Saturday, August 28, 2010

എന്താണ് ജിഹാദ് ?


പൊതുജനങ്ങള്‍ക്കോ ഏതെങ്കിലും ഈര്‍കില്‍ പാര്ടികള്‍ക്കോ ജിഹാദിന് ആഹ്വാനം ചെയ്യാന്‍ അവകാശമില്ല. ജിഹാദ് തീരുമാനിക്കേണ്ടതും അതിനു ആഹ്വാനം ചെയ്യേണ്ടതും മുസ്ലിം ഭരണാധികാരിയാണ്. നല്ലവനായാലും അല്ലെങ്കിലും , ബൈ-അത് ചെയ്യപ്പെട്ട മുസ്ലിം ഭരണാധികാരിക്ക് കീഴില്‍ മാത്രമേ ഇസ്ലാമിലെ ജിഹാദ്സംഗതമാവുകകയുള്ളൂ. ജിഹാദിന് വേണ്ടി മുറവിളി കുട്ടുകയും ബദരിന്റെയും ഉഹുദി ന്റെയുമെല്ലാം പേര് പറഞ്ഞു പൊതുജനങ്ങളെ ഇക്കിളിപ്പെടുതുകയും പ്രലോപന - പ്രകോപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ആളുകള്‍ ഇത് നിര്‍ബന്ധമായും മനസ്സിലാക്കേണ്ടതുണ്ട്. ഇന്ന് ലോകത്ത് ഇസ്ലാം മതം ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുകയും ആക്ഷേപങ്ങള്‍ക്ക് ശരവ്യമാവുകയും ചെയ്തത് , ഇസ്ലാമിലെ മഹത്തായ ഒരു ആരാധനയായ ജിഹാദിനെ, വിവരദോഷികളായ ആളുകള്‍ വികലമായി വ്യാഖ്യാനിച്ചത് മുലമാണ്. ഇന്ന് ലോകത്ത് പലയിടത്തും കാണുന്നത് പോലെ, ആള്‍ക്കുട്ടങ്ങളാല്‍ നയിക്കപ്പെടുന്ന വ്യവസ്ഥകള്‍ക്ക് വിധേയമല്ലാത്ത ഗുണ്ടായിസതിനും ഭീകരപ്രവര്തനതിനും ഇസ്ലാമിലെ മഹത്തായ പുണ്യമുള്ള ജിഹാദുമായി യാതൊരു ബന്ധവുമില്ല.
ആധുനിക മുസ്ലിം സമൂഹത്തില്‍ ഒരു പാട് പേര്‍ക്ക് തെറ്റ് പറ്റുകയും കാലിടറുകയും ചെയ്ത വിഷയമാണ് ജിഹാദ്.
ജിഹാദ് എന്ന് പറഞ്ഞാല്‍ മുഴുവന്‍ കാഫിരുകളെയും എങ്ങനെയെങ്കിലും വകവരുത്താനുള്ള ആഹ്വാനമാനെന്നു തെറ്റിദ്ധരിക്കുകയും, അതിനുവേണ്ടി ആയുധമെടുക്കുകയും തങ്ങള്‍ക്കു സാധിക്കുന്നവരെയെല്ലാം അറുകൊല നടത്തുകയും ചെയ്യുന്ന വിഭാഗവും, കേവലമായ 'തീവ്ര പരിശ്രമം' ആണ് ജിഹാദ് എന്ന് പറഞ്ഞു കൊണ്ട് ആയുധമെടുത്തു അള്ളാഹുവിന്‍റെ കലിമത് ഉയര്‍ന്നു കാണാനുള്ള ശത്രുക്കളോടുള്ള സായുധ പോരാട്ടത്തെ (قتال) മരവിപ്പിക്കുകയും ചെയ്ത മറ്റൊരു വിഭാഗവും ഇവിടെയുണ്ട്.
ചുരുക്കത്തില്‍,ജിഹാദ് എന്ന പരിശുദ്ധമായ പദം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ച് യഥാര്‍ത്ഥ വസ്തുതയും ആശയവും എന്തെന്ന് പലര്‍ക്കും അറിയാത്ത അവസ്ഥയില്‍ ആയിട്ടുമുണ്ട്.
അള്ളാഹുവിന്‍റെ കലിമത് ഭൂമിയില്‍ ഉയര്‍ന്നു കാണാന്‍ അവിശ്വാസികളോട് ആയുധമെടുത്തു കൊണ്ടുള്ള ധര്മസമരതിനാണ് ഷറ-ഇന്‍റെ ഭാഷയില്‍ ജിഹാദ് എന്ന് പറയുന്നത്. അത് മഹത്തായ പുണ്യമുള ഒരു ഇബാദത് ആണ് . സ്വലാത്ത്, സകാത്ത് , സ്വിയാം എന്നൊക്കെ പറയുമ്പോള്‍ സാങ്കേതികമായി ഉദേശിക്കുന്നത് എന്താണ് ? സ്വലാത്ത് എന്ന് പറഞ്ഞാല്‍ ഭാഷയില്‍ പ്രാര്‍ത്ഥന എന്നാണല്ലോ അര്‍ഥം ! പക്ഷെ സാങ്കേതികമായി സ്വലാത്ത് എന്ന് പറഞ്ഞാല്‍ تكبيرة الإحرام ഇല്‍ തുടങ്ങി سلام കൊണ്ട് അവസാനിക്കുന്ന പ്രത്യേക രൂപവും പ്രാര്‍ഥനകളും അടങ്ങിയ ആരാധനയാണ് ഉധെഷിക്കപ്പെടുന്നത്. അതുപോലെ ജിഹാദ് എന്നതിന് 'അള്ളാഹുവിന്‍റെ മാര്‍ഗത്തിലുള്ള ധര്‍മ സമരം' എന്നാണു വിവക്ഷ.
ഇനി അത് മാത്രമാണോ ജിഹാദ് ? അല്ല . ജിഹാദിന് ഒരു പാട് ഇനങ്ങളുണ്ട്. സമ്പത്ത് കൊണ്ടുള്ള ജിഹാദ്, ശരീരം കൊണ്ടുള്ള ജിഹാദ്, ശൈത്താന് എതിരെയുള്ള ജിഹാദ്, മുനാഫികുകല്ക്കെതിരെയുല്ല ജിഹാദ്, ബിദ ഈ കക്ഷികള്‍ക്കെതിരെയുള്ള ജിഹാദ്, കുഴപ്പക്കാര്കെതിരെയുള്ള ജിഹാദ്, .... ഇങ്ങിനെ ഒരു പാട് ഇനങ്ങളുണ്ട്. ജിഹാദ് അന്ത്യ നാള്‍ വരെ നില നില്‍ക്കും . മുസ്ലിംകള്‍ ശക്തരാനെങ്കിലും, ആശക്തരാനെങ്കിലും.
സത്യ നിഷേധികളായ ആളുകളോടുള്ള ജിഹാദ് പ്രധാനമായും രണ്ടു വിധമാണ്.
1 - جهاد الطلب والدعوة (ശതുര്‍ക്കളോട് അങ്ങോട്ട്‌ പോയി യുദ്ധം ചെയ്യല്‍ ) ഇതിനു നിബന്ധനകള്‍ ഉണ്ട്
എ) നിയമാനുസ്രിതമായ മുസ്ലിം ഭരണാധികാരിക്ക് കീഴില്‍, അദ്ധേഹത്തിന്റെ, അറിവോടെയും സമ്മതത്തോടെയും ആയിരിക്കണം.
ബി) അങ്ങോട്ട്‌ പോയി യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ടായിരിക്കണം.
ഇത് فرض كفاية ( മുസ്ലിംകളില്‍ നിന്ന് ഒരു വിഭാഗം ചെയ്താല്‍ എല്ലാവരും കുറ്റത്തില്‍ നിന്ന് രക്ഷപ്പെടും ) ആണ്.

2 - جهاد الدفع ( ശത്രു സൈന്യം മുസ്ലിം നാട്ടില്‍ പ്രവേശിച്ചാല്‍ അവരുമായുള്ള പോരാട്ടം ) ഇതിനു പ്രത്യേകിച്ച് നിബന്ധനകള്‍ ഇല്ല. മറിച്ചു ഇത് فرض عين ( മുസ്ലിമായ ഓരോ മുസ്ലിമിനും നിര്‍ബന്ധമായത് ) ആണ്. കഴിവിന്‍റെ പരമാവധി ഓരോരുത്തരും ശത്രുവിന്നെതിരെ പൊരുതുക.
ഇന്ന് ലോകത്ത് ജിഹാദിന്‍റെ പേരില്‍ പല സന്ഖടനകളും ഗ്രൂപുകളും നടത്തുന്ന കലാപങ്ങളെ ഒരു നിലക്കും ജിഹാദ് എന്ന് പറയാന്‍ കഴിയില്ല. ആള്കുട്ടങ്ങള്‍ നടത്തുന്ന സായുധാമോ അല്ലാത്തതോ ആയ കലാപങ്ങളുടെ പേരല്ല ജിഹാദ് എന്നത്.

2 comments:

  1. ഇന്ന് ലോകത്ത് ഒരു ഭരണഘൂടവും അല്ലാഹുവിന്‍റെ നാമം ഉയര്‍ന്ന് നില്‍ക്കാന്‍ വേണ്ടി ജിഹാദിന്‍റെ ഒന്നമത്തെ രൂപമായ അങ്ങോട്ട് പോയ് യുദ്ധം ചെയ്യുന്നില്ല. അത് കൊണ്ട് മുസ്ലിംകള്‍ എല്ലാവരും കുറ്റക്കാരാണ് . ഈ കുറ്റത്തിനുളള പശ്ചാതാപം എങ്ങനെ ?

    ReplyDelete
  2. ഇന്ന് ലോകത്ത് ഒരു ഭരണഘൂടവും അല്ലാഹുവിന്‍റെ നാമം ഉയര്‍ന്ന് നില്‍ക്കാന്‍ വേണ്ടി ജിഹാദിന്‍റെ ഒന്നമത്തെ രൂപമായ അങ്ങോട്ട് പോയ് യുദ്ധം ചെയ്യുന്നില്ല. അത് കൊണ്ട് മുസ്ലിംകള്‍ എല്ലാവരും കുറ്റക്കാരാണ് . ഈ കുറ്റത്തിനുളള പശ്ചാതാപം എങ്ങനെ ?

    ReplyDelete

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.