Friday, September 13, 2019

സലാം സുല്ലമിയെ പ്രൊമോട്ട് ചെയ്യുന്നവരോട് - 1


#സലാം #സുല്ലമിയെ #പ്രൊമോട്ട് #ചെയ്യുന്നവരോട്
അധികം ഡെക്കറേഷൻ വേണ്ട ! കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ ഹദീസ് നിഷേധത്തിനു വ്യവസ്ഥാപിത രൂപം നൽകിയത് സലാം സുല്ലമിയാണ്. അത് വരെ അദ്ദേഹത്തിന്റ പുസ്തകങ്ങളിലും എഴുത്തുകളിലും പ്രസംഗങ്ങളിലും ക്ലാസ്സുകളിലും ചിതറിക്കിടന്ന പിഴച്ച വാദങ്ങളും ഹദീസ് നിഷേധങ്ങളും മർകസ് ദഅവ മുജാഹിദ് വിഭാഗം ഔദ്യോഗികമായി ഏറ്റെടുക്കുകയും അവരുടെ സംഘടനാ ചാനൽ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്‌ലാം ദീനിനെക്കുറിച്ചും പ്രമാണങ്ങളെക്കുറിച്ചും സാമാന്യത്തിൽ കുറഞ്ഞ വിവരം മാത്രമുള്ള ഏതാനും അനുയായി വൃന്ദങ്ങൾ ഹദീസ് നിഷേധം നാടൊട്ടുക്കും പ്രചരിപ്പിച്ചു.( അവരിൽ ചിലരെങ്കിലും കാടു കയറിയ ചിന്തകളുമായി ചേകനൂരിസത്തിൽ ചേക്കേറി) മടവൂർ സാഹിബ് അധികാര ശീതളിമ സ്വപ്നം കണ്ട് സീഡീ ടവറിൽ കയറിക്കൂടി എന്നല്ലാതെ മനസ്സ് കൊണ്ട് സലാം സുല്ലമിയുടെ ആശയം പങ്കുവെക്കുന്ന ആള് തന്നെയാണ്. ഇന്ന് സൈബർ ലോകത്ത്‌ ഹദീസ് നിഷേധം തൊഴിലായി സ്വീകരിച്ച പലരും ചേകനൂരികളായി പരകായപ്രവേശം നടത്തിയ ചിലരും സലാം സുല്ലമിയുടെ അരുമ ശിഷ്യഗണങ്ങളാണ്.
സിഹ്‌റ്
ഖബര്‍ ശിക്ഷ
സംസം
ഹജറുല്‍ അസ്‌വദ്
പല്ലിയെ കൊല്ലൽ
കണ്ണേറ്
സംഗീതം ഹലാലാക്കല്‍
അള്ളാഹുവിന്റെ നുസൂല്‍
ഖബറുല്‍ ആഹാദ് വിശ്വാസത്തിനു പറ്റില്ല
പിശാച് ആലങ്കാരികം
തബര്‍റുക്
മിഅ്‌റാജ്
സ്വിറാത്ത്
മസീഹുദ്ദജ്ജാൽ
സുത്റ
തുടങ്ങി ഒരുപാട് വിഷയങ്ങളിലുള്ള ഹദീസുകൾ അറഞ്ചം പുറഞ്ചം നിഷേധിക്കുകയോ ദുർവ്യാഖ്യാനിക്കുകയോ ചെയ്ത സലാം സുല്ലമി എങ്ങിനെയാണ് നവോദ്ധാന നായകനും മഹാനുമാവുക ?
വ്യക്തമായ നിഷേധങ്ങളടങ്ങിയ ഇവയെല്ലാം സുല്ലമിയും അനുയായികളും എഴുതി ഔദ്യോഗികമായി തന്നെ പ്രസിദ്ധീകരിച്ചതാണ്.
മർകസ് ദഅവക്ക്‌ നേതൃത്വം നൽകിയ മടവൂർ സാഹിബ് വഴി മാറിപ്പോവുകയും സലാം സുല്ലമി മരണപ്പെടുകയും ചെയ്തതോടെ തൽസ്ഥാനത്തു ഉമർ സുല്ലമിയും നയാപൈസക്കു കൊള്ളാത്ത കരുമ്പുലാക്കലും കയറിപ്പറ്റി. ഇപ്പോൾ ദിശാബോധമില്ലാത്ത ഇവരെ പ്രതിനിധീകരിക്കുന്നത് കുറച്ചു സൈബർ പോരാളികളാണ്. അത് കൊണ്ട്, #അധികം #ഡെക്കറേഷൻ #വേണ്ട !
വിഗ്രഹങ്ങൾ വീണുടയാനുള്ളതാണ്

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.