Saturday, January 10, 2009

മന്ഹജ്

അല്ലാഹുവിന്‍റെ കിതാബും നബി തിരുമേനിയുടെ ചര്യയും അവലംബിക്കുകയും ഖുര്‍ആനും ഹദീസും സ്വഹാബത് എങ്ങിനെ മനസിലാക്കിയോ അങ്ങിനെ മനസിലാക്കുകയും അമല്‍ ചെയ്യുകയും, പ്രമാണങ്ങളെ വ്യാഖ്യാനിക്കുന്നതില്‍ ബുദ്ധിപരമായ നിഗമനങ്ങള്‍ നല്‍കാതിരിക്കുകയും സ്വഹാബതിനെക്കുറിച്ച് നല്ലത് വിചാരിക്കുകയും, അവര്‍ നന്മയില്‍ നമ്മെ മുന്‍കടന്നവരും അവരിലെ ന്യുനതകള്‍ പൊറുക്കപ്പെട്ടതുമാണെന്നും വിശ്വസിക്കുകയും ചെയ്യുക. മുസ്ലിം ഭരണാധികാരികള്‍, അവര്‍ തെമ്മാടികളും നെറികെട്ടവരും, ദ്രോഹികളും ആയാലും അവരെ അനുസരിക്കുകയും അനുസരണ പ്രതിഞജ ലംഘിക്കതിരിക്കുകയും ചെയ്യുക. നമസ്കാരം നില നിര്‍ത്തുന്ന കാലത്തോളം, അവര്‍ക്കെതിരില്‍ പടപ്പുറപ്പാട് നടത്താതിരിക്കുക. ഒരു തിന്‍മ ചെയ്യാന്‍ ആര് നിര്‍ബന്ധിച്ചാലും അത് അനുസരിക്കേണ്‍ടതില്ല. വിശ്വാസ വിശുദ്ധിയുടെ വഴിയില്‍ സലഫുകള്‍ നടന്നു പോയ ശുദ്ധ ശുബ്രമായ വഴിയില്‍ ചരിക്കാന്‍ അള്ളാഹു നമുക്കു തൌഫീഖ് നല്‍കട്ടെ.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.