Friday, September 13, 2019

സലാം സുല്ലമിയുടെ വീഴ്ചകൾ ന്യായീകരിക്കപ്പെടരുത് !

#സലാം #സുല്ലമിയുടെ #വീഴ്ചകൾ #ന്യായീകരിക്കപ്പെടരുത് !

അബ്ദുൽ സലാം സുല്ലമിയുടെ വീക്ഷണങ്ങൾ ശെരിയാണെന്ന് സ്ഥാപിക്കാൻ അടിയാധാരം വരെ പണയം വെക്കാനുള്ള വെപ്രാളത്തിലാണ് ഫാൻസുകാർ. വീക്ഷണങ്ങളിൽ ചെറുതും വലുതുമായ അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. അത് അഖീദയിലും മൻഹജിലും അമലുമായി ബന്ധപ്പെട്ടവയിലുമാകാം. തലയെടുപ്പുള്ള പല ആലിമീങ്ങൾക്കും പല വിഷയത്തിലും വീഴ്ചകൾ സംഭവിച്ചതായി പിൽക്കാലക്കാരായ ആലിമീങ്ങൾ ചൂണ്ടിക്കാണിക്കുകയും ന്യായവും സ്വീകാര്യവുമായ രീതിയിൽ ശെരിയായ നിലപാടുകൾ തെളിവുകൾ കൊണ്ട് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കരുതിക്കൂട്ടി തെറ്റായ നിലപാടുകൾ സ്വീകരിക്കുകയും മദ്ഹബിനോടോ മനസ്സിലുറച്ചു പോയ തെറ്റായ നിലപാടിനോടോ പക്ഷം പിടിച്ചു പ്രമാണങ്ങളെ ദുർവ്യാഖ്യാനിക്കുകയും വികല വീക്ഷണങ്ങൾ ആദർശമായി പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക്, അറിവില്ലായ്‌മ കൊണ്ട് സംഭവിച്ചു പോകുന്ന അബദ്ധത്തിന്റെ ആനുകൂല്യം ലഭിക്കില്ല ! അത് കൊണ്ടു തന്നെ അഹ്‌ലുസ്സുന്നത്തിന്റെ മഹാന്മാരായ ഉലമാക്കളുടെ ഉദ്ധരണികളിൽ സലാം സുല്ലമി നടത്തിയ "കൈക്രിയകൾ" ക്ക് യാതൊരു പരിഗണനയും കൊടുക്കാൻ കഴിയില്ല. കെ എൻ എമ്മിന് എക്കാലവും പറ്റിയ വലിയ അബദ്ധങ്ങളിലൊന്നാണ് തെറ്റായ വീക്ഷണങ്ങൾ പുലർത്തുന്ന ആളുകൾ ജനപ്രിയരാണെങ്കിൽ (ക്രൗഡ് പുള്ളർ) അവരെ ചാക്കിട്ട് പിടിച്ച് വരുതിയിൽ നിർത്തുകയെന്നത്. മൻഹജിയായ കൃത്യതയില്ലാത്ത ഇത്തരം പല നിലപാടുകളുടെയും ആശാന്മാരാണ് കെ എൻ എമ്മുകാർ. എന്ന്‌ കരുതി, ഉമർ മൗലവി , സൈദ് മൗലവി, കെപി തുടങ്ങിയ ആദ്യ കാല പണ്ഡിതന്മാർ സലാം സുല്ലമിയുടെ വികല വാദങ്ങളെ അനുകൂലിച്ചവരായിരുന്നു എന്ന് ദ്യോതിപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നത് തികഞ്ഞ അനീതിയാണ്.
ഏതായാലും എഴുത്തിലും പുകഴ്ത്തലിലും വാഴ്ത്തലിലും ഏഷ്യയിലെ ഏറ്റവും വലിയ മുഹദ്ധിസായി അവരോധിക്കുന്നതിലും ഒരു മയം വന്നിട്ടുണ്ട് എന്നത് ആശാവഹവും പ്രതീക്ഷാ നിർഭരവുമാണ്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ വീഴ്ചകളും അബദ്ധങ്ങളും ചുണ്ടിക്കാണിക്കേണ്ടത് അക്കാര്യം മനസ്സിലാക്കുകയും ബോധ്യപ്പെടുകയും ചെയ്തവരുടെ ധാർമ്മിക ബാധ്യതയാണ്. കാരണം ജനങ്ങളിൽ തെറ്റായ ആശയം ശെരിയാണെന്ന ധാരണയിൽ വേരുറച്ചു പോകുന്ന സാഹചര്യങ്ങൾ നിലനിൽക്കാൻ പാടില്ല. അള്ളാഹുവിന്റെ ദീൻ സംരക്ഷിക്കപ്പെടേണ്ടതും അടുത്ത തലമുറക്ക് അതിന്റെ ആദ്യ പരിശുദ്ധിയോടെ കൈമാറേണ്ടതും പണ്ഡിതന്മാരുടെ ഉത്തരവാദിത്തമാണ്.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.