Friday, March 22, 2019

ഇഖ് വാനുൽ മുസ്‌ലിമൂൻ - അകവും പുറവും - 1

ഇഖ് വാനുൽ മുസ്‌ലിമൂൻ എന്ന് അറബിയിലും ( മുസ്‌ലിം സഹോദരങ്ങൾ ) മുസ്‌ലിം ബ്രദർ ഹുഡ് എന്ന് ആംഗലേയത്തിലും അറിയപ്പെടുന്ന 'മുസ്‌ലിം രാഷ്ട്രീയ സംഘടന' കേൾപ്പിച്ചത്ര ദുഷ്‌പേര് അറബ് ലോകത്തു മറ്റൊരു സംഘടനയും കേൾപ്പിച്ചിട്ടില്ല.

1928 -ഇൽ ഹസനുൽ ബന്ന ഈജിപ്തിൽ രൂപം നൽകിയ ഈ സംഘടന അറബ് നാടുകളിൽ പെട്ടെന്ന് തന്നെ വളർച്ച പ്രാപിക്കുകയും മുസ്‌ലിംകളുടെ ദൈനംദിന മേഖലകളിലെല്ലാം കടന്ന് കയറി മേൽക്കോയ്മ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തു. ജനഹൃദയങ്ങളിൽ സ്വാധീനമുറപ്പിക്കാൻ തക്ക കൗശലവും രീതിയും കൈമുതലാക്കിയ അതിന്റെ നേതൃ വൃത്തം എപ്പോഴും ഭരണ സിരാ കേന്ദ്രങ്ങളിലേക്ക് ഒരു കണ്ണ് തുറന്നു വെക്കുകയും ഭരണാധികാരികളുമായി ശീതസമരം നിലനിർത്തുകയും ചെയ്തു. ഈജിപ്ത് പ്രസിഡണ്ടായിരുന്ന ജമാൽ അബ്ദുന്നാസറുമായി നിരന്തരമായുണ്ടായ രാഷ്ട്രീയ കലഹങ്ങൾ ഇഖ് വാനികളുടെ പല തലമുതിർന്ന നേതാക്കളെയും അഴികൾക്കുള്ളിലാക്കി. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേരാണ് സയ്യിദ് ഖുതുബ്.

രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മതത്തെ ദുരുപയോഗം ചെയ്യുന്ന രീതി എക്കാലത്തുമുണ്ടായിട്ടുണ്ട്. അതിൽ ആധുനിക ലോകത്ത് രാഷ്ട്രീയമായി മുതലെടുക്കാൻ ഇസ്‌ലാമിനെ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്ത ഒരു സംഘടനനയാണ് ഇഖ് വാനുൽ മുസ്‌ലിമൂൻ.

പുറമെ, ആരെയും - വിശിഷ്യാ പൊതുജനങ്ങളെ ആകർഷിക്കാൻ പറ്റിയ രൂപത്തിൽ തേച്ചു മിനുക്കിയ മുഖവും ആകർഷകമായ ശരീരഭാഷയും ഇഖ് വാനികളുടെ മുഖ മുദ്രയായിരുന്നു. സാമൂഹിക പ്രതിബദ്ധതയും നവോഥാന ചിന്തയും പരിഷ്കാര രീതികളും അവർ പുറത്തു കാണിച്ചു.
സത്യത്തിൽ സാധാരണ ഗതിയിൽ പ്രകടമാക്കാത്ത മറ്റൊരു മുഖവും രൂപവും ഇഖ് വാനുൽ മുസ്ലിമൂനിനുണ്ട്. ബാഹ്യമായ ആകർഷകമായ മുഖം കണ്ട് അവരുടെ കപട വാഗ്ദാനങ്ങളിൽ മുസ്‌ലിം ലോകത്തുള്ള നല്ലൊരു ശതമാനം ചെറുപ്പക്കാരും ഇഖ് വാനുൽ മുസ്‌ലിമൂനിൽ ആകൃഷ്ടരായി എന്നത് വസ്തുതയാണ്. ഇക്കാരണത്താൽ തന്നെ ലോകത്തിന്റെ പല ഭാഗത്തും ഇഖ് വാനുൽ മുസ്‌ലിമൂൻ സൽപ്പേരും സ്വാധീനവുമുണ്ടായി.

അതെ സമയം തന്നെ തങ്ങളുടെ അജണ്ട നടപ്പാക്കാൻ വ്യക്തമായ ആസൂത്രണത്തോടെ ഉള്ളിൽ നിന്ന് കൊണ്ട് തന്നെ അവർ അവിശ്രമം പണിയെടുത്തു.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.