അലി റളിയള്ളാഹു അന്‍ഹുവിനും, ആയിഷ റളിയള്ളാഹു അന്‍ഹക്കും, ഇടയില്‍ സംഭവിച്ചതും, ഇനി ഹുസൈന്‍ റളിയള്ളാഹു അന്‍ഹുവിനും, മുആവിയ റളിയള്ളാഹു അന്‍ഹുവിനും ഇടയില്‍ സംഭവിച്ചതും, സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്‍ഹുവിനും, ഹജ്ജജിനും ഇടയില്‍ സംഭവിച്ചതും ഇതില്‍ ഏതായാലും ഒന്നാമതായി നാം മനസിലാക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലിന്‍റെ സഹചാരികളെക്കുറിച്ചു നല്ലത് മാത്രം വിചാരിക്കുക എന്നതാണ് ആഹ്ലുസ്സുന്നതിന്റെ വിശ്വാസം. പുണ്യ വാന്മാരായ അവര്‍ ചെയ്ത മുഴുവന്‍ കാര്യങ്ങളും, അവരുടെ ഉത്തമമായ വിശ്വാസത്തിന്റെയും, ഏറ്റവും ശരിയായതെന്നു അവര്‍ക്ക് ബോധ്യം വന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു എന്നും, സ്വന്തമായ താല്പര്യങ്ങളോ, വ്യക്തിപരമായ ലാഭങ്ങളോ അവരെ ഒരിക്കലും സ്വാധീനിക്കാത്ത രൂപത്തില്‍, അല്ലാഹുവിന്‍റെ പ്രീതിയും തൃപ്തിയും മാത്രം കാംക്ഷിച്ച ആളുകളായിരുന്നു അവരെന്നും നാം മനസിലാക്കണം. അവരില്‍ ഓരോരുത്തരും ഇജ്തിഹാദ് നടത്താന്‍ മാത്രം ഇല്‍മ് ഉള്ള ആളുകളായിരുന്നു എന്നും, അവരില്‍ ആരെങ്കിലും ഇജ്തിഹാദ് നടത്തി തെറ്റുപറ്റിയാല്‍ പോലും അതിനവര്‍ക്ക് അല്ലാഹുവില്‍ നിന്നു പ്രതിഫലം ലഭിക്കുമെന്നും വിശ്വസിക്കുകയും, അവര്‍ക്കിടയില്‍ നടന്ന കാര്യങ്ങളില്‍ ആരെയും എതിര്‍ക്കുകയോ ആക്ഷേപിക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുക. ഒന്നാമതായി, ആയിഷ റളിയള്ളാഹു അന്‍ഹ യുദ്ധത്തിന് ഉദേശിച്ചു പുറപ്പെട്ടതല്ല. രണ്ടാമതായി, ജബല്‍ യുദ്ധം സംഭവിച്ചതിന്‍റെ പേരില്‍ അവര്‍ പില്‍കാലത്ത് തൌബ ചെയ്യുകയും ദുഃഖം രേഖപ്പെടുത്തുകയും, അതിന്‍റെ പേരില്‍ തനിക്ക് രസുലുല്ലയുടെ അടുത്ത് മറവു ചെയ്യപ്പെടാന്‍ അര്‍ഹതയില്ലയെന്നും തന്നെ ബഖീഇല്‍ മറവു ചെയ്താല്‍ മതിയെന്നും പറയുകയുണ്ടായി. ഹുസൈന്‍ റളിയള്ളാഹു അന്‍ഹുവിന്‍റെ സംഭവവും അങ്ങിനെതന്നെയാണ്. അദ്ദേഹം യുദ്ധത്തിന് പുറപ്പെട്ടതല്ല. മാത്രമല്ല, അന്ന് മദീനയില്‍ ഉണ്ടായിരുന്ന പല സ്വഹാബികളും അദ്ധേഹത്തെ വിലക്കുകയും നസ്വീഹത്ത് ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും അദ്ദേഹം മസ്ലഹതു കരുതി പുറപ്പെടുകയും ദുരന്തം സംഭവിക്കുകയും ചെയ്തു. ഇനി സഈദ് ബിന്‍ ജുബൈര്‍ റളിയള്ളാഹു അന്‍ഹുവിന്‍റെ ഹജ്ജാജ്ജുമായ് നടന്ന സംഭവം അദ്ധേഹത്തിന്‍റെ ഇജ്തിഹാദിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു എന്നും അത് തെറ്റായിരുന്നു എന്നും ശൈഖുല്‍ ഇസ്ലാം ഇബ്ന്‍ തൈമിയ പറഞ്ഞിട്ടുണ്ട്
നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ അനുചരന്മാരായ സ്വഹാബത് ദീന് എന്ന നിലയില്‍ നബിയില്‍ നിന്ന് കേള്‍ക്കുകയും പഠിക്കുകയും പിന്തുടരുകയും ചെയ്ത കാര്യങ്ങള്‍ യാതൊരു വിധ ഭേദഗതിയും വരുത്താതെ ഉള്ളത് പോലെ മനസ്സിലാക്കുകയും പിന്‍പറ്റുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യലാണ് സലഫുകളുടെ മന്ഹജ് പിന്‍പറ്റുന്നു എന്നതിന്റെ പൊരുള്‍.
Wednesday, December 30, 2009
Subscribe to:
Post Comments (Atom)
എന്താണ് നവോദ്ധാനം ?
വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.
No comments:
Post a Comment