Wednesday, November 11, 2015

തക് ഫീർ- അഹ് ലുസ്സുന്നയുടെ നിലപാട്-2

തക് ഫീർ- അഹ് ലുസ്സുന്നയുടെ നിലപാട്-2
അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവരോട് സഹായം തേടുക, ഖബറിനു സുജൂദു ചെയ്യുക, ഖബറാളികളെ വിളിച്ചു പ്രാർത്ഥിക്കുക, സുന്നത്തിനെ പരിഹസിക്കുക, നബിയെ അവഹേളിക്കുക തുടങ്ങിയവ ശിർക്കും കുഫ്റുമായ കാര്യങ്ങളാണ് എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇത്തരം കുഫ്റോ ശിർക്കോ സംഭവിച്ചു പോകുന്ന എല്ലാവരും കാഫിറുകളും
മുശ് രിക്കുകളും ആയിരിക്കില്ല.




ഒരു വിഷയം കുഫ്ർ ആണെന്ന് പറയുന്നതും ഇന്ന വ്യക്തി (വ്യക്തമായ നിലയിൽ പേരെടുത്തു പറഞ്ഞു കൊണ്ട് അയാൾ കാഫിറാണെന്ന് പറയുന്നതും രണ്ടാണ്.)

ഇസ്‌ലാം മതത്തിൽ പ്രവേശിച്ചതിന് ശേഷം അതിൽ നിന്ന് പുറത്തു പോവുകയെന്നത് ഗുരുതരമായ പാതകമാണ്. മാത്രമല്ല, അങ്ങിനെ മതത്തിൽ നിന്ന് പുറത്തു പോയ ആളെ ഇസ്‌ലാം 'മുർതദ്ദു' (മത പരിത്യാഗി) ആയി കണക്കാക്കുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യും. തതടിസ്ഥാനത്തിൽ അയാൾക്ക് മുസ്‌ലിം എന്ന പരിഗണന നഷ്ടപ്പെടുകയും മുസ്‌ലിംകളുടെ അവകാശങ്ങൾ (മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കുക, അനന്തരം നൽകുക, മുസ്‌ലിം മഖ് ബറയിൽ മറമാടുക തുടങ്ങിയ ) ഇല്ലാതാവുകയും ചെയ്യും.

ഇനി ഒരാളിൽ നിന്ന് മതത്തിൽ നിന്ന് പുറത്തു പോകുന്ന ഇത് പോലുള്ള വാക്കോ പ്രവർത്തിയോ സംഭവിച്ചാൽ എന്താണ് അതിന്റെ വിധി? ആ വ്യക്തിയെ കാഫിർ/മുശ്‌ രിക്കു എന്ന് മുദ്ര ചാർത്തി തുടർനടപടികൾ സ്വീകരിക്കാമോ ? പാടില്ല. കാരണം, അതിനു മുമ്പേ, ആ വ്യക്തിയെ ആ വാക്ക് പറയാൻ/പ്രവർത്തി ചെയ്യാൻ പ്രേരിപ്പിച്ച ഘടകം എന്താണ് എന്ന് പരിശോധിക്കപ്പെടണം. ഒരു വ്യക്തി മതത്തിൽ നിന്ന് പുറത്തു പോകുന്ന വാക്കിലൂടെയോ പ്രവർത്തിയിലൂടെയോ, മതത്തിൽ നിന്ന് പുറത്തു പോയി എന്ന് വിധി പറയാനുള്ള നിബന്ധനകൾ ( പൂർണ അറിവോടെയും ബോധത്തോടെയും ആണ് ആ വാക്ക്/പ്രവർത്തി ചെയ്തത്, മറ്റാരുടെയും പ്രേരണ ഇല്ലാതിരിക്കുക, തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അല്ലാതിരിക്കുക തുടങ്ങിയ) ഒത്തു വരികയും തടസ്സങ്ങൾ ( കാഫിർ എന്ന വിധി പറയുന്നതിന് തടസ്സമായി നിൽക്കുന്ന അറിവില്ലായ്മ, പരപ്രേരണ, തുടങ്ങിയ) ഇല്ലാതിരിക്കുകയും ചെയ്യണം.

ഒരു വ്യക്തിയിൽ ഇക്കാര്യങ്ങൾ തീരുമാനിക്കുകയും നിശ്ചയിക്കുകയും നിജപ്പെടുത്തുകയും ചെയ്യേണ്ടതും അയാളെ മുശ് രിക്കു അല്ലെങ്കിൽ കാഫിർ, മുബ്തദിഉ, ഫാസിഖ് എന്നിങ്ങനെ നിജപ്പെടുത്തി പറയാനുമുള്ള അധികാരം, അക്കാലത്ത് ജീവിച്ചിരിക്കുന്ന വിശ്വസ്തരായ അഹ് ലുസ്സുന്നത്തിന്റെ ഉലമാക്കൾക്ക് മാത്രമാണ്.


ശൈഖുൽ ഇസ്‌ലാം ഇബ്ൻ തീമിയ റഹിമഹുള്ളാ പറയുന്നു.
فقد يكون الفعل أو المقالة كفراً، ويطلق القول بتكفير من قال تلك المقالة، أو فعل ذلك الفعل، ويقال: من قال كذا، فهو كافر، أو من فعل ذلك، فهو كافر. لكن الشخص المعين الذي قال ذلك القول أو فعل ذلك الفعل لا يحكم بكفره حتى تقوم عليه الحجة التي يكفر تاركها. وهذا الأمر مطرد في نصوص الوعيد عند أهل السنة والجماعة، فلا يشهد على معين من أهل القبلة بأنه من أهل النار، لجواز أن لا يلحقه، لفوات شرط أو لثبوت مانع) ( مجموع الفتاوى 165- 35)

" വാക്കോ പ്രവർത്തിയോ കുഫ്ർ ആയിരിക്കും. ആ പ്രവർത്തി ചെയ്തവൻ, അല്ലെങ്കിൽ ആ വാക്ക് പറഞ്ഞവൻ കാഫിർ എന്ന് നിരുപാധികം പറയാം. ഇന്ന കാര്യം ചെയ്തവൻ, അല്ലെങ്കിൽ ഇന്ന വാക്ക് പറഞ്ഞവൻ കാഫിറാണ് എന്ന് പറയാം. എന്നാൽ, അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം. ഇക്കാര്യം, താക്കീതുകളുമായി ബന്ധപ്പെട്ട പ്രാമാണിക വാക്യങ്ങളിൽ അഹ് ലുസ്സുന്നത്തിന്റെ പക്കൽ സാർവത്രികമാണ്. അഹ് ലുൽ ഖിബ്‌ലയിൽ പെട്ട ഒരു വ്യക്തിയും അയാൾ നരകത്തിലാണ് എന്ന് ഖണ്‍ഡിതമായി പറയില്ല. അതിലേക്കു ചേരാതിരിക്കാൻ ന്യായമുള്ളത് കൊണ്ടും, നിബന്ധനയുടെ അഭാവമോ തടസ്സതിന്റെ സ്ഥിരീകരണമോ കാരണമായി" മജ്മൂഉ ഫതാവാ 35-165

ഈ വാചകത്തിലെ " അത്തരം വാക്ക് പറയുകയോ ചെയ്യുകയോ ചെയ്ത ഒരു വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കാഫിറാണെന്ന് വിധി പറയപ്പെടാൻ, അവന്റെ മേൽ തെളിവ് കൊണ്ട് സ്ഥാപിക്കപ്പെടണം"


ഈ ഭാഗം മനസ്സിലാക്കുകയും ഓർത്തു വെക്കുകയും ചെയ്യുക.

വ്യക്തിയെ നിജപ്പെടുത്തി അയാളെ കാഫിർ എന്നോ മുശ് രിക്കു എന്നോ വിശേഷിപ്പിക്കണമെങ്കിൽ അയാളിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടണമെന്ന് ഇബ്ൻ തീമിയ റഹിമഹുള്ളാ പറഞ്ഞത് ഉദ്ധരിച്ചു.




ഇനി അതിനു യോഗ്യർ ആരാണ് എന്ന് കൂടി പറഞ്ഞു അവസാനിപ്പിക്കാം.




ഈ വിഷയത്തിൽ ശൈഖു സ്വാലിഹുൽ ഫൗസാൻ പറയുന്നു.


ما الفرق بين الوصف بالكفر والحكم على المعين بالكفر والاعتقاد بكفر المعين؟

الجواب:
أما الحكم بالكفر على الأعمال كدعاء غير الله ،والذبح لغير الله، والاستغاثة بغير الله ، والاستهزاء بالدين ، هذا كفر بالإجماع بلا شك، لكن الشخص الذي يصدر منه هذا الفعل هذا يتأمل فيه فإن كان جاهلا أو كان متأولا ، أو مقلدا فيدرأ عنه الكفرحتى يبين له، لأنه قد يكون عنده شبهة أو عنده جهل ، فلا يتسرع في إطلاق الكفر عليه حتى تقام عليه الحجة، فإذا أقيمت عليه الحجة واستمر على ما هو عليه فإنه يحكم عليه بالكفر لأنه ليس له عذر.

.. "شرح رسالة الدلائل في حكم موالاة أهل الإشراك ص 213"..


കുഫ്ർ എന്ന വിശേഷണവും വ്യക്തിയിൽ നിജപ്പെടുത്തി വിശ്വാസത്തിൽ കുഫ്ർ പറയുന്നതും തമ്മിലുള്ള വിത്യാസം എന്താണ് ?

അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുക, അള്ളാഹു അല്ലാത്തവർക്ക് അറുക്കുക, അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കുക, ദീനിനെ പരിഹസിക്കുക തുടങ്ങിയവ സംശയ രഹിതമായ വിധത്തിൽ കുഫ്ർ ആണ് എന്നതിൽ ഇജ്മാഉ ഉണ്ട്. എന്നാൽ ഈ പ്രവർത്തി ചെയ്ത വ്യക്തി ജാഹിലാണോ വ്യാഖ്യാനിച്ചു കൊണ്ട് ചെയ്തതാണോ അല്ലെങ്കിൽ കുഫ്റിൽ അകപ്പെടുന്ന വിധത്തിൽ തഖ് ലീദ് ചെയ്തതാണോ എന്ന് പരിശോധിക്കപ്പെടണം. കാരണം ഒരു പക്ഷെ അവനു തെറ്റിദ്ധാരണയോ അറിവുകേടോ ഉണ്ടാകാം. അപ്പോൾ അവനിൽ ഹുജ്ജത്തു സ്ഥാപിക്കപ്പെടുന്നത് വരെ കുഫ്ർ വിധിക്കാൻ ധൃതി കാണിക്കരുത്. അവനു ഹുജ്ജത്തു സ്ഥാപിക്കപ്പെട്ടതിനു ശേഷവും അവൻ ഏതൊന്നിലാണോ ഉള്ളത് അതിൽ തന്നെ നിരതനായാൽ അവന്റെ മേൽ കുഫ്ർ വിധിക്കപ്പെടും. കാരണം അവനു പറയാൻ ഒരു ന്യായവും ഇല്ല" .

അദ്ദേഹം തുടരുന്നു.
وسئل العلامة الفوزان -حفظه الله -

من الذي يحكم بالتكفير على الشخص؟
الذي يحكم هم أهل العلم والبصيرة ،الذين يعرفون الأحكام وينزلونها منازلها، ماهو بالعوام أوالمتعالمون أو أهل الأهواء، إنما الذي يحكم بهذا أهل العلم والبصيرة، نعم..

يحكمون بكفر شخص بعد إيمانه، لابد من أهل العلم وأهل البصيرة ،المعين لابد من إقامة الحجة عليه عند القاضي، لأنه قد يكون له عذر قد يكون متأولا قد يكون....لازم ما يكفر المعين إلا عند القاضي في المحكمة الشرعية، أما العموم يقال من فعل كذا فهو كافر، من دعا غير الله من أشرك بالله من ذبح لغير الله فهو كافر، العموم نعم، يكفر بالعموم لكن المعين لا ما يكفر إلا عند القاضي لأنه ربما يكون له عذر، ربما يكون جاهل،ا ربما يكون مكرها ،ربما يكون له عذر ،فلابد من هذا عند الحاكم.

ش20 شرح الفتوى الحموية 00:2:40..

വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് കുഫ്ർ വിധിക്കേണ്ടത് ആരാണ് ?

വിധികളെക്കുരിച്ചും അത് എവിടെ നടപ്പാക്കണമെന്നും ധാരണയുള്ള ഇൽമുള്ള ആളുകളാണ് വിധിക്കേണ്ടത്. സാധാരണക്കാരോ വേഷം കെട്ടുന്നവരോ ഹവയുടെ ആളുകളോ അല്ല. ഇക്കാര്യം വിധിക്കേണ്ടത് ഇൽമും ബസ്വീറത്തുമുള്ള ആൾക്കാരാണ്. അതെ. ഈമാനിൽ പ്രവേശിച്ചതിന് ശേഷം ഒരാളിൽ കുഫ്ർ വിധിക്കാൻ ഇൽമും ബസ്വീറത്തുമുള്ള ആളുകൾ അനിവാര്യമാണ്. വ്യക്തിയിൽ ഭരണാധികാരിയുടെ അടുത്ത് വെച്ച് ഹുജ്ജത്തു സ്ഥാപിക്കണം. കാരണം അവനു വല്ല കാരണവും ഉണ്ടാകാം. അല്ലെങ്കിൽ വ്യാഖ്യാനത്തിൽ സംഭവിച്ചതാകാം. അനിവാര്യമായും മത കോടതിയിൽ ജഡ്ജിയുടെ മുമ്പിൽ അല്ലാതെ വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് തക് ഫീർ ചെയ്യാൻ പാടില്ല. എന്നാൽ മൊത്തത്തിൽ ഇന്ന കാര്യം ചെയ്ത ആൾ കാഫിർ ആണ് എന്ന് പറയാം. അള്ളാഹു അല്ലാത്തവരോട് ദുആ ചെയ്യുകയോ അള്ളാഹു അല്ലാത്തവർക്ക് അറുക്കുകയോ ചെയ്തവൻ കാഫിറാണ്. മൊത്തത്തിൽ പറ്റുമെങ്കിലും വ്യക്തിയെ നിജപ്പെടുത്തിക്കൊണ്ട് ജഡ്ജിയുടെ മുമ്പിൽ മാത്രമേ പാടുള്ളൂ. ചിലപ്പോൾ അവനു പറയാൻ വല്ല ന്യായവും ഉണ്ടാകാം. അതല്ലെങ്കിൽ അറിവില്ലാത്ത ആളോ നിർബന്ധിക്കപ്പെട്ടു കൊണ്ടോ ആകാം."

എന്നാൽ ഈയിടെയായി ഏതാനും കുട്ടികൾ ഈ വിഷയം ഏറ്റെടുക്കുകയും ആർക്കും ആരെയും തക് ഫീർ ചെയ്യാം എന്ന് ധ്വനിപ്പിക്കുന്ന വിധത്തിൽ പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നു. അതിനു വേണ്ടി ഉലമാക്കളുടെ ഫത് വകൾ അസ്ഥാനത്ത് ഉപയോഗിക്കുകയും അവരുടെ തെറ്റായ വാദങ്ങൾക്കും വ്യഖ്യാങ്ങൾക്കും അനുസൃതമായി പ്രചരിപ്പിക്കുന്നു.

വാസ്തവത്തിൽ, വിഷയങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് ഇതിന്റെ കാരണം. എല്ലാവർക്കും എളുപ്പം കൈകാര്യം ചെയ്യാവുന്ന വിഷയമാല്ലായെന്നു മനസ്സിലാക്കി അറിവുള്ള ആളുകളിൽ നിന്ന് ഈ മസ്അല അവർ പഠിക്കേണ്ടതുണ്ട്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.