Tuesday, November 2, 2010

തൌഹീദുല്‍ ഹാകിമിയ്യ വിശദീകരണം-

തക്ഫീരികള്‍ ഭരണാധികാരികളെ തക്ഫീര്‍ ചെയ്യാന്‍ സ്വീകരിക്കുന്ന അവലംബം ഏതാണ് ?
ജവാബ് : തൌഹീദുല്‍ ഹാകിമിയ്യ എന്നത് നുതനമായ ഒരു സാങ്കേതിക ശബ്ദമാണ്.
തൌഹീദില്‍ അടിസ്താനപരമായിട്ടുള്ളത്, റബ്ബാനികളായ ഉലമാക്കള്‍ അതിനു നല്‍കിയ വിഭജനമാണ്. അതാണ്‌ യഥാര്‍ത്ഥ അവലംബം.
അതില്‍ തൌഹീദുല്‍ ഉലുഹിയ ആണ് അതി പ്രധാനം. ശാരീരികമോ സാമ്പത്തികമോ ആയ എല്ലാ ഇബാദതുകളും അവനു മാത്രമാക്കലാണ് അത്.
ജീവിപ്പിക്കുന്നവനും , മരിപ്പിക്കുന്നവനും, മുഴുവന്‍ വസ്തുക്കളുടെയും നിയന്താവും, അന്നതാതാവും , സൃഷ്ടികളുടെ മുഴുവന്‍ കൈകാര്യ കര്‍ത്താവും ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കലാണ് തൌഹീദ് രുബുബിയ്യ. കാരണം അവനാണ് അവരുടെ റബ്ബും മാലിക്കും, ഖാലികും. 'ഹാകിമിയ്യ' രുബുബിയ്യയുടെ ഭാഗമാണ്. മുന്നാമാതെത് തൌഹീദുല്‍ അസ്മാഇ വ സ്സ്വിഫാത് ആണ്. മറ്റൊന്നിനോട് സാദ്രിശ്യപ്പെടുതുകയോ, ഉപമിക്കുകയോ, മരവിപ്പിക്കുകയോ, കോട്ടിമാട്ടുകയോ, വ്യാഖ്യാനിക്കുകയോ ചെയ്യാത്ത തരത്തില്‍, അവന്‍റെ മഹത്വത്തിന് ചേര്‍ന്ന രൂപത്തിലുള്ള ഉന്നതമായ വിശേഷണങ്ങളും , മനോഹരമായ നാമങ്ങളും അല്ലാഹുവിന്നു ഉണ്ടെന്ന ഉറച്ച വിശ്വാസമാണ് അത്. എന്നാല്‍ ഈ മഹത്തായ അസ്വിലിനെക്കുറിച്ചും , ഇബാദതിനെക്കുറിച്ചും , മനസിലാക്കിയിട്ടില്ലാത്തവര്‍ പ്രാധാന്യം കൊടുക്കുന്ന തൌഹീദുല്‍ ഹാകിമിയ്യയെക്കുറിച്ച് പറയാനുള്ളത്, അത് തൌഹീദ് രുബുബിയ്യയ്യില്‍ പെട്ടതാണ് എന്നാണു.

ഇതില്‍ നിന്ന് മനസ്സിലാവുന്ന കാര്യങ്ങള്‍

" തൌഹീദുല്‍ ഹാകിമിയ്യ " എന്നാ വിഭജനം ബിധ്അതാണ്‌, അടിസ്ഥാന രഹിതമാണ്.

തൌഹീദിന്നു പ്രാമാണികരായ ഉലമാക്കള്‍ നല്‍കിയ വിഭജനത്തെ വിശദീകരിക്കല്‍.

തൌഹീദുല്‍ ഹാകിമിയ്യ തൌഹീദ് രുബുബിയ്യയുടെ ഭാഗം.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.