Thursday, October 12, 2017

ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക്

​മുഹമ്മദ് അമാൻ അൽ ജാമീ رحمه الله പറഞ്ഞു :


ബിദ്'അത്തുകാരുടെ കൈകളാൽ അറിവു തേടുന്ന ഒരു വിദ്യാർത്ഥിക്ക് ബാധിക്കാവുന്നതിൽ ഏറ്റവും കുറഞ്ഞത് :

ബിദ്'അത്തു ​​കളോടും പാപങ്ങളോടും ദീനിനു വിരുദ്ധമാകുന്ന കാര്യങ്ങളോടുമുള്ള വെറുപ്പ് അവന്‍റെ  ഹൃദയത്തിൽ നിന്ന് പുറത്തു പോകുമെന്നതാണ് .

അല്ലാഹുവിന്നുവേണ്ടി സ്നേഹിക്കുക, അല്ലാഹുവിന്നുവേണ്ടി കോപിക്കുക,
എന്ന നിർബന്ധം അവനിൽ നിന്ന് നഷ്ടമാകും.

സുന്നത്തിന്‍റെ  ആളുമായാണോ  ബിദ്'അത്തിന്‍റെ  ആളുമായാണോ  സദസ്സു പങ്കിടുന്നതെന്ന കാര്യം  അവനൊരു പ്രശ്നമല്ലാതാകും.

ദഅ്'വത്തിനു ഗുണകരമാണെന്ന് അവൻ ധരിച്ചുവെച്ചതെന്തോ
അതുമാത്രമാകും അവന്‍റെ  മാനദണ്ഡം ,  അത് ചുറ്റുന്നിടത്തേക്ക് അതിന്‍റെ  കൂടെ അവനും കറങ്ങും.

അല്ലാഹുവിനോട് മാത്രം ആവലാതിപ്പെടുന്നു , അവൻ സഹായിക്കട്ടെ !

ആ കാര്യം ഹൃദയത്തിൽ രോഗം ബാധിച്ചതിന്‍റെ  ലക്ഷണങ്ങളിൽ പെട്ടതാണ് ;  നിഫാഖിന്‍റെ  ഇനങ്ങളിൽ ചിലതിലേക്ക് നയിക്കുന്ന രോഗം ബാധിച്ചതിന്രെ .

അല്ലാഹു കാത്തു രക്ഷിക്കട്ടെ !!

( മജ്'മൂഉ റസാഇലിൽ ജാമീ - പേ:42 )

അബൂ തൈമിയ്യ ഹനീഫ് .

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.