Tuesday, February 17, 2015

സയ്യിദ് ഖുത്വുബ് എന്ത് കൊണ്ട് സ്വീകാര്യനല്ല ? -5

മൂന്നാം ഖലീഫ, ഉസ്മാൻ റദിയള്ളാഹു അൻഹുവിനെ അതി നിഷ്‌ഡ്ഡൂരമായി കൊലപ്പെടുത്തിയ വാൾ ഇന്നും ഉറയിലേക്ക് മടങ്ങിയിട്ടില്ല. മുസ്ലിം ലോകത്ത് അതിനു ശേഷം കലാപങ്ങളടങ്ങിയ കാലം വളരെ വിരളമാണ്. അന്ന് സ്വഹാബത്തിനെതിരെ പട നയിച്ച ഖവാരിജുകളുടെ ആധുനികരായ അനുയായികൾ പല വേഷത്തിലും ഭാഷയിലും രൂപത്തിലും നമുക്കിടയിൽ ജീവിക്കുകയും അന്തഛിദ്രത വളർത്തുകയുംചെയ്തു കൊണ്ടിരിക്കുന്നു.. സയ്യിദ് ഖുത്വുബ് ഇതിൽ അവസാനത്തെ ആളാണെന്നു പറയാൻ യാതൊരു ന്യായവുമില്ല. ഉസ്മാൻ റദിയള്ളാഹു അൻഹുവിനെതിരിൽ നടന്ന കലാപം, "ഇസ്ലാമിന്റെ ആത്മാവിൽ നിന്ന് ഉയിർക്കൊണ്ട കൊടുങ്കാറ്റെന്നു" വിശേഷിപ്പിച്ച ആളുടെ സിരകളിൽ, ഖവാരിജീ ചിന്തയുടെ കനലുകൾ സമര വീര്യം ഊതിക്കാച്ചിയിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ !

അതിലേക്കു ശക്തമായി വിരൽ ചൂണ്ടിക്കൊണ്ട്, ആധുനിക ഇഖ് വാനീ ദാർശനികനായ യൂസുഫുൽ ഖർദാവി പറയുന്നു. " ഈ ഘട്ടത്തിലാണ് സമൂഹത്തെ മൊത്തത്തിൽ തക് ഫീർ നടത്തുകയും, മൊത്തം ജനങ്ങൽക്കെതിരിലുള്ള കടന്നാക്രമണത്തിന്റെ ജിഹാദീ പ്രഖ്യാപനവുമായ അവസാന ഘട്ടത്തിലെ സയ്യിദ് ഖുത്വുബിന്റെ ഗ്രന്ഥങ്ങൾ പുറത്തു വരുന്നത്." യൂസുഫുൽ ഖർദാവി- ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മുൻഗണനാ ക്രമങ്ങൾ - പേജു 110.

അലി അഷ്മാവി തന്റെ " ഇഖ് വാനുൽ മുസ്ലിമൂന്റെ രഹസ്യ ചരിത്രം " എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇക്കാലത്ത് നാട്ടിൽ അറുക്കപ്പെടുന്ന മാംസം ഇനി ഞാൻ കഴിക്കില്ലെന്ന് ഇഖ് വാനികളിൽ പെട്ട ഒരാൾ, എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സയ്യിദ് ഖുത്വുബിനോട് വിവരം അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു " അഹ് ലുൽ കിതാബ് അറുത്തത് എന്ന നിലയിൽ അവർ അത് കഴിച്ചു കൊള്ളട്ടെ. ഏറ്റവും കുറഞ്ഞ പക്ഷം, മുസ്ലിംകൾ ഇന്ന് അഹ് ലുൽ കിതാബാണ്" പേജു-80
അതേ ഗ്രന്ഥത്തിൽ അദ്ദേഹം, സയ്യിദ് ഖുത്വുബിനെ സന്ദർശിച്ച അനുഭവം തുടർന്ന് പറയുന്നു " ജുമുഅ നമസ്കാരത്തിന്റെ സമയമായപ്പോൾ ഞാൻ അദ്ദേഹത്തോടു നമസ്കരിക്കുകയല്ലേ എന്ന് ചോദിച്ചു. അപ്പോഴാണ്‌, അദ്ദേഹം ജുമുഅ നമസ്കരിക്കാറില്ലായെന്ന അത്ഭുതം ആദ്യമായി ഞാനറിയുന്നത്. ഖിലാഫത്ത് ഇല്ലാത്തതിനാൽ ജുമുഅ ഇല്ലായെന്നും, ഖിലാഫത്ത് നിലവിൽ വന്ന ശേഷമേ ജുമുഅ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു " പേജു 112

ഇഖ് വാനുൽ മുസ്ലിമൂന്റെ നേതാക്കളിൽ ഒരാളായ ഫരീദ് അബ്ദുൽ ഖാലിഖ് തന്റെ " ഇഖ് വാനുൽ മുസ്ലിമൂൻ സത്യത്തിന്റെ തുലാസിൽ" എന്ന ഗ്രന്ഥത്തിൽ പറയുന്നു " ഇഖ് വാനീ യുവാക്കളിൽ അൻപതുകളുടെ അവസാനത്തിലും അറുപതുകളുടെ ആരംഭത്തിലുമായി 'ഖനാത്വിർ' ജയിലിൽ വെച്ചാണ് തതക് ഫീരീ ചിന്ത മുള പൊട്ടിയത്. സയ്യിദ് ഖുത്വുബിന്റെ ചിന്തകളും ഗ്രന്ഥങ്ങളും അവരെ സ്വാധീനിക്കുകയും, നില നിൽക്കുന്ന മുസ്ലിം സമൂഹം ജാഹിലിയ്യതു ആണെന്നും അള്ളാഹുവിന്റെ വിധി നടപ്പാക്കാത്ത ഭരണാധികാരികളും, അവരെ തൃപ്തിപ്പെടുന്ന ഭരണീയരും ഒരു പോലെ കാഫിറുകളുമാണെന്നും അവർ മനസ്സിലാക്കുകയും ചെയ്തു." പേജു 115. 

സലഫിയ്യത്തിനെ മുടി നാരിഴ കീറി പോസ്റ്റ്‌മോർട്ടം നടത്തുകയും തീവ്രവാദ-ഭീകരവാദ വിഴുപ്പു ഭാണ്ഡം അന്യായവും അതിക്രമവുമായ നിലയിൽ സലഫീ ഉലമാക്കളുടെ തലയിൽ കെട്ടി വെക്കാൻ കഷ്ടപ്പെടുകയും ചെയ്യുന്ന " ഇസ്ലാമിക പ്രസ്ഥാനത്തിലെ" കൂലിയെഴുത്തുകാർ ഈ ചരിത്രം ഒരാവർത്തി വായിക്കണം. അപ്പോൾ മനസ്സിലാകും, ആരാണ് തീവ്രവാദത്തിന്റെ അപ്പോസ്തലന്മാരും പാശ്ചാത്യ കൂട്ടിക്കൊടുപ്പുകാരുമെന്നു.!
സയ്യിദ് ഖുത്വുബിന്റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുന്നതിന് മുമ്പുള്ള വളരെ പരിമിതമായ ഒരു കാലയളവിൽ അദ്ദേഹത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നിലപാടുകളെക്കുറിച്ചും പലരും സദ്‌വിചാരം പുലർത്തിയിട്ടുണ്ട്. അത് തന്നെയും സയ്യിദ് ഖുത്വുബിന്റെ 'അഭ്യുതയ കാംക്ഷികളുടെ' ഇടപെടൽ മൂലമാകാനാണ് സാധ്യത.
പക്ഷെ, ആ സദ്‌വിചാരത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും നല്ലത് പറയുകയോ പ്രശംസിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അത് ഒരു നിലക്കും നിലനിൽക്കുന്നതോ അദ്ധേഹത്തിന്റെ ഭീമാബദ്ധങ്ങളെ ന്യായീകരിക്കുന്നതോ അല്ല, അങ്ങിനെ വ്യാഖ്യാനിക്കാനും കഴിയില്ല. 

അതായത്, സയ്യിദ് ഖുത്വുബിനു ശൈഖ് ഇബ്ൻ ബാസ് നൽകിയെന്നു പറയപ്പെടുന്ന പ്രശംസാ വചനങ്ങൾ അദ്ദേഹത്തെക്കുറിച്ച് ശൈഖിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ, സയ്യിദ് ഖുത്വുബിന്റെ നിലപാടുകൾ മനസ്സിലാക്കിയതിനു ശേഷമുള്ളതല്ല. അതിനാൽ തന്നെ ആ പ്രശംസ ഒരിക്കലും നിലനിൽക്കുന്നതല്ല. എന്നല്ല, സയ്യിദ് ഖുത്വുബിന്റെ തെറ്റായ വീക്ഷണങ്ങളെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്.
സയ്യിദ് ഖുത്വുബിനെക്കാൾ പിഴച്ച ആൾക്ക്‌, ശൈഖ് ഇബ്ൻ ബാസിനെക്കാൾ ഉത്തമനായ ആൾ നൽകിയ പ്രശംസാ വചനങ്ങൾ ഇസ്ലാമിക ചരിത്രത്തിലുണ്ട്. ആരും അവ തെളിവായി പറയാറില്ല.
ഉദാഹരണത്തിന്, ഖലീഫയായ ഉമർ ബിന് ഖത്താബ് റദിയള്ളാഹു അൻഹു, ഈജിപ്തിലെ ഗവർണറായ അംറു ബിന് ആസ്വു റദിയള്ളാഹുവിനു, അലി റദിയള്ളാഹു അൻഹുവിന്റെ ഘാതകനായ അബ്ദു റഹ്മാൻ ബിന് മുൽജമിനെ പ്രകീർത്തിച്ചു കൊണ്ട് എഴുതുകയും, കത്തുമായി വരുമ്പോൾ പള്ളിക്കരികിലായി ജനങ്ങളെ ഖുർആൻ പഠിപ്പിക്കാൻ ഒരു വീട് സൗകര്യം ചെയ്തു കൊടുക്കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഈ മനുഷ്യനാണ് നാലാം ഖലീഫയായ അലി റദിയള്ളാഹു അൻഹുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഈ പശ്ചാത്തലത്തെ മുൻനിർത്തി, ഉമർ റദിയള്ളാഹു അൻഹു എഴുതിയ കത്ത് ആരെങ്കിലും ഉദ്ധരിക്കുമോ ? ഇല്ല, ഇസ്ലാം ദീനിനെ സ്നേഹിക്കുന്ന ഒരാളും ഉദ്ധരിക്കില്ല. ഇതേ കാര്യമാണ് സയ്യിദ് ഖുത്വുബിന്റെ വിഷയത്തിലും സംഭവിച്ചത്. 

ചുരുക്കത്തിൽ, മൌലാന മൗദൂദിയിൽ നിന്ന് വിപ്ലവ ചിന്ത സ്വീകരിക്കുകയും സ്വന്തം പർണശാലയിൽ ഊതിക്കാച്ചിയതിനു ശേഷം, മുസ്ലിം ഉമ്മത്തിൽ അതി വിദഗ്ധമായി നടപ്പാക്കുകയും ചെയ്തുവന്നതാണ് സയ്യിദ് ഖുത്വുബ് ചെയ്ത പാതകം. ഇസ്ലാമിന്റെ പേരിൽ അദ്ദേഹം നടത്തിയ വികലമായ രാഷ്ട്രീയ വീക്ഷണത്തിന്റെ തിക്ത ഫലം ലോക മുസ്ലിംകൾ ചോരപ്പുഴകളായി ഏറ്റു വാങ്ങുകയാണിന്ന്.!!!

6 comments:

  1. താങ്കള്‍ സത്യസന്ധനെന്നു സ്വയം വിചാരിക്കുന്നു എങ്കില്‍ സയ്യിദ്‌ ഖുതുബ്‌ ഖവാരിജില്‍ പെട്ടയാളാണ് എന്ന് പറയാന്‍ താങ്കള്‍ക്കുള്ള ന്യായം എന്താണ്. ?

    ഉസ്മാന്‍ റളിയല്ലാഹു അന്‍ഹയ്ക്ക് എതിരില്‍ നടന്ന കലാപത്തെക്കുറിച്ച് സയ്യിദ്‌ ഖുതുബ്‌ പറഞ്ഞത് പൂര്‍ണ്ണമായി എഴുതുക. ദയവു ചെയ്ത് താങ്കളുടെ കമന്‍റുകള്‍ ഇടയ്ക്ക് കയറ്റി വായിക്കുന്നവരുടെ ബുദ്ധിയെ വില കുറച്ച് കാണാതിരിക്കുക.

    ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ മുന്‍ഗണനാക്രമങ്ങള്‍ പേജു നൂറ്റിപ്പത്ത് പൂര്‍ണമായും കൊടുക്കുക. പറഞ്ഞു വന്ന വിഷയം മുന്‍ പേജിന്‍റെ തുടര്‍ച്ചയാണെങ്കില്‍ അത് പൂര്‍ണമാക്കുക. മുറിച്ചുമാറ്റി പറഞ്ഞു വന്ന വിഷയം വായനക്കാര്‍ അറിയാതെ പോകുന്നത് ശരിയല്ലല്ലോ.

    അലി അഷ്മാവിയെ താങ്കള്‍ വിശ്വസിക്കുന്നു? അദ്ദേഹം പറഞ്ഞത് സത്യവിരുദ്ധമാണെങ്കില്‍ അത് പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് താങ്കള്‍ക്ക്‌ അല്ലാഹുവിന്‍റെ പക്കല്‍ നിന്നും ശിക്ഷയുണ്ടാകും എന്ന പൂര്‍ണ്ണ ബോധ്യത്തില്‍ ആണോ ഇതൊക്കെ എഴുതിവിടുന്നത്? പ്രത്യേകിച്ചും ജുമുഅ നമസ്കാരത്തെകുറിച്ച്.

    സയ്യിദ്‌ ഖുതുബ്‌ പിഴച്ചു എന്ന് പറയുകയും വിധികല്പ്പിക്കുകയും ചെയ്യുക വഴി താങ്കള്‍ പരദൂഷണം പറഞ്ഞു, അത് പരത്തി എന്ന് സ്വയം മനസ്സിലാക്കുന്നുണ്ടോ? ഒരു പക്ഷേ താങ്കളുടെ വിചാരം പൂര്‍ണ്ണമായും അബദ്ധമോ കാര്യങ്ങള്‍ മുന്‍വിധിയില്ലാതെ മനസ്സിലാക്കാന്‍ പറ്റാത്ത വിധം വൈര്യം നിറഞ്ഞ മനസ്സിലെ പകയോ ആവുകയും അല്ലാഹുവിന്‍റെ മുന്നില്‍ സയ്യിദ്‌ ഖുതുബ്‌ നല്ലവനും ആണെങ്കില്‍ താങ്കളുടെ അവസ്ഥയെകുറിച്ച് ആലോചിച്ചിട്ടുണ്ടോ?

    താങ്കളുടെ കാഴ്ച്ചപ്പാടില്‍ മതം എന്താണ്?

    രാഷ്ട്രീയം എന്നാല്‍ എന്താണ്?

    ഇസ്‌ലാം സമഗ്രമാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

    ReplyDelete
    Replies
    1. ഈ ലേഖനത്തിൽ ഉദ്ധരിച്ച തെളിവുകൾക്ക് എതിരായി താങ്കളുടെ പക്കൽ ഉളള തെളിവുകൾ കൊണ്ടുവരിക. അല്ലാതെ സ്വന്തം നേതാവിനെ വസ്തുതാപരമായി വിമർശിക്കുമ്പോൾ അതിനെതിരെ മുട്ടാപ്പോക്ക് പറയുകയല്ല വേണ്ടത്.
      സ്വയം പിഴക്കുകയും കുറേ സാധുക്കളെ പിഴപ്പിക്കുകയും ചെയ്ത ഖുതുബി, മൗദൂദിയൻ സിദ്ധാന്തം പിന്തുടരുന്ന കുറച്ചധികം പേർ ഇവിടെ ഈ കണ്ണൂരിലും ഉണ്ട്.
      ഈ കഴിഞ്ഞ റമദാനിൽ സഹാബത്തിനെ തെറി പറയാൻ ഒരു അഭിനവ ഖവാരിജിക്ക് വേദി കൊടുത്തത് "ജമാഅത്തെ ശിയാ" തന്നെയാണ്.
      ആ തെറികൾ മുഴുവൻ അവൻ ഉദ്ധരിക്കുന്നത് അവന്റെ നേതാക്കളായ മുദൂദിയിൽ നിന്നും ഖുത്തുബിൽ നിന്നും ആണെന്ന് ഈ മട്ടന്നൂർ കാരൻ പറയുന്നുമുണ്ട്.,..


      Delete
    2. ഒരാൾ എന്തു മാവട്ടെ ഒരു പണ്ഡിതനെക്കുറിച്ച് പിഴച്ചു എന്നു പറ യാൻ ഒരാൾക്കും അവകാശമില്ല.

      Delete
    3. ഒരാൾ എന്തു മാവട്ടെ ഒരു പണ്ഡിതനെക്കുറിച്ച് പിഴച്ചു എന്നു പറ യാൻ ഒരാൾക്കും അവകാശമില്ല.

      Delete
  2. ലേഖനത്തിൽ ഉദ്ധരിച്ച തെളിവുകൾ അവാസ്ഥവമാണെന്ന് താങ്കൾക്ക് അഭിപ്രായമുണ്ടെങ്കിൽ അതിലെ സത്യാവസ്ഥ എന്താണ് എന്ന് ഇവിടെ പരസ്യപെടുത്തുക.

    ഏതായാലും മൗദൂദികളുടെ കാഴ്ച്ചപ്പാടിൽ മതം എന്നത് സഹാബത്തിനെ തെറി പറയൽ ആണെന്ന് അവർ തന്നെ തെളിയിച്ചിട്ടുണ്ട്.

    ReplyDelete
  3. You skipped two requests.
    1)ഉസ്മാന്‍ (റ)ന് എതിരില്‍ നടന്ന കലാപത്തെക്കുറിച്ച് സയ്യിദ്‌ ഖുതുബ്‌ പറഞ്ഞത് പൂര്‍ണ്ണമായി എഴുതുക..
    2)ഇസ്ലാമിക പ്രസ്ഥാനത്തിന്‍റെ മുന്‍ഗണനാക്രമങ്ങള്‍ പേജു നൂറ്റിപ്പത്ത് പൂര്‍ണമായും കൊടുക്കുക.
    No need to type all. just take photos of those pages and paste it in your blog. issue solved!



    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.