Saturday, November 3, 2012

സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്


قال الإمام الزهري : الاعتصام بالسنة نجاة.


ഇമാം സുഹരി പറയുന്നു " സുന്നത്തിനെ അവലംബിക്കല്‍ രക്ഷയാണ്. "


وقال سعيد بن جبير : لا يقبل قول إلا بعمل، ولا يقبل عمل إلا بقول، ولا يقبل قول وعمل إلا بنية، ولا يقبل قول وعمل ونية إلا بموافقة للسنة.


സയീദ്‌ ബിന്‍ ജുബൈര്‍ പറയുന്നു " ഒരു വാക്കും അമലോട് കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല, ഒരു അമലും വാക്കോടു കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല. ഒരു വാക്കോ അമലോ നിയ്യത്തോട്‌ കുടിയല്ലാതെ സ്വീകരിക്കപ്പെടുകയില്ല.ഒരു വാക്കോ അമലോ നിയ്യത്തോ സുന്നതുമായി പൊരുത്തപ്പെ ട്ടാലല്ലാതെ സ്വീകരിക്കപ്പെടുകയില്ല.


وقال يونس بن عبيد: أصبح من عرف السنة غريباً، وأغرب منه الذي يعمل بها


യുനുസ് ബിന്‍ ഉബൈദ് പറയുന്നു " സുന്നത് അറിയുന്നവര്‍ ഇന്ന് അപരിചിതരാണ് , എന്നാല്‍ അതിനനുസരിച്ച് അമല്‍ ചെയ്യുന്നവര്‍ അതിനേക്കാള്‍ അപരിചിതരും.


وقال يونس بن عبيد أيضاً وهو تلميذ الحسن البصري : ليس شيء أغرب من السنة، وأغرب منها من يعرفها.


ഹസനുല്‍ ബസരിയുടെ ശിഷ്യനായ യുനുസ് ബിന്‍ ഉബൈദ് വീണ്ടും പറയുന്നു " സുന്നതിനേക്കാള്‍ അപരിചിതമായി മറ്റൊന്നില്ല, എന്നാല്‍ അതിനെ അറിയുന്നവര്‍ അതിനേക്കാള്‍ അപരിചിതരാണ്. "

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.