Monday, December 3, 2018

യുക്തി

ഇബ്നു ഹജർ റഹിമഹുള്ളാ പറഞ്ഞു : അലിഅലി റദിയള്ളാഹു അൻഹുവിൽ നിന്ന് , അദ്ദേഹം പറഞ്ഞു " യുക്തിയുടെ അടിസ്ഥാനത്തിലായിരുന്നു ദീൻ എങ്കിൽ, പാദരക്ഷയുടെ അടിഭാഗമായിരുന്നു മുകൾ ഭാഗത്തേക്കാൾ തടവാൻ കടപ്പെട്ടത്. നബി സ്വല്ലള്ളാഹു അലൈഹി വ സല്ലം തന്റെ ഇരു പാദരക്ഷകളുടെയും മുകൾ ഭാഗത്തു തടവുന്നതായി ഞാൻ കണ്ടു " അബൂ ദാവൂദ്‌
( പാദരക്ഷ ധരിച്ചു വുദു ചെയ്യുന്നതിന്റെ രൂപമാണ് ഇവിടെ വിശദീകരിക്കുന്നത്.)
യുക്തിയുടെ അടിസ്ഥാനത്തിലല്ല ദീൻ സ്വീകരിക്കേണ്ടത് എന്ന അതിപ്രധാനമായ തത്വം ഇതിൽ അടങ്ങിയിട്ടുണ്ട്. നബിയിൽ എന്താണോ കണ്ടത് അത് സ്വീകരിക്കുകയും അതിനു വിരുദ്ധമായ യുക്തിയെ തള്ളിക്കളയുകയും ചെയ്യുന്ന രീതിയാണ് സലഫുകൾ ദീനിന്റെ കാര്യത്തിൽ സ്വീകരിച്ചിരുന്നത്. അതാണ് اتباع അഥവാ നബിചര്യ പിൻപറ്റൽ.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.