Friday, June 19, 2015

" ഇൽഹാദ്" എന്നാൽ

അള്ളാഹു സുബ്ഹാനഹു വ തആല, അവനു സ്വയം സ്ഥിരപ്പെടുത്തിയ പേരുകൾ ഏതെല്ലാമാണോ അവ സ്ഥിരപ്പെടുത്തുകയും, അവൻ സ്ഥിരപ്പെടുത്താത്തതും നിരാകരിച്ചതുമായ നാമങ്ങളും വിശേഷണങ്ങളും അള്ളാഹുവിനു നൽകാതിരിക്കുകയും ചെയ്യുകയെന്നത് അഹ് ലുസ്സുന്നയുടെ അടിസ്ഥാന വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ ദുഃഖകരമായ വസ്തുത, തൗഹീദുമായി ബന്ധപ്പെട്ട ഈ വിഷയം മഹാ ഭൂരിഭാഗം ആളുകൾക്കും അറിയില്ല. ഖുതുബകളിലും, പ്രസംഗങ്ങളിലും, വയദുകളിലും എല്ലാ ഗ്രുപ്പുകാരും, നാഥാ, തമ്പുരാനേ...പടച്ചവനെ ..തുടങ്ങിയ പേരുകൾ കൊണ്ട് അള്ളാഹുവിനെ വിളിക്കുന്നത്‌ കേൾക്കാം. വാസ്തവത്തിൽ എന്തു മാത്രം അപകടമാണിത്? അള്ളാഹു, അവനെക്കുറിച്ചു പറഞ്ഞത് " അള്ളാഹുവിന് ഭംഗിയുള്ള പേരുകളുണ്ട്, അവ കൊണ്ട് അവനെ നിങ്ങൾ വിളിച്ചു കൊള്ളുക " എന്നാണ്. പക്ഷെ, നമ്മളോ? പരമേശ്വരൻ, ഈശ്വരൻ, ജഗന്നിയന്താവ്, ദൈവം, നാഥൻ, തുടങ്ങിയ പേരുകൾ കൊണ്ട് അള്ളാഹുവിനെ വിളിക്കുന്നു.
" പ്രകൃതിയുടെ കളി" " പ്രകൃതി സംവിധാനിച്ചത്" തുടങ്ങി വേറെയും കുറെ പ്രയോഗങ്ങൾ. അറിഞ്ഞോ അറിയാതെയോ അന്യമതസ്ഥരിൽ നിന്ന് മുസ്‌ലിം സാമൂഹിക പരിപ്രേക്ഷ്യത്തിലേക്ക് കടന്നു വന്ന വിപത്തുകൾ. പക്ഷെ, മുസ്‌ലിംകളെന്ന നിലയിൽ അള്ളാഹുവിനെക്കുറിച്ചു നമുക്ക് ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത പദങ്ങളാണിവ.
അള്ളാഹു പറയുന്നു " അവന്റെ പേരുകളിൽ "ഇൽഹാദ്" നടത്തുന്നവരെ നീ വിട്ടേക്കുക, അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനുള്ള പ്രതിഫലം (ശിക്ഷ) അവർക്ക് ലഭിക്കുന്നതാണ്" . - അഅറാഫ് 180
പ്രമുഖ താബിഈ വര്യനായ ഇമാം അഅമഷ് പറയുന്നു. " ഇൽഹാദ്" എന്നാൽ, അള്ളാഹുവിന്റെ പേരുകളിലേക്ക് അതിലില്ലാത്തത് കൂട്ടിചേർക്കുന്നവർ " എന്നാണ്.
ചുരുക്കത്തിൽ, തൗഹീദുമായി നേരിട്ട് ബന്ധമുള്ള അതീവ ഗുരുതരമായ വിഷയമാണിത്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.