.....നമ്മൾ ഇന്ന് ജീവിച്ചു കൊണ്ടിരിക്കുന്ന ജാഹിലീ സമൂഹം,മുസ്ലിം സമൂഹമല്ല ....// 4-2009
☘️☘️☘️☘️☘️🍀🍀🍀🍀🍀🍀🍀
അപ്പോൾ മൂപ്പിലാന്റെ കാഴ്ചപ്പാടിൽ നമ്മളൊക്കെ ആരായി ?

ആധുനിക ഇഖ് വാനീ ദാർശനികനായ യൂസുഫുൽ ഖർദാവി സയ്യിദ് ഖുതുബിനെക്കുറിച്ചു പറയുന്നു.
" ഈ ഘട്ടത്തിലാണ് സമൂഹത്തെ മൊത്തത്തിൽ തക് ഫീർ നടത്തുകയും, മൊത്തം ജനങ്ങൽക്കെതിരിലുള്ള കടന്നാക്രമണത്തിന്റെ ജിഹാദീ പ്രഖ്യാപനവുമായ അവസാന ഘട്ടത്തിലെ സയ്യിദ് ഖുത്വുബിന്റെ ഗ്രന്ഥങ്ങൾ പുറത്തു വരുന്നത്."
യൂസുഫുൽ ഖർദാവി- ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനാ ക്രമങ്ങൾ - പേജു 110.
🍀🍀🍀🍀🍀🍀🍀🍀🍀
അപ്പോൾ സയ്യിദ് ഖുതുബ് ആരായി ??

അലി അഷ്മാവി തന്റെ " ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം " എന്ന ഗ്രന്ഥത്തിൽ പറയുന്നു "
ഇക്കാലത്ത് നാട്ടിൽ അറുക്കപ്പെടുന്ന മാംസം ഇനി ഞാൻ കഴിക്കില്ലെന്ന് ഇഖ് വാനികളിൽ പെട്ട ഒരാൾ, എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സയ്യിദ് ഖുത്വുബിനോട് വിവരം അന്വേഷിച്ചു.
അദ്ദേഹം പറഞ്ഞു " അഹ് ലുൽ കിതാബ് അറുത്തത് എന്ന നിലയിൽ അവർ അത് കഴിച്ചു കൊള്ളട്ടെ. ഏറ്റവും കുറഞ്ഞ പക്ഷം, മുസ്ലിംകൾ ഇന്ന് അഹ് ലുൽ കിതാബാണ്" പേജു-80
☘️☘️☘️☘️☘️☘️☘️☘️
ഇഖ്‌ വാനികളല്ലാത്ത എല്ലാവരും സയ്യിദ് ഖുതുബിന്റെ വീക്ഷണത്തിൽ കാഫിറുകൾ അഥവാ സത്യനിഷേധികൾ !!! أعوذ بالله

ഇഖ്‌ വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം എന്ന ഗ്രന്ഥത്തിൽ , അലി അഷ്‌മാവി സയ്യിദ് ഖുത്വുബിനെ സന്ദർശിച്ച അനുഭവം തുടർന്ന് പറയുന്നു:
" ജുമുഅ നമസ്കാരത്തിന്റെ സമയമായപ്പോൾ ഞാൻ അദ്ദേഹത്തോടു നമസ്കരിക്കുകയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ്‌, അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലായെന്ന അത്ഭുതം ആദ്യമായി ഞാനറിയുന്നത്. ഇസ്‌ലാമിക ഖിലാഫത്ത് ഇല്ലാത്തതിനാൽ ജുമുഅ ഇല്ലായെന്നും, ഖിലാഫത്ത് നിലവിൽ വന്ന ശേഷമേ ജുമുഅ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു " പേജു 112

ഇഖ് വാനുൽ മുസ്ലിമൂന്റെ നേതാക്കളിൽ ഒരാളായ ഫരീദ് അബ്ദുൽ ഖാലിഖ് തന്റെ " ഇഖ് വാനുൽ മുസ്ലിമൂൻ സത്യത്തിന്റെ തുലാസിൽ" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇഖ് വാനീ യുവാക്കളിൽ അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആരംഭത്തിലുമായി 'ഖനാത്വിർ' ജയിലിൽ വെച്ചാണ് തതക് ഫീരീ ചിന്ത മുള പൊട്ടിയത്. സയ്യിദ് ഖുത്വുബിന്റെ ചിന്തകളും ഗ്രന്ഥങ്ങളും അവരെ സ്വാധീനിക്കുകയും, നില നിൽക്കുന്ന മുസ്ലിം സമൂഹം ജാഹിലിയ്യതു ആണെന്നും അള്ളാഹുവിന്റെ വിധി നടപ്പാക്കാത്ത ഭരണാധികാരികളും, അവരെ തൃപ്തിപ്പെടുന്ന ഭരണീയരും ഒരു പോലെ കാഫിറുകളുമാണെന്നും അവർ മനസ്സിലാക്കുകയും ചെയ്തു." പേജു 115.
🍀🍀🍀🍀🍀🍀🍀🍀
ഇതേ വീക്ഷണം തന്നെയാണ് ജമാഅത്തെ ഇസ്‌ലാമിക്ക്‌ ആധുനിക മുസ്‌ലിം ഭരണാധികാരികളോടുമുള്ളത്.

ഖുർആൻ തഫ്സീറിൽ സയ്യിദ് ഖുതുബ് നടത്തിയ തിരിമറി :
സൂറത്തു ഖസ്വസ്വു : وهو الله لا إله إلا هو എന്ന ആയത്തിന് നൽകിയ വ്യാഖ്യാനത്തിൽ " അതായത്, സൃഷ്ടിപ്പിലും തെരഞ്ഞെടുപ്പിലും അവനു യാതൊരു പങ്കാളിയുമില്ല" 5-2707. ഇവിടെ പ്രാഥമികമായി നൽകേണ്ട ആരാധനയിൽ ഉള്ള ഏകത്വം അഥവാ " തൗഹീദുൽ ഉലൂഹിയ്യ" എവിടെ?

സയ്യിദ് ഖുതുബ് തൗഹീദുൽ ഉലൂഹിയ്യ വിസ്മരിക്കുന്നു ;
തന്റെ " സാമൂഹിക നീതി" എന്ന ഗ്രന്ഥത്തിൽ പറയുന്നു
" ഈ ദീനിന്റെ ഏറ്റവും സുദൃഡമായ കാര്യം, വിശ്വാസമെന്ന നിലയിൽ മനസ്സിലും, മതമെന്ന നിലയിൽ ദൈനന്തിന ജീവിതത്തിലും لا إله إلا الله എന്നത് ജനങ്ങൾ സാക്ഷ്യം വഹിച്ചാലല്ലാതെ സാധ്യമാവുകയില്ല തന്നെ; അതായത്,അള്ളാഹുവിനല്ലാതെ വിധി കർതൃത്വതിനുള്ള അവകാശം ഇല്ലായെന്നത്‌, അവന്റെ ശറഇലും കൽപനയിലും പ്രതിഫലിക്കുന്ന ഹാകിമിയ്യത് " പേജു 182.
ഇവിടെ لا إله إلا الله - ക്ക് توحيد الحاكمية എന്ന അർത്ഥം മാത്രമാണ് നൽകിയത്‌.

ലോകത്തു എല്ലാ കാലത്തും എല്ലാ ജനസമൂഹവും നിഷേധിച്ചത് തൗഹീദുൽ ഉലൂഹിയ്യ ആയിരുന്നു.
പക്ഷെ, സയ്യിദ് പറയുന്നത് നോക്കൂ :-

" ഉലൂഹിയ്യത്, ഒരിക്കലും തർക്കവിഷയമായിരുന്നില്ല. പ്രവാചകന്മാർക്കു നേരിടേണ്ടി വന്നത് റുബൂബിയ്യത്തു മാത്രമായിരുന്നു. അവസാന പ്രവാചകനും അഭിമുഖീകരിക്കെണ്ടി വന്നത് അതായിരുന്നു. " 4-1846.

സയ്യിദ് ഖുത്ബ്‌ വിഭാവന ചെയ്യുന്ന ഇസ്‌ലാമിക ഭരണം എന്താണെന്ന് നോക്കൂ :-
" സംഘട്ടനം" എന്ന ഗ്രന്ഥത്തിൽ സയ്യിദ് ഇസ്ലാമിനെ പരിചയപ്പെടുത്തുന്നത്, കമ്മ്യൂണിസവും നസറാനിയ്യതും പരസ്പര പൂരകമായ ഇസലാമിനെയാണ്. അദ്ദേഹം പറയുന്നു.
" കമ്മ്യൂണിസവും നസറാനിയ്യതും കൂടി സമ്പൂർണമായ നിലയിൽ ഇഴ ചേരുകയും രണ്ടിന്റെയും മുഴുവൻ ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്നതുമായ, മിതത്വവും, ചേർച്ചയും സന്തുലിതാവസ്ഥയും അവയെക്കാൾ മികച്ചു നിൽക്കുന്ന ഏക വിശ്വാസമായ ഇസ്‌ലാം ഭരണം കയ്യാളണമെന്നത്‌ അനിവാര്യമായ കാര്യമാണ്. ." പേജു - 61

മൂന്നാം ഖലീഫ ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ ഖവാരിജുകൾ നടത്തിയ സായുധ പോരാട്ടത്തെ സയ്യിദ് ഖുതുബ് പ്രകീർത്തിക്കുന്നു أعوذ بالله 
" സാമൂഹിക നീതി " എന്ന ഗ്രന്ഥത്തിൽ അദ്ദേഹം പറയുന്നു " അവസാനമായി, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ വിപ്ലവം കത്തിപ്പടർന്നു, സത്യവും അസത്യവും, നന്മയും തിന്മയും ഇട കലർന്നു. പക്ഷെ, ഇസ്ലാമിക പരിപ്രേക്ഷ്യത്തിലൂടെ കാര്യങ്ങളെ നോക്കിക്കാണുകയും, ഇസ്ലാമിക താൽപര്യം ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരാൾക്കു, മൊത്തത്തിൽ ആ വിപ്ലവം ഇസ്ലാമിന്റെ ആത്മാവിൽ നിന്നുള്ള ഒരു കൊടുങ്കാറ്റായിരുന്നുവെന്നു അംഗീകരിക്കേണ്ടി വരും " - പേജു 160.

സയ്യിദ് ഖുതുബ് വ്യക്തമായി ഖുറൂജിനു വേണ്ടി ആഹ്വാനം ചെയ്യുന്നു 

ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു
" നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം,...ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ്‌ അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും....മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. "
🍀🍀🍀🍀🍀🍀🍀🍀🍀🍀
അനുയായികളെ മുഴുവൻ ഖുറൂജിനു പ്രേരിപ്പിക്കുകയും പ്രജോദിപ്പിക്കുകയും ചെയ്യുന്ന സയ്യിദ് ഖുതുബ് തന്നെയാണ് തീവ്രവാദ ഭീകരവാദ ചിന്താഗതിയുടെ സൂത്രധാരൻ !

ഉസ്മാൻ റദിയള്ളാഹു അൻഹുവിനെക്കുറിച്ചു സയ്യിദ് ഖുതുബ്:
" സാമൂഹ്യ നീതി " എന്ന ഗ്രന്ഥത്തിൽ (പേജു 206) സ്വഹാബത്തിനെക്കുറിച്ച് സയ്യിദ് ഖുത്വുബ് പറയുന്നത് കാണുക :-
" തനിക്കു മുമ്പ് കഴിഞ്ഞു പോയ രണ്ടു ഖലീഫമാരുടെ ഭരണ സമ്പ്രദായത്തിന്റെ സ്വാഭാവികമായ തുടർച്ചയായ ഭരണമായി ഖലീഫ അലി റദിയള്ളാഹു അന്ഹുവിന്റെ നമുക്ക് കാണാം, എന്നാൽ ഉസ്മാൻ റദിയള്ളാഹു അൻഹുവിന്റെ ഭരണം അതിനിടയിലുള്ള ഒരു ദുരന്തമായിരുന്നു. !!

മുആവിയ റദിയള്ളാഹു അൻഹുവിനെക്കുറിച്ച് സയ്യിദ് പറയുന്നു :
" ഗ്രന്ഥങ്ങളും വ്യക്തിത്വങ്ങളും " എന്ന ഗ്രന്ഥത്തിൽ (പേജു 242) സയ്യിദ് പറയുന്നു " അലി റദിയള്ളാഹു അൻഹുവിനെക്കാൾ, ജനങ്ങളുടെ മനസ്സിലിരിപ്പ് അറിയുന്നവരും, ഓരോ കാര്യവും ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രൂപത്തിൽ ചെയ്തു പരിചയമുള്ളവരുമായ മുആവിയയും അദ്ധേഹത്തിന്റെ സഹചാരി അംറും അലിയെ പരാചയപ്പടുത്തി. കാരണം, സംഘട്ടന മാർഗങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അലി റദിയള്ളാഹു അൻഹു തന്റെ സ്വഭാവ വൈഷിഷ്ട്യങ്ങളിൽ ബന്ധിതനാണെങ്കിൽ, മറ്റു രണ്ടു പേരും ഏതു വിധത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവർ സർവതന്ത്രസ്വതന്ത്രരായിരുന്നു. മുആവിയയും ചങ്ങാതിയും കളവു, ചതി, വഞ്ചന, കാപട്യം, കൈക്കൂലി, ആളുകൾക്ക് വിലക്കെട്ടൽ തുടങ്ങിയ കാര്യങ്ങളിൽ അഭയം തേടുമ്പോൾ, അലിക്ക് ഈയൊരു നീചമായ അവസ്ഥയിലേക്ക് താഴാൻ കഴിയാതെ വരുന്നു. അതിനാല തന്നെ, അവർ രണ്ടു പേരും വിജയിക്കുകയും അലി പരാചയപ്പെടുകയും ചെയ്യുന്നു. തീർച്ചയായും മറ്റേതൊരു വിജയത്തെക്കാളും മാന്യമായ പരാചയം."
ഇമാം നവവി റഹിമഹുള്ളാ പറഞ്ഞു
(( എന്നാൽ ഭരണാധികാരികൾക്കെതിരെ പടപ്പുറപ്പാട് നടത്തുകയും അവരോട് യുദ്ധം നടത്തുകയും ചെയ്യുന്നത് ഹറാമാണെന്ന കാര്യത്തിൽ മുസ്ലിംകളുടെ ഇജ്‌മാഉ ഉണ്ട്. അവർ ( ആ ഭരണാധികാരികൾ) അധർമ്മകാരികളും അതിക്രമികളുമായാലും))
ശറഹു മുസ്‌ലിം 12/229

ഇഖ്‌ വാനീ ദാർശനികാചാര്യൻ സയ്യിദ് ഖുതുബ് ഭരണാധികാരികൾക്കെതിരിൽ ഖുറൂജ് നടത്താൻ അണികളെ ആഹ്വാനം ചെയ്യുന്നു
ഫീ ദിലാലിൽ ഖുർആൻ 3-1451-ൽ പറയുന്നു
" നില നിൽക്കുന്ന ഭരണകൂടത്തിന്റെ സ്ഥാനത്ത് ഇസ്ലാമിക അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയുള്ള ഒരു വ്യവസ്ഥാപിത ഭരണകൂടം നിലവിൽ വരണം. ഈ ദൗത്യം,...ഇസ്ലാമിക വിപ്ലവം സൃഷ്ടിക്കുക എന്ന ദൗത്യം, ഏതെങ്കിലും ഒരു നാട്ടിലോ പ്രദേശത്തോ പരിമിതാപ്പെടുത്താതെ വ്യാപകമായ നിലയിൽ ഉണ്ടാകണം. എന്നല്ല, ഇസ്‌ലാം ഉദ്ദേശിക്കുന്നതും കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്നതും ഈ സമഗ്ര വിപ്ലവം നാട് മുഴുവൻ കത്തിപ്പടരാനാണ്. അതാണ്‌ അതിന്റെ സമുന്നതമായ ലക്ഷ്യവും പരമമായ വീക്ഷണവും....മുസ്ലിംങ്ങൾക്കോ ഇസ്ലാമിക പ്രസ്ഥാനത്തിലെ അംഗങ്ങൾക്കോ, അവർ ജീവിക്കുന്ന നാടുകളിൽ നിലവിലുള്ള ഭരണ വ്യവവസ്ഥക്കെതിരിൽ ഈ ലക്ഷ്യ സാക്ഷാൽക്കാരത്തിനു വേണ്ടി വിപ്ലവങ്ങൾ ഉണ്ടാക്കുകയല്ലാതെ മറ്റൊരു പ്രതിവിധിയുമില്ല. "
🍀🍀🍀🍀🍀🍀🍀🍀🍀🍀
ഭീകരവാദത്തിന്റെയും തീവ്ര വാദത്തിന്റെയും അട്ടിപ്പേറുകളിൽ അടയിരിക്കുന്നവരാണ് ഇഖ് വാനുൽ മുസ്ലിമൂനും ജമാഅത്തെ ഇസ്‌ലാമിയും !

ട്യൂണീഷ്യൻ ഇഖ് വാനീ നേതാവ് റാഷിദ് ഗനൂഷി പറയുന്നു :
" സമകാലീന ഇസ്‌ലാമിക പ്രസ്ഥാനത്തിൽ, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഇസ്‌ലാമിക പ്രവണതകളുടെ പ്രാതിനിധ്യമുള്ള ഇമാം ബന്നയുടെയും മൗദൂദിയുടെയും ഖുതുബിന്റെയും ഖുമൈനിയുടെയും കരങ്ങളിലൂടെ ആധുനിക ഇസ്‌ലാമീ ട്രെൻഡ് "പിറവിയെടുക്കുകയും വ്യക്തമായ രൂപം പ്രാപിക്കുകയും ചെയ്തു "
- الحركة الإسلامية والتحديث - راشد الغنوشي ، حسن الترابي ، صفحة ١٦)
അപ്പോൾ , ആധുനിക ഇസ്‌ലാമിക പ്രസ്ഥാനത്തിന് വ്യക്തമായ രൂപം നൽകുന്നതിൽ പ്രധാന പങ്കു വഹിച്ച ആളാണ് ശിയാക്കളുടെ ആത്മീയ നേതാവായ ആയത്തൊള്ള ഖൊമൈനി !!


No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.