Saturday, July 16, 2016

"നബിചര്യ മുറുകെപ്പിടിക്കുക" ??

അവസാനം ഐസിസും തീവ്രവാദ ചർച്ചകളും വഴിതെറ്റി, നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ സുന്നത്തു അനുധാവനം ചെയ്യുന്ന സലഫികൾക്കു നേരെ എല്ലാ ഞാഞ്ഞുലുകളും പത്തി വിടർത്തി ആടുകയാണ്. മതത്തിനു രാഷ്ട്രീയ വ്യാഖ്യാനം നൽകുകയും പ്രമാണനങ്ങളെ പരിഹസിക്കുകയും ചെയ്യാറുള്ള ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ള സംഘടനകൾക്ക് ഇപ്പോൾ സഹയാത്രികർ കൂടി എന്നതാണ് പുതിയ കാര്യം. 

ഖുർആനും സുന്നത്തുമാണ് പിൻപറ്റുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്നത് എന്നു പറയുകയും, സ്വന്തം യുക്തിക്കു ബോധ്യപ്പെടാത്തവ സുന്നത്തിൽ സ്ഥിരപ്പെട്ടാലുംസ്വീകരിക്കാതിരിക്കുകയും തീവ്രവാദത്തിന്റെ അടയാളമായി രേഖപ്പെടുത്തുകയും ചെയ്യുക. അതായത്, ഒരേ സമയം ഇരയുടെ കൂടെ നിൽക്കുകയും വേട്ടക്കാരന്റെ കൂടെ ഓടുകയും ചെയ്യുക.
ഹുസൈൻ മടവൂർ നേതൃത്വം നൽകുന്ന നദ് വത്തുൽ മുജാഹിദിനു നീളമുള്ള താടിയും നെരിയാണിക്ക് മുകളിലുള്ള വസ്ത്രവും സ്ത്രീകളുടെ മുഖാവരണവും തീവ്ര വാദത്തിന്റെ അടയാളമാണ്. നാലാം കിട കമ്മ്യുണിസ്റ്റു ചാനൽ തിണ്ണ നിരങ്ങികളും മുസ്‌ലിം വിരുദ്ധ ശക്തികളും നൽകുന്ന കുറിപ്പുകളാണ് ഇപ്പോൾ മിമ്പറുകളിൽ പോലും കേട്ടു കൊണ്ടിരിക്കുന്നത്. ശശികലയോ മറ്റോ ആയിരുന്നു ഇതെല്ലാം പറയുന്നതെങ്കിൽ, ഇസ്‌ലാമിനെ ഇതാ തകർക്കാൻ വരുന്നേ എന്നു പറഞ്ഞു എല്ലാ സംഘടനയും ഒറ്റക്കെട്ടായി സത്യാഗ്രഹം നടത്തിയേനെ. മടവൂരികളായതു കൊണ്ടു ആർക്കും ഒരു പരാതിയുമില്ല. ഒരു യഥാർത്ഥ മുസ്ലിമിനെ സംബന്ധിച്ചേടത്തോളം, സാക്കിർ നായിക്കിന് നേരെയുള്ള മാധ്യമ വിചാരണയോ, പ്രാച്ചിയുടെ ഇനാം പ്രഖ്യാപനയോ ഉണ്ടാക്കുന്ന അസ്വസ്ഥതയെക്കാൾ അപകടകരം നബി സ്വല്ലള്ളാഹു അലൈഹി വ സല്ലമയുടെ സുന്നത്തിനു നേരെയുള്ള നികൃഷ്ഠമായ കയ്യേറ്റങ്ങളാണ്. 

"നബിചര്യ മുറുകെപ്പിടിക്കുക" എന്നു പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് എന്നു മുജാഹിദ് പ്രസ്ഥാനം ഇനിയും പഠിച്ചിട്ടില്ല.
താടി വളർത്തൽ സ്വഹീഹ് ആയ ഹദീസുകൾ കൊണ്ടു അള്ളാഹുവിന്റെ ശറഇൽ സ്ഥിരപ്പെട്ട കാര്യമാണ്. സ്വഹാബികളിൽ താടിയില്ലാത്ത ഒരാൾ പോലും ഉണ്ടായിരുന്നില്ല. പിന്നെ ഖുർആനും സുന്നത്തും പ്രമാണമായി സ്വീകരിക്കുന്നു എന്നു അവകാശപ്പെടുന്നവർക്കു എങ്ങിനെയാണ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെ അവഹേളിക്കാൻ കഴിയുക?
താടി വളർത്തുന്നതും വസ്ത്രം നെരിയാണിക്കു മുകളിലാവുകയെന്നതും സ്ത്രീകൾ മുഖാവരണം ധരിക്കുന്നതും എങ്ങിനെയാണ് തീവ്ര വാദമാവുക? നബിചര്യ നിങ്ങൾ അണപ്പല്ലുകൾ കൊണ്ടു കടിച്ചു പിടിക്കണമെന്ന് പറഞ്ഞാൽ, ഇവിടെയുള്ള മാധ്യമ ഹിജഡകളുടെ ആരോപണങ്ങൾക്ക് മുമ്പിൽ മുട്ടു മടക്കി സുന്നത്തിനെ പുറം കാലു കൊണ്ടു തട്ടുകയാണോ? അതാണോ നിങ്ങൾ മനസ്സിലാക്കിയ ആദർശ ധീരത? തീവ്രവാദത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഇതാണ് അവസ്ഥയെങ്കിൽ, നാളെ തൗഹീദിനെതിരിലും നമസ്കാരത്തിനെതിരിലും തീവ്രവാദം ആരോപിക്കപ്പെട്ടാൽ അവിടെയും നിങ്ങൾ വിട്ടുവീഴ്ച ചെയ്തു നല്ല പിള്ള ചമയുമോ? 

തീവ്രവാദം ഖാരിജി ചിന്തയുടെ ഉപോൽപ്പന്നമാണ്. അതു തിരിച്ചറിയാതെ, നബി ചര്യക്ക് നേരെ വാളോങ്ങുന്നതു ഇരുട്ടിൽ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്.
താടി വളർത്തുന്നതിലും, വസ്ത്രം നെരിയാണിക്കു മുകളിലാക്കുന്നതിലും, സ്ത്രീകൾ മുഖം മറക്കുന്ന വിഷയത്തിലും സ്വീകാര്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇസ്‌ലാമിന്റെ ശെരിയായ നിലപാട് എന്തെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താൻ മടവൂർ വിഭാഗമടക്കമുള്ള എല്ലാ മുജാഹിദ് ഗ്രുപ്പുകളെയും വെല്ലു വിളിക്കുന്നു. സാഹചര്യത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കാതെ, പ്രമാണനങ്ങൾക്കു പൊരുത്തപ്പെടുന്ന നിലപാടുകൾ സ്വീകരിക്കാൻ അനുയായികളെ പ്രേരിപ്പിക്കുന്നതിനു പകരം, കുനിയാൻ പറയുമ്പോൾ ഇഴയുന്ന സ്വഭാവക്കാരായ അവസരവാദികളായി മാത്രമേ നിങ്ങളെ കാണാനൊക്കൂ.

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.