Saturday, June 3, 2017

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട് - 2

നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമക്ക് സിഹ്ർ ബാധിച്ചു എന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് നിഷേധിക്കുന്നവരോട്
" ജനങ്ങളിൽ നിന്ന് അള്ളാഹു താങ്കളെ രക്ഷിക്കുന്നതാണ് " എന്ന സൂറത്തുൽ മാഇദയിലെ ആയത്ത് വിശദീകരിച്ചു കൊണ്ട് ശൈഖ് അൽബാനി റഹിമഹുള്ളാ പറയുന്നു.
" ....പിന്നെ അവർ ഈ തെറ്റായ ധാരണ കൊണ്ട് ഇമാം ബുഖാരിയും മുസ്‌ലിമും രിവായത് ചെയ്ത മുതഫഖുൻ അലൈഹി ആയ, മുസ്‌ലിം ഉമ്മത്ത്‌ അഭിപ്രായ വിത്യാസമില്ലാതെ സ്വീകരിച്ച സ്വഹീഹായ ഹദീസിനെ ബാത്വിലാക്കുകയാണ് ചെയ്യുന്നത്. ഹിഷാം ബിൻ ഉർവ തന്റെ പിതാവ് ഉർവയിൽ നിന്നും അദ്ദേഹം ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും അങ്ങേയറ്റം സ്വഹീഹായ സനദിലൂടെ വിത്യസ്ഥ പരമ്പരകളിലൂടെ ഈ ഹദീസ് വന്നിട്ടുണ്ട്.
ഹിഷാം ബിൻ ഉർവ തന്റെ പിതാവായ ഉർവയിൽ നിന്നും അദ്ദേഹം തന്റെ ഭാര്യയായ(അസ്മാ റദിയള്ളാഹു അൻഹയുടെ) സഹോദരി ആയിഷ റദിയള്ളാഹു അൻഹയിൽ നിന്നും ഉദ്ധരിക്കുന്ന ഈ ഹദീസ് സ്വിഹത്തിന്റെ കാര്യത്തിൽ വളരെ വളരെ അറിയപ്പെട്ടതാണ്.
അതിനാൽ ഈ സംഭവം ശെരിയാവാതിരിക്കുകയെന്നത് വളരെ വിദൂരമായ കാര്യമാണ്. പക്ഷെ ഹവയുടെ ആളുകൾ വാസ്തവത്തിൽ..., ഇവിടെ വിഷയം നിങ്ങൾക്ക് അറിയാവുന്ന പോലെ ഈജിപ്തുകാരനായ ഷെയ്ഖ്‌ ഗസ്സാലിയെപ്പോലുള്ളവർ, സുന്നത്തിനെ സംരക്ഷിക്കാനും, അതിലില്ലാത്തത് അതിലേക്കു കടന്നു കൂടാതിരിക്കാനും ഹദീസ് പണ്ഡിതന്മാർ സുദീർഘമായ കാലയളവിൽ അർപ്പിച്ച സേവനത്തിനും പ്രയത്നത്തിനും യാതൊരു വിലയും കൽപ്പിക്കാത്തവരാണ്. ഇവർ മുസ്ലിംകളുടെ പാതയിൽ നിന്ന് പുറത്തു പോയിരിക്കുന്നു. അതിൽ ഫിഖ്ഹ്, ഹദീസ്, തഫ്സീർ എന്ന വിത്യാസമൊന്നുമില്ലാതെ, എല്ലാവരോടും വൈരുദ്ധ്യം പുലർത്തുന്നു.
കാരണം, ഈ ഹദീസ് ഇമാം ബുഖാരിയും മുസ്‌ലിമും അവരുടെ സ്വഹീഹുകളിൽ കൊണ്ട് വന്നതാണ്. മാത്രമല്ല, മുഴുവൻ തലങ്ങളിലുള്ള- തഫ്സീർ, ഫിഖ്ഹ് - മുസ്‌ലിം ഉമ്മത്തിലെ ഉലമാക്കൾ ഇത് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടാണ് നേരത്തെ പറഞ്ഞത് പോലെയുള്ള ചിലയാളുകൾ വ്യതിയാനവുമായി വരുന്നത്. അവർ സത്യവിശ്വാസികളുടെ മാർഗത്തോട്‌ വിയോജിപ്പ് കാണിക്കുന്നു. അവർ അള്ളാഹുവിന്റെ ഈ താക്കീതിൽ ഉൾപ്പെടുമോ എന്ന് ഞാൻ ഭയപ്പെടുന്നു.
{وَمَـــن يُشَاقِــــقِ الرَّسُـــولَ مِـــن بَعْــــدِ مَــــا تَبَيَّـــنَ لَــــهُ الْهُــــدَى وَيَتَّبِــــعْ غَيْــــرَ سَبِيــــلِ الْمُؤْمِنِيــــنَ نُوَلِّــــهِ مَــــا تَوَلَّــــى وَنُصْلِــــهِ جَهَنَّـــمَ وَسَـــــاءتْ مَصِيــــرًا} (115) سورة النساء] തനിക്കു സന്മാർഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിർത്ത് നിൽക്കുകയും സത്യവിശ്വാസികളുടെതല്ലാത്ത മാർഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവൻ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും നരകത്തിലിട്ടു നാമവനെ കരിക്കുന്നതുമാണ്. അത് മോശമായ മടക്കസ്ഥാനം തന്നെ."
അത് കൊണ്ട് തന്നെ തഫ്സീറിന്റെ ഉലമാക്കൾ അവരിലെ പ്രധാനിയായ ശൈഖുൽ ഇസ്‌ലാം ഇബ്നു തീമിയയെപ്പോലുള്ളവർ പറഞ്ഞത്, ((إذا كــــان هنــــاك آية وفـــي تفسيرهــــا قــــولان، فــــلا يـــجوز لـــمن جــــاء فــــي آخـــر الزمــــان أنْ يأتــــي بقــــول ثالــــث)) ഒരു ആയത്തിന്റെ തഫ്സീറിൽ രണ്ടു തരം അഭിപ്രായമുണ്ടെങ്കിൽ, പിൽക്കാലക്കാർക്ക് അത് രണ്ടും ഒഴിവാക്കി മൂന്നാമതൊരു അഭിപ്രായം കൊണ്ട് വരാൻ പാടില്ല" എന്ന്. കാരണം ഈ മൂന്നാമത്തെ വീക്ഷണം ബിദ്അത്തും, സത്യ വിശ്വാസികളുടെ മാർഗത്തിന് എതിരും ആയിരിക്കും. ഒരു ആയത്തിനു രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടെന്നു സങ്കൽപ്പിച്ചാൽ തന്നെ, മൂന്നാമത്തെ വ്യാഖ്യാനം ഇയാൾക്ക് എവിടെ നിന്ന് കിട്ടി? ഈ വാതിൽ തുറക്കാൻ നാം അനുവദിച്ചാൽ, പ്രമാണ വാക്യങ്ങൾ കൊണ്ട് കളിച്ചപ്പോൾ ജൂതന്മാർക്കും നസാറാക്കൾക്കും സംഭവിച്ചത് തന്നെ ഇസ്‌ലാം മതത്തിനും സംഭവിക്കും....."
( ഷെയ്ഖ്‌ അൽബാനിയോടുള്ള ചോദ്യോത്തര ഭാഗത്തിൽ നിന്ന് ആശയ വിവർത്തനം)

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.