Monday, December 3, 2018

ദഅവത്തിന്റെ ആധാരങ്ങൾ

ഖുർആനും സ്വഹീഹായ സുന്നത്തുമാണ് ഇസ്‌ലാമിക ദഅവത്തിന്റെ ആധാരങ്ങൾ. അതാണ് നബിയുടെയും സ്വഹാബത്തിന്റെയും സലഫുകളുടെയും മാതൃക. വേദവും ബൈബിളും ഗീതയും മഹാഭാരതവും മനുസ്മൃതിയുമൊന്നും മുസ്ലിംകൾക്ക് പ്രമാണമേയല്ല. അവയിലെ ഉദ്ധരണികൾ ദലീൽ എന്ന നിലക്കോ استشهاد ന് വേണ്ടിയോ ഉദ്ധരിക്കാൻ പാടില്ല; ഖുർആനിനും ഹദീസിനും യോജിച്ചതായാൽ പോലും ! മറിച്ചുള്ള രീതി, അതായത് വേദങ്ങളും ഉപനിഷത്തുകളും കൊണ്ട് ദഅവത്തു നടത്തുന്ന സമ്പ്രദായം അഹ്‌മദ്‌ ദീദാത് മുതൽ അക്ബർ വരെയുള്ള മതതാരതമ്യ വാദക്കാർ ഉണ്ടാക്കിയതാണ്. ഓർക്കുക: അവക്ക് യാതൊരു പ്രാമാണികതയുമില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.