Thursday, November 12, 2015

തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് -3

തക് ഫീർ - അഹ് ലുസ്സുന്നത്തിന്റെ നിലപാട് -3

ശറഇയ്യായ വിഷയങ്ങളിൽ ഏറ്റവും പ്രാവീണ്യമുള്ളവരും, അള്ളാഹുവിന്റെ സൃഷ്ടികളിൽ ജനങ്ങളോട് ഏറ്റവും കരുണയുള്ളവരുമാണ് അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാർ. അവരുടെ വാക്കുകൾക്കും പ്രയോഗങ്ങൾക്കും വ്യക്തമായ ലക്ഷ്യവും വ്യാഖ്യാനങ്ങളും അർത്ഥതലങ്ങളുമുണ്ടാവും.

ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണ വാക്യങ്ങളാകട്ടെ, ഉലമാക്കളുടെ വാക്കുകളാകട്ടെ അവ ഓരോരുത്തരുടേയും ധാരണക്കും നിഗമനത്തിനുമനുസരിച്ച് വ്യാഖ്യാനിക്കാൻ പാടില്ലായെന്നത് പരക്കെ അറിയപ്പെട്ട കാര്യമാണ്. ഏതൊരു വിഷയത്തിലായാലും പണ്ഡിതന്മാരുടെ വാക്കുകളിൽ നിന്ന് നമുക്ക് യോജിച്ചവ അടർത്തി മാറ്റി, ഒരാൾ തെറ്റായ നിലക്ക് മനസ്സിലാക്കിയ വീക്ഷണത്തിന് ബലം നൽകാൻ ഉപയോഗിക്കുന്നത് നീതിയല്ല. 

ഉലമാക്കളുടെ വാക്കുകളെ അവരുടെ നിലപാടിനോടും വീക്ഷണങ്ങളോടും പൊരുത്തപ്പെടുന്ന വിധത്തിൽ വ്യാഖ്യാനിക്കുകയാണ് വേണ്ടത്. പൊതുവായി പറഞ്ഞ അവരുടെ ഫത് വകളിലോ വാക്കുകളിലോ പ്രസ്ഥാവനകളിലോ അവ്യക്തതയുണ്ടെങ്കിൽ അവ്വിഷയകമായി അവർ വിശതീകരിച്ചു പറഞ്ഞ കാര്യങ്ങളേയാണ് അവലംബിക്കേണ്ടത്. മാത്രവുമല്ല, ഉലമാക്കളുടെ ഫത് വകൾക്ക് ഖുർആൻ ഹദീസ് എന്നിവയുടെ സ്ഥാനം കൽപിക്കാൻ പാടില്ല. പലരും പല സാഹചര്യത്തിലും ചോദിക്കുന്ന വിത്യസ്ത സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഉലമാക്കൾ, അവർക്ക് പ്രസ്തുത ചോദ്യത്തിൽ നിന്ന് അവർ മനസ്സിലാക്കിയതിനു അടിസ്ഥാനത്തിലുള്ള മറുപടിയായിരിക്കും അവർ നൽകുക. അതിനാൽ തന്നെ, എല്ലാ ഫത് വകളും എല്ലാവർക്കും ഒരുപോലെ പ്രയോഗവൽക്കരിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. 

ശറഇയ്യായ മസ്അലകളും മറ്റു ഇൽമിയ്യായ കാര്യങ്ങളും പഠിക്കാനും മനസ്സിലാക്കാനും സാർവ്വത്രികമായി ആശ്രയിക്കപ്പെടാവുന്ന സ്രോതസ്സുകൾ അല്ല ഫത് വകൾ.
ശൈഖ് മുഹമ്മദ്‌ ബിൻ അബ്ദുൽ വഹാബ് റഹിമഹുള്ളാ തന്റെ نواقض الإسلام ഇൽ മൂന്നാമത് പറഞ്ഞ കാര്യം " ആരാണോ മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും, അല്ലെങ്കിൽ അവരുടെ മാർഗം ശെരിയാണെന്ന് കരുതുകയും ചെയ്തത് അവൻ കാഫിറായി "


സമസ്തയിലെ സുന്നികളെല്ലാം ശിർക്ക് ചെയ്യുന്നവരാണെന്നും അതിനാൽ സുന്നി പള്ളികളിലെ ഇമാമിനെ തുടർന്ന് നമസ്കരിക്കാൻ പാടില്ലെന്നും വാദിക്കുന്ന ചിലരുണ്ട്. തികച്ചും അപകടകരമായ ഈ വാദത്തെ ചോദ്യം ചെയ്യുമ്പോൾ മുകളിലെ ഉദ്ധരണിയിലെ "മുശ് രിക്കുകളെ കാഫിറാക്കാതിരിക്കുകയും അവരുടെ കുഫ്റിൽ സംശയം പ്രകടിപ്പിക്കുകയും" ചെയ്യുക എന്ന വിഷയം ഉദ്ധരിച്ചു ഭയപ്പെടുത്തുകയാണ് ഈ സാധുക്കൾ. അതോടു കൂടി ഇത് ചോദിക്കുന്നവരും അവരുടെ വീക്ഷണപ്രകാരം കാഫിറും മുശ് രിക്കും ആയി.!!! ഇത്തരം ആൾക്കാരിൽ നിന്ന് അള്ളാഹു എല്ലാവർക്കും സലാമത്ത് നൽകട്ടെ. 

വാസ്തവത്തിൽ, വ്യക്തികളെ കാഫിറും മുശ് രിക്കും ആക്കാൻ സാധാരണക്കാർക്ക് അവകാശമില്ലാത്ത പോലെതന്നെ, സുന്നി പള്ളികളിലെ ഇമാമുമാർ മുഴുവനും തുടർന്ന് നമസ്കരിക്കാൻ പാടില്ലാത്ത വിധം മുശ് രിക്കുകളാണ് എന്ന് ആരാണ് ഇവരെ പഠിപ്പിച്ചത്?
ചുരുക്കത്തിൽ ഇരുതല മൂർച്ചയുള്ള ഇത്തരം ആയുധങ്ങൾ എടുത്തു കണ്ണടച്ച് ചുഴറ്റുന്നവർ, ഒന്നോർക്കുക. ഈ കുഴി നിങ്ങളുടെ നാശത്തിന്റെതാണെന്ന് !

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.