Saturday, April 7, 2018

യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ .....

ഇമാം ഇബ്'നു ബത്ത رحمه الله പറഞ്ഞു:

യാതൊരുവന് അല്ലാഹു നന്മ ഉദ്ദേശിച്ചുവോ, ഔദാര്യവാനായ റബ്ബിന്റെ സംരക്ഷണം മുൻകടക്കുകയും ചെയ്തുവോ,

അവന്റെ അടയാളം:

സുരക്ഷയും സമാധാനവും തേടി അല്ലാഹുവിനോട് ആവലാതിപ്പെടുകയും അഭയം തേടുകയും ചെയ്തുകൊണ്ടുള്ള ദുആയുടെ കവാടം അവനുവേണ്ടി തുറന്നുകൊടുക്കപ്പെടും.

അല്ലാഹുവിന് തൃപ്തിയുള്ളതോ, തന്റെ ദീനിന്ന് ഗുണമാകുന്നതോ അല്ലാത്ത കാര്യങ്ങളിൽ മിണ്ടാതിരിക്കാനും,  നാവിനെ സംരക്ഷിക്കാനും,
സമകാലികരായി ചുറ്റുമുള്ളവരെ നന്നായി മനസ്സിലാക്കാനും,
തന്റെ കാര്യങ്ങളുമായി മുന്നോട്ടു പോകുന്നവനായിരിക്കാനും
തൌഫീഖ് നൽകപ്പെടും.

അനാവശ്യ കാര്യങ്ങളിൽ മുഴുകുന്നതും സംസാരിക്കുന്നതും അവൻ ഉപേക്ഷിക്കുന്നു. ഒരുപക്ഷേ തന്റെ നാശത്തിനു തന്നെ ഹേതുവായിത്തീരാവുന്ന കാര്യങ്ങളെക്കുറിച്ച അനാവശ്യ ചോദ്യങ്ങളും പ്രചാരണങ്ങളും അവൻ വെടിയുന്നു.

അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ സ്നേഹിക്കില്ല. അല്ലാഹുവിന്നുവേണ്ടിയല്ലാതെ അവൻ കോപിക്കില്ല.

തീർച്ചയായും ഈ ഫിത്'നകളും ഹവകളും ധാരാളം പടപ്പുകളെ വഷളാക്കിത്തീർത്തു. അവരുടെ വൃത്തികേടുകളുടെ മറ നീക്കി.

ജനങ്ങളിൽ തന്റെ നഫ്സിനെ ഏറ്റവും നന്നായി സംരക്ഷിക്കുന്നത് തന്റെ നാവിനെ ഏറ്റവും നന്നായി സൂക്ഷിക്കുന്നവനാണ്.
തന്റെ ദീനുമായി ഏറ്റവും നന്നായി മുഴുകുന്നവനാണ്.
തനിക്ക് ആവശ്യമില്ലാത്തതിനെ ഏറ്റവും നന്നായി ഉപേക്ഷിക്കുന്നവനാണ്.

(അൽ ഇബാന: 2/596)

വിവ: അബൂ തൈമിയ്യ

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.