Monday, December 3, 2018

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 6

എന്ത് കൊണ്ട് കെ എൻ എം സലഫീ മൻഹജിൽ അല്ല എന്ന് പറയുന്നു ? - 6

കേരളാ നദ് വത്തുൽ മുജാഹിദീൻ, സലഫുകളുടെ മൻഹജിലാണ് നില കൊള്ളുന്നത് എന്നും ഖുർആനും സുന്നത്തും സലഫുകളുടെ ധാരണ അംഗീകരിച്ചു കൊണ്ടാണ് അവർ ദഅവത്ത് നടത്തുന്നതെന്നും അതിന്റെ പ്രവർത്തകർ അവകാശപ്പെടുന്നു. ഇത് വെറും അവകാശ വാദം മാത്രമാണെന്നും ജമാഅത്തെ ഇസ്‌ലാമിയുടെയും ഇതര മുജാഹിദ് സംഘടനകളുടെയും മൻഹജിൽ നിന്നും ഒട്ടും ഭിന്നമല്ലാത്ത ഒരു "സങ്കര" മൻഹജിലാണ് അവർ യഥാർത്ഥത്തിൽ നിലകൊള്ളുന്നത് എന്നും സൂക്ഷ്മമായ നിരീക്ഷണത്തിൽ മനസ്സിലാകും.

മുജാഹിദ് പ്രസ്ഥാനത്തിന്റെ നേതൃ നിരയിൽ (സംഘടനാ പരമായും അല്ലാതെയും) വ്യക്തി മുദ്ര പതിപ്പിച്ച മൂന്ന്‌ വ്യക്തിത്വങ്ങളാണ് സലാം സുല്ലമിയും, ഇരുവേറ്റിയും ഹുസൈൻ മടവൂരും.

ഈ മൂന്ന് വ്യക്തികളെ ഞാൻ പേരെടുത്തു പറയാൻ കാരണം രണ്ട് തലമുറയിലെ ആദർശത്തിന്റെ ദിശ നിശ്ചയിക്കുന്നതിൽ ചെറുതല്ലാത്ത പങ്കു വഹിച്ചവരിൽ പ്രധാനികളാണ് ഈ മൂവർ സംഘം. മരണപ്പെട്ടു പോയവരെയും പ്രായം ചെന്നവരെയും നേതാക്കന്മാരെയും വകതിരിവില്ലാതെ വ്യക്തി ഹത്യ നടത്തുന്നു എന്ന ആക്ഷേപവുമായി ആരും വരണ്ട. ദീനിന്റെ കാര്യം വ്യക്തമാക്കേണ്ട ഘട്ടങ്ങളിൽ വ്യക്തികളെ പരാമർശിക്കുന്നത് തെറ്റോ ഗീബത്തിന്റെ ഗണത്തിലോ പെടില്ല.

സലാം സുല്ലമിയും ഇരുവേറ്റിയും ഞങ്ങളെ ആളല്ല എന്ന് കെ എൻ എമ്മുകാർ പറയരുത്. കാരണം, മുജാഹിദ് പ്രസ്ഥാനം പിളരുന്നതിനു മുമ്പ് ഇവരൊക്കെ ഇവർ തന്നെയാണ്. അതായത്, സലാം സുല്ലമിയുടെ എല്ലാ മുരട്ടു വാദങ്ങളും അട വെച്ച് വിരിയിച്ചതു മുജാഹിദ് പ്രസ്ഥാനത്തിന്റെ തട്ടകത്തിലാണ്. സംസം വെള്ളം, പല്ലിയെ കൊല്ലൽ, അറാക്, താടി, ഖബറുൽ ആഹാദ്, സിഹ്ർ തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹത്തിന്റെ നിലപാടുകൾ പിളർന്നതിനു ശേഷം ഉണ്ടായതല്ല. അത് പ്രസംഗിക്കാൻ സ്റ്റേജും എഴുതാൻ പേജും അതിന്റെ ആശയപ്രചാരണത്തിനു കെ ജെ യു നേരിട്ട് നടത്തുന്ന കോളേജും അനുവദിച്ചത് മുജാഹിദ് പ്രസ്ഥാനമാണ്. (കെ എൻ എമ്മിന് മൻഹജ്‌ ഒരു കാലത്തും വിഷയമായിട്ടില്ല എന്ന് നിഷ്പക്ഷമായി ചിന്തിക്കാൻ വേണ്ടിയാണ് ഞാനിതു ഇവിടെ പറയുന്നത്) പിളർന്നപ്പോൾ സലാം സുല്ലമി മൻഹജിന് പുറത്തായതല്ല. സംഘടനയുടെ താൽപര്യത്തിന് എതിരായപ്പോൾ അദ്ദേഹം പുറത്തായി.

ഇനി, ഇരുവേറ്റിയോ, ഗവണ്മെന്റ് സർവീസിൽ പോസ്‌റ്‌മാസ്റ്റർ ആയി ഔദ്യോഗിക ജീവിതത്തിൽ നിന്ന് റിട്ടയർ ചെയ്ത അബ്ദുൾറഹ്മാൻ ഇരുവേറ്റി എന്ന ഏറനാടൻ രസികൻ 40 കൊല്ലം കെ എൻ എം പള്ളിയിൽ ഖുതുബ പറഞ്ഞിട്ടുണ്ട് (ഇത് അയാൾ തന്നെ പറഞ്ഞതാണ്) ബുഖാരിയിലെ ഏതാണ്ടെല്ലാ ഹദീസുകളും ചവറ്റു കൊട്ടയിടണമെന്ന് പറയുന്ന ഇരുവേറ്റിക്കും മിമ്പറും പാർട്ടിയിൽ കസേരയും ഇട്ടു കൊടുത്തു താങ്ങി നടന്നത് സലഫീ മൻഹജ്‌ അവകാശപ്പെടുന്ന സാക്ഷാൽ കേരള നദ് വത്തുൽ മുജാഹിദീൻ ആണ്. പോരിശകൾ പറയുന്ന കൂട്ടത്തിൽ എ പി അടക്കം പല നേതാക്കളുമായുള്ള സഹവാസവും അവരുമായി നടത്തിയ ചർച്ചകളും അതിൽ ചിലതിൽ എ പി പോലും ഉത്തരം മുട്ടിപ്പോയിട്ടുണ്ട് എന്നൊക്കെ അവകാശപ്പെടാറുണ്ട്. (എന്നെ സംബന്ധിച്ചേടത്തോളം ഇയാളുടെ രിവായതുകൾ ദയീഫും 'മുൻകറുൽ ഹദീസുമാണ്) "മുജാഹിദ് പ്രസ്ഥാനം പിന്നിട്ട പാതകൾ" ബദറും ഉഹ് ദുമൊക്കെ പറയുന്ന പോലെ മഹത്വവൽക്കരിച്ചു പറയലാണ് ഇഷ്ട്ടവിനോദം. ചുരുക്കത്തിൽ ഇയാൾക്ക് കേരള മുസ്ലിംകളുടെ സ്വതമായ ഫിത്വ് റത്തിനെ ഷണ്ഡീകരിക്കാൻ വഴിയൊരുക്കിയത് സലഫീ മൻഹജ്‌ അവകാശപ്പെടുന്ന കെ എൻ എം ആണ് എന്ന കാര്യം ആർക്കാണ് നിഷേധിക്കാൻ കഴിയുക?

ഇനി ഹുസൈൻ മടവൂർ സാഹിബ്, ഒരിക്കലും സലഫീ മൻഹജ് പേരിൽ പോലും ഉൾക്കൊള്ളാൻ പ്രയാസമുള്ള വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം. അന്യ മതസ്ഥരുടെ ആഘോഷങ്ങൾ, സ്ത്രീകളെ പൊതുരംഗത്തു ഇറക്കൽ, സ്ഥിരപ്പെട്ട ഹദീസുകൾ യുക്തിക്കു അനുസരിച്ചു വ്യാഖ്യാനിക്കൽ (ഉദാ : ആയിഷ റദിയള്ളാഹു അൻഹയുടെ വിവാഹ പ്രായം) സർവ്വ മത സമന്വയം, (ഉദാ : ക്രൈസ്തവ മത പരിപാടിയിൽ കുരിശിനു മുമ്പിൽ പങ്കെടുത്തത് ) ബിദ്അത്തിന് നേരെയുള്ള നിസ്സംഗത (ഉദാ : നബിദിനാഘോഷം )

ഇദ്ദേഹം കെ എൻ എമ്മിന്റെ നിലവിലെ ഔദ്യോഗിക ഭാരവാഹിയാണ്. മൻഹജിന്റെ വിഷയത്തിൽ നിലാവെട്ടം കണ്ട കോഴിയെപ്പോലെ നടക്കുന്ന ഇയാളെപ്പോലുള്ള ആളുകൾ നേതൃത്വം നൽകുന്ന കെ എൻ എം പറയുന്നത് സലഫീ മൻഹജ്‌ ആണെന്നോ? ഇയാളുടെ നിലപാടുകൾ പിളർന്നതിനു മുമ്പ് നിലനിന്നതും പിന്നീട് ഐക്യ'പ്പെട്ട'തോടെ ഇല്ലാതായതുമാണോ? എവിടെയാണ് ഹുസൈൻ മടവൂർ തന്റെ പഴയ ആദർശം തിരുത്തിയതായി പറയുന്നത്? കെ എൻ എമ്മിൽ ആരാണ് അദ്ദേഹത്തോട് അതിന് വേണ്ടി ആവശ്യപ്പെട്ടത്? ഐക്യപ്പെട്ടതിന് ശേഷവും അദ്ദേഹം പലയിടത്തും അദ്ദേഹത്തിന്റെ പഴയ നിലപാടുകൾ ആവർത്തിച്ചിട്ടില്ലേ? അപ്പോൾ പ്രശ്‌നം ആദർശമല്ല, അതായത് മൻഹജല്ല. കെ എൻ എമ്മിന്റെ പ്രശ്‌നം മെമ്പർഷിപ്പ് മാത്രമാണ്. ആദർശ വ്യതിയാനം ആരോപിച്ചു തേരാ പേര പ്രസംഗിച്ചു നടന്ന എല്ലാ കൂലി പ്രാസംഗികരും കടപ്പുറത്തു നേരം ഇരുട്ടി വെളുത്തപ്പോഴേക്കും ഹുസൈൻ മടവൂർ സാഹിബിനെ കെട്ടിപ്പിടിച്ചു ആദർശ ബന്ധം അരക്കിട്ടുറപ്പിച്ചു. ഇതല്ലേ ശെരിക്കും കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ ചെയ്തു കൊണ്ടിരിക്കുന്നത്?

ഇവിടെ എടുത്തു പറയേണ്ട മറ്റൊരു വ്യക്തിയാണ് കെ കെ മുഹമ്മദ് സുല്ലമി. നേരത്തെ പറഞ്ഞ വ്യക്തികളെപ്പോലെ പ്രമാണത്തിന് ബുദ്ധിപരമായ ന്യായങ്ങളും വ്യാഖ്യാനങ്ങളും നൽകാൻ എന്നും ഇയാൾ മുമ്പിലായിരുന്നു.

ഇങ്ങിനെ കേരള മുസ്‌ലിംകളുടെ ആദർശത്തിനെ ശെരിയായ വഴിയിൽ നിന്ന് വഴി തിരിച്ചു വിടുന്നതിൽ പല നേതാക്കളും വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു വശത്തു ശിർക്ക് ബിദ്‌അത്തുകളുടെ കോട്ട കൊത്തളങ്ങൾ കോമരം തുള്ളുകയും മറുവശത്തു പ്രമാണങ്ങൾക്ക് യുക്തിപരമായ വ്യാഖ്യാനങ്ങൾ നൽകി നവോദ്ധാനം തീർത്ത ദുരന്തങ്ങളും ! ഇതിന് രണ്ടിനുമിടയിൽ പിടിച്ചു നിൽക്കാൻ കേരള മുസ്ലിംകൾക്ക് അള്ളാഹു ഏറെ അനുഗ്രഹം ചെയ്തിരുന്നിരിക്കണം !

(തുടരും ഇൻശാ അള്ളാഹ് )

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.