Saturday, November 3, 2012

وقال أيوب السختياني : إن من سعادة الحدث والأعجمي أن يوفقهما الله عز وجل لعالم من أهل السنة.
അയ്യുബ് സഖ്തിയാനി പറയുന്നു " ഒരു സാധാരണക്കാരന്‍റെ സൌഭാഗ്യമാണ് അഹ്ലുസുന്നതില്‍  പെട്ട ഒരു ആലിമുമായി സന്ധിക്കുകയെന്നത്"

وقال ابن شوذب : إن من نعمة الله على الشاب إذا تنسك أن يؤاخي صاحب سنة يحمله عليها
ഇബ്ന്‍ ഷൌദബ് പറയുന്നു  " ഒരു ചെറുപ്പക്കാരന്‍ നേര്മാര്‍ഗതിലായിക്കഴിഞ്ഞാല്‍, കൂടെ നടക്കാന്‍ സുന്നത് അനുസരിച്ച് ജീവിക്കുന്ന ഒരാളെ  സഹോദരനായി ലഭിക്കുകയെന്നത്   അല്ലാഹുവിന്‍റെ അനുഗ്രത്തില്‍ പെട്ടതാണ്.
وقال الإمام الأوزاعي : ندور مع السنة حيث دارت. وقال: خمس كان عليهن أصحاب رسول الله صلى الله عليه وسلم والتابعون بإحسان: لزوم الجماعة، واتباع السنة، وعمارة المساجد، وتلاوة القرآن، والجهاد في سبيل الله عز وجل.
ഇമാം ഔസായി പറയുന്നു " സുന്നത്തിന്‍റെ  വഴിയിലാണ് ഞങ്ങള്‍ നടക്കുന്നത്. നബിയുടെ സ്വഹാബത്തും അവരെ നന്മയില്‍ പിന്തുടര്‍ന്ന താബി-ഉകളും അഞ്ചു കാര്യങ്ങളില്‍ (ജാഗ്രത പുലര്‍ത്തിയിരുന്നു) ജമാ-അയെ അവലംബിക്കല്‍ (മുസ്ലിം ഭരണാധികാരികളെ അനുസരിച്ച് കൊണ്ട് ജീവിക്കല്‍) സുന്നത്ത് പിന്‍പറ്റല്‍ , പള്ളികളില്‍ നിരതമാകല്‍, ഖുര്‍ആന്‍ പാരായണം, അല്ലാഹുവിന്‍റെ  മാര്‍ഗത്തില്‍ ജിഹാദ് ചെയ്യല്‍. "
وقال أيوب السختياني : إذا حدثت الرجل بسنة فقال: دعنا منها وأنبئنا عن القرآن فاعلم أنه ضال.
അയ്യുബ് സഖ്തിയാനി പറയുന്നു " നീ ഒരാളോട് ഒരു സുന്നത്തിനെക്കുറിച്ച് പറഞ്ഞിട്ട്, അത്  വിടു, ഖുരാനിനെക്കുറിച്ചു  പറയു എന്ന് പറയുന്നുവെങ്കില്‍, അയാള്‍ പിഴച്ചവന്‍ ആണെന്ന് അറിഞ്ഞു കൊള്ളുക "
وقال مكحول : القرآن أحوج إلى السنة من السنة إلى القرآن؛ لأنها مبينة ومفسرة له.
മക്ഹുല്‍ പറയുന്നു " സുന്നത്ത്, ഖുരാനിലേക്ക് ഉള്ളതിനേക്കാള്‍ അധികം ഖുര്‍ആന്‍ സുന്നതിലേക്ക് ആവശ്യമായിരിക്കുന്നു , കാരണം സുന്നത്, ഖുര്‍ആനിന്‍റ വിശദീകരണവും  വ്യാഖ്യാനവുമാണ്."
وقال أبو عبيد القاسم بن سلام : المتبع للسنة كالقابض على الجمر، وهو اليوم عندي أفضل من ضرب السيف في سبيل الله عز وجل. يعني: أن اتباع السنة في عصره أفضل من الجهاد في سبيل الله عز وجل.
അബു ഉബൈദ് ഖാസിം ബിന്‍ സല്ലാം പറയുന്നു " സുന്നത്ത് അവലംബിച്ചവന്‍, തീക്കട്ട കയ്യില്‍ പിടിച്ചവനെപ്പോലെയാണ്. അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ വാളു കൊണ്ട് യുദ്ധം ചെയ്യുന്നവനെക്കാള്‍ ശ്രേഷ്ടനാണ് ഇന്ന് എനിക്കവന്‍. അതായത് , അദ്ധേഹത്തിന്‍റെ കാലത്ത്, സുന്നത്ത് അനുസരിച്ച് ജീവിക്കുന്നവന്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവനെക്കാള്‍ ഉത്തമന്‍ ആണെന്ന്. 
                                                                                          ! قال الألباني : هذا في زمانه، فماذا يقال في زماننا نحن؟  
അല്‍ബാനി പറഞ്ഞു " ഇത് അക്കാലത്താണെങ്കില്‍, എന്താണിക്കാലത്ത്   പറയുക?
وقال ابن عمر : لا يزالون على الطريق ما اتبعوا الأثر.
 ഇബ്ന്‍ ഉമര്‍ رضي الله عنه പറയുന്നു " അവര്‍ أثر പിന്‍പറ്റുന്ന കാലത്തോളം നന്മയില്‍ തന്നെയായിരിക്കും

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.