Saturday, July 16, 2016

എന്തു കൊണ്ടു "സലഫിസം" ? - 2

എന്തു കൊണ്ടു "സലഫിസം" ? -2

ലോകത്തു സലഫിസം ചർച്ച ചെയ്യപ്പെടുന്നത് ഇതാദ്യമല്ല. മുമ്പും പലവട്ടം പല രൂപത്തിൽ സാമൂഹിക വേദികളിൽ അതു ഇടം പിടിച്ചിട്ടുണ്ട്. പക്ഷെ, അന്ധൻ ആനയെക്കണ്ട പോലെയാണ് പലപ്പോഴും പലരും വിലയിരുത്തിയത് എന്നു മാത്രം. സലഫുകൾ, അഥവാ സ്വഹാബത്ത് എങ്ങിനെ ദീനിനെ സ്വീകരിച്ചോ അതു പോലെ കലർപ്പില്ലാതെ സ്വീകരിക്കുകയും അമൽ ചെയ്യുകയും ചെയ്യാൻ ആഗ്രഹിക്കുന്നവർ, തീർച്ചയായും സമൂഹത്തിൽ അന്യവൽക്കരിക്കപ്പെടുകയും അപരിചിതത്വം നേരിടുകയും ചെയ്യും. അതു അവരുടെ കുഴപ്പമല്ല.

ആനുകാലിക സമൂഹത്തിലെവിടെയും സലഫികൾ ആളെക്കൊല്ലുകയോ ബോമ്പ് സ് ഫോടനം നടത്തുകയോ ചെയ്യുന്നത് പോയിട്ടു ഒരു ഉറുമ്പിനെ പോലും നോവിച്ചു വിട്ടതായി ഒരു "മാധ്യമ" ഹിജഡയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിട്ടും തീർത്താൽ തീരാത്ത അന്തിചർച്ചകളിലും അന്വേഷണങ്ങളിലും കുഴിച്ചിട്ടാൽ കുരുക്കാത്ത പെരും നുണകളിലൂടെ സലഫികൾ വേട്ടയാടപ്പെടുകയാണ്! ഐസിസിൽ തുടങ്ങിയ അന്വേഷണങ്ങൾ ഒടുവിൽ ചെന്നവസാനിക്കുന്നത് നിരുപദ്രവകാരികൾ എന്നു അവർ തന്നെ ആണയിടുന്ന സലഫികളിലാണ് എന്നത് ഒട്ടധികം ആശ്ചര്യജനകം തന്നെ.
തീർത്തും നിരുപദ്രവകാരിയും ചിരപരിചിതവുമായ ആട് എന്ന ജീവിയും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്. ഐസിസോ അൽജെ ഖാഇദയോ ആടിനെ വളർത്തുന്നതായി കേട്ടിട്ടില്ല. കേരളത്തിൽ ചില ആളുകൾ നബിയുടെ മാതൃക പിന്തുടർന്നു ആടുവളർത്തലിലേക്കു തിരിഞ്ഞിട്ടുണ്ടെങ്കിൽ, അതിനു ഭീകരവാദവുമായി എന്താണ് ബന്ധം എന്ന കാര്യവും അറിയില്ല. ആടിനെ വളർത്തുന്നത് പ്രത്യേകം പുണ്യകരമാണെന്നോ ഒട്ടകപ്പുറത്തു മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂവെന്നോ ഗോതമ്പും ബാർലിയും ഒട്ടകപ്പാലും ചോളവും കാരക്കയുമൊക്കെയാണ് മുസ്‌ലിമിന്റെ ഭക്ഷണമെന്നോ ബ്രഷിനു പകരം അറാക്കു മാത്രം ഉപയോഗിക്കുകയും കണ്ണട, അണ്ടർവയർ അടക്കം എല്ലാം ഉപേക്ഷിക്കണം എന്നും ഒരു മുസ്‌ലിമും നാളിതുവരെ പറഞ്ഞതായി എവിടെയും വായിച്ചിട്ടുമില്ല. സത്യസന്ധതയും ആത്മാർത്ഥതയും ആത്മാഭിമാനവുമില്ലാത്ത ഇവിടെയുള്ള മാധ്യമ പിമ്പുകൾ പകലന്തിയോളം വിളമ്പിത്തരുന്ന വിസർജ്യങ്ങൾ അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന എഭ്യന്മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നവരുണ്ടാകും. അവർക്കുള്ള ആ സ്വാതന്ത്ര്യം വക വെച്ചു കൊണ്ടു തന്നെ പറയട്ടെ, എല്ലാവരും അങ്ങിനെ ആവില്ല. കാറ്റും കോളുമടങ്ങുകയും കാര്യങ്ങൾ, അതു മനസ്സിലാക്കണം എന്നുള്ളവർക്കു തിരിയുകയും ചെയ്യുന്ന സമയം വരും. ഇതു ഒരു നിശ്ചിത സമയത്തിന്റെ മാത്രം പ്രശ്നമാണ്. നമുക്ക് പറയാനുള്ളത് ഇന്ന് ഏതു രൂപത്തിൽ പറയാമോ അതേ രൂപത്തിൽ നാളെയും പറയും. പറയണം. 

ദീൻ എന്നു പറഞ്ഞാൽ ആളുകളെ പൊട്ടീസാക്കാനും പൊതു ജനത്തിന്റെ കയ്യടി വാങ്ങാനുമുള്ളതല്ല. ഇന്ന് സലഫിസത്തെ പ്രതിക്കൂട്ടിൽ നിർത്തി കല്ലെറിയുകയും കൂടെ കൂക്കുകയും ചെയ്യുന്നവർക്കു ഇത്രയൊക്കെ മാത്രമേ കാണൂ. പക്ഷെ, അവർക്കു മറക്കാൻ പാടില്ലാത്ത ചില സത്യങ്ങളുണ്ട്. വളരെ പണ്ടൊന്നുമല്ലാത്ത ഒരു സമയത്തു, ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയ " ഊശാൻ താടിയും മുട്ടിനു താഴെ പെട്ടെന്നവസാനിക്കുന്ന വസ്ത്രവും കയ്യിൽ ഒരു മരക്കൊള്ളിയും " എന്നു സലഫിസത്തെ കൊച്ചാക്കി വിശേഷിപ്പിച്ചപ്പോഴും ശ്മശാന വിപ്ലവക്കാർ എന്നു പരിഹസിച്ചപ്പോഴും ഒന്നിച്ചെതിർത്ത ആളുകൾ ഇന്ന് സലഫിസത്തെ ഒറ്റ തിരിഞ്ഞു ആക്രമിക്കുകയും അതിൽ നിന്നു നിരപരാധിത്വം തെളിയിക്കാൻ പാടുപെടുകയുമാണ്. 

ഈ സാധുക്കൾക്കറിയില്ലല്ലോ സലഫിസമെന്നു വിളിച്ചു ഇവർ എതിർത്തു തോൽപിക്കാൻ ശ്രമിക്കുന്നത് യഥാർത്ഥ സുന്നത്തിനെയാണെന്ന്!
ഇന്ന് താടിയെയും നീളം കുറഞ്ഞ വസ്ത്രത്തെയും ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവർ, കഴിഞ്ഞു പോയ ഇന്നലെകൾ മറന്നു പോകരുത്. തെളിവായി വെറും "ഹസൻ" ആയ (ഹസൻ ആയ ഹദീസുകൾ തെളിവിനു എന്തു കൊണ്ടും മതിയായതാണ്) ഹദീസ് വെച്ചു കൊണ്ടു, നമസ്കാരത്തിൽ നെഞ്ചിലാണ് കൈ കെട്ടേണ്ടത് എന്ന് സ്ഥാപിക്കാൻ വാദപ്രതിവാദം വരെ നടത്തിയ ആളുകളുടെ പിന്മുറക്കാർക്കു, സ്വഹീഹായ പരശ്ശതം ഹദീസുകൾ തെളിവായുള്ള താടി വെക്കാനുള്ള കൽപനയോട് എന്താണിത്ര പുഞ്ഞം ?
 
പൊതു മനസ്സിൽ ഇടം നേടാൻ നവോദ്ധാന പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും കാണിക്കുന്ന അടവുകൾ മനസ്സിലാകുന്നവർ ഉണ്ട് എന്ന കാര്യം നിങ്ങൾ മറന്നു പോകരുത്. രാഷ്ട്രീയ ഇസ്‌ലാമിനെ പ്രതിനിധാനം ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സമീപനങ്ങൾ മുജാഹിദ് പ്രസ്ഥാനത്തിന് പഥ്യമായിതുടങ്ങി. ഓണാഘോഷവും, ക്രിസ്മസും നിലവിളക്കും തുടങ്ങി മദ്യവർജ്ജന സമിതികളിൽ വരെയുള്ള നേതാവിന്റെ സാന്നിധ്യം മത നേതാവ് എന്ന നിലയിൽ നിന്നു ഒരു സാമൂഹ്യ നേതാവിന്റെ കുപ്പായത്തിലേക്കുള്ള ദൂരമാണ്. അപ്പോൾ പിന്നെ സലഫിസത്തെ താങ്ങാൻ കിട്ടുന്ന ഒരവസരവും ഒഴിവാക്കുമെന്ന് കരുതേണ്ട. ചുരുക്കത്തിൽ, ആനുകാലിക തീവ്രവാദ-ഭീകരവാദ ചർച്ചകളുടെ മുന സലഫിസത്തിനു നേരെ തിരിച്ചു വെച്ചവർ ഒന്നോർക്കുക. നിങ്ങൾ തെറ്റായ ദിശയിലാണു. മീഡിയക്ക് ഇതു ഒരു അന്തിചർച്ചയുടെയോ ഒരാഴ്ച വരെ നീളുന്ന റിപ്പോർട്ടിന്റെയോ മരുന്ന് മാത്രം. ഒരു യഥാർത്ഥ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം, അവന്റെ ഊർജവും വായുവുമാണ്. സലഫിസം ഇസ്‌ലാം ദീൻ തന്നെയാണ്. ശത്രുക്കളുടെ കൂടെ നിന്നു കല്ലെറിയുന്ന കഷ്മലന്മാരെ, നിങ്ങൾക്കു മാപ്പില്ല.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.