Thursday, October 12, 2017

സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച്

​ഇമാം ബുഖാരി رحمه الله പറയുന്നു :

തോളു തോളോടും കണങ്കാൽ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെച്ച് സ്വഫ്'ഫിൽ നിൽക്കുന്നതിനെക്കുറിച്ച് വിവരിക്കുന്ന അദ്ധ്യായം

നുഅ'മാന് ബ്'നു ബശീർ رضي الله عنه പറഞ്ഞു: നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ കണങ്കാൽ സഹോദരന്രെ കണങ്കാലിനോട് ഒട്ടിച്ചേർത്തുവെക്കുന്നത് ഞാൻ കണ്ടു.

അനസ് ബ്'നു മാലികിൽ നിന്ന് നിവേദനം : നബി صلى الله عليه وسلم പറഞ്ഞു : നിങ്ങളുടെ സ്വഫ്'ഫുകൾ നേരെയാക്കുവീൻ , എന്‍റെ മുതുകിന്‍റെ പിന്നിലൂടെ ഞാൻ നിങ്ങളെ കാണുന്നുണ്ട് .
അപ്പോൾ നമ്മളിൽ ( സ്വഹാബത്തിൽ ) പെട്ട ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളോടും കണങ്കാൽ സഹോ​​ദരന്‍റെ കണങ്കാലിനോടും ഒട്ടിച്ചേർത്തുവെക്കുമായിരുന്നു.

( സ്വഹീഹുൽ ബുഖാരി )

ഹാഫിള് ഇബ്'നു റജബ് رحمه الله പറഞ്ഞു :
ബുഖാരി തഅ'ലീഖായി രിവായത്തു ചെയ്ത നുഅ'മാന്‍റെ  ഹദീസ് അഹ'മദും അബൂദാവൂദും ഇബ്'നു ഖുസൈമ തന്‍റെ  സ്വഹീഹിലും അബുൽ ഖാസിമുൽ ജദലിയിൽ നിന്ന് രിവായത്തു ചെയ്തിട്ടുണ്ട് .

അദ്ദേഹം പറയുന്നു : നുഅ'മാന് ബ്'നു ബശീർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് : അല്ലാഹുവിന്‍റെ റസൂൽ ജനങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നുകൊണ്ട് " നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിപ്പെടുത്തുവീൻ " എന്ന് മൂന്നു പ്രാവശ്യം പറഞ്ഞു.
"അല്ലാഹുവാണ നിങ്ങൾ നിങ്ങളുടെ സ്വഫ'ഫുകൾ ശരിയാക്കുക തന്നെ വേണം, അല്ലങ്കിൽ നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അല്ലാഹു ഭിന്നതയുണ്ടാക്കും ".
നുഅ'മാൻ പറയുന്നു : അപ്പോൾ ഒരാൾ തന്‍റെ തോൾ സഹോദരന്‍റെ തോളിനോടും, കാൽ മുട്ട് സഹോദരന്‍റെ കാൽ മുട്ടിനോടും, കണങ്കാൽ സഹോദരന്‍റെ കണങ്കാലിനോടും ഒട്ടി നിൽക്കുന്നത് ഞാൻ കണ്ടു.

( ഫത്'ഹുൽബാരി )

അബൂ തൈമിയ്യ ഹനീഫ് 

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.