Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 2

മുസ്‌ലിം ലോകത്ത്, വിശിഷ്യാ ഈജിപ്തിൽ മുസ്‌ലിം പൊതു ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട ഇഖ് വാനുൽ മുസ്‌ലിമൂൻ ഒരിക്കലും അവരുടെ മതപരമായ വിശ്വാസ വൈകല്യങ്ങളിലേക്ക് വിരൽ ചൂണ്ടാനോ അവരിലെ ശിർക്ക്‌ ബിദ്‌അത്തുകളെ തുറന്നെതിർത്തു കൊണ്ട് തൗഹീദിന്റെ വെളിച്ചം കടത്തി വിടാനോ യാതൊരു പ്രയത്‌നവും നടത്തിയില്ല. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ തിരു ചര്യ പിന്തുടർന്ന് കൊണ്ട് വിശ്വാസ വിമലീകരണത്തിന് പ്രഥമ പരിഗണന നൽകി മുസ്‌ലിം സമൂഹത്തെ സമുദ്ധരിക്കുന്നതിന് പകരം രാഷ്ട്രീയമായ മുതലെടുപ്പുകൾ നടത്താൻ ഇസ്‌ലാമിനെ അതി വിദഗ്ദ്ധമായി അവർ ഉപയോഗിച്ചു. ഇസ്‌ലാമിക ശരീഅത് നടപ്പാക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് അവർ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത് ഭരണസിരാകേന്ദ്രങ്ങളിൽ അവരുടെ ദ്രംഷ്ട്രങ്ങൾ പതിപ്പിക്കാൻ പൊതു ജന സപ്പോർട്ട് ലഭിക്കാനുള്ള തന്ത്രം മാത്രമായിരുന്നു.


യഥാർത്ഥത്തിൽ, ഇഖ് വാനുൽ മുസ്ലിമിൻറെ നേതാക്കളായ ഹസനുൽ ബന്നയോ സയ്യിദ് ഖുത്ബോ അത് പോലെ നേതൃരംഗത്തു വിരാജിച്ചവരോ മതപരമായ വിഷയങ്ങളിൽ വ്യുൽപത്തി നേടിയവരായിരുന്നില്ല. അത് കൊണ്ട് തന്നെ അവരുടെ രചനകളിലും നിലപാടുകളിലും അതീവ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചു. അതിനു പുറമെ മതപരമായ ഒരു നവോദ്ധാനമോ ആ നിലക്കുള്ള പരിവർത്തനമോ ഒരിക്കലും ഇഖ് വാനുൽ മുസ്‌ലിമൂന്റെ ലക്ഷ്യമായിരുന്നില്ല. ഇഖ് വാനുൽ മുസ്ലിമൂന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം രാഷ്ട്രീയ അധികാരം പിടിച്ചെടുക്കുക എന്നത് മാത്രമായിരുന്നു. അതിന് വേണ്ടി ഏതെല്ലാം തറ വേലകൾ ചെയ്യാൻ പറ്റുമോ അതെല്ലാം അവർ ചെയ്തിട്ടുണ്ട് എന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.

ആധുനിക മുസ്‌ലിം ലോകത്ത് ഖവാരിജീ ചിന്തകൾക്കു പുതു ജീവൻ നൽകുന്നതിൽ സയ്യിദ് ഖുതുബും ഇഖ് വാനുൽ മുസ്‌ലിമൂനും അദ്വിതീയമായ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഏതാണ്ട് കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ ലിബിയ, സിറിയ, ഇറാഖ്, ഈജിപ്ത്, അൾജീരിയ, തുണീഷ്യ, യമൻ തുടങ്ങിയ മുസ്‌ലിം നാടുകളിൽ ചിന്തപ്പെട്ട നിരപരാധികളായ മുസ്‌ലിംകളുടെ രക്തത്തിന്റെ ഒരു വിഹിതം ഇഖ് വാനിനു അവകാശപ്പെട്ടതാണ്. ഒരു മുസ്ലിമിന്റെ രക്തം അന്യായമായി ചിന്തപ്പെടുന്നത് കഅബ പൊളിക്കുന്നതിനേക്കാൾ ഗുരുതരമാണെന്ന മറക്കാതിരിക്കുക.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.