Sunday, February 15, 2009

വിവാഹാന്വേഷണം


"..قَالَ الإمَامُ أَحْمَدُ رَحِمَهُ اللَّهُ : إذَا خَطَبَ رَجُلٌ امْرَأَةً سَأَلَ عَنْ جَمَالِهَا أَوَّلًا .فَإِنْ حُمِدَ : سَأَلَ عَنْ دِينِهَا .فَإِنْ حُمِدَ : تَزَوَّجَ ، وَإِنْ لَمْ يُحْمَدْ : يَكُونُ رَدُّهُ لِأَجْلِ الدِّينِ .وَلَا يَسْأَلُ أَوَّلًا عَنْ الدِّينِ ، فَإِنْ حُمِدَ سَأَلَ عَنْ الْجَمَالِ .فَإِنْ لَمْ يُحْمَدْ رَدَّهَا .فَيَكُونُ رَدُّهُ لِلْجَمَالِ لَا لِلدِّينِ ." (الإنصاف - (ج 12 / ص 206))

ഇമാം അഹ്മദ് റഹിമഹുല്ലാഹ് പറഞ്ഞു " ഒരാള്‍ വിവാഹാന്വേഷണം നടത്തുമ്പോള്‍ ഒന്നാമതായി അവളുടെ സൌന്ദര്യതെക്കുറിച്ചു ചോദിക്കട്ടെ. അത് തൃപ്തികരമെങ്കില്‍, അവളുടെ ദീനിനെക്കുറിച്ചു ചോദിക്കട്ടെ, അത് തൃപ്തികരമെങ്കില്‍ വിവാഹം കഴിക്കട്ടെ. തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കുന്നത് ദീനിന്‍റെ പേരിലാകും. ഒന്നാമതായി ദീനിനെക്കുറിച്ചല്ല ചോദിക്കേണ്ടത്‌. അങ്ങിനെയാവുമ്പോള്‍ അത് ത്രിപ്തികരമാണെങ്കില്‍ സൌന്ദര്യതെക്കുറിച്ചു ചോദിക്കും. അത് തൃപ്തികരമല്ലെങ്കില്‍ അവളെ ഒഴിവാക്കും. അപ്പോള്‍ അവളെ ഒഴിവാക്കുന്നത്, സൌന്ദര്യത്തിന്‍റെ പേരിലായിരിക്കും, ദീനിന്‍റെ കാരണത്താലായിരിക്കില്ല. - അല്‍ ഇന്‍സാഫ് , വോല്യം 12 പേജ് 206

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.