Wednesday, June 8, 2016

ഖുർആൻ പാരായണം

ഇമാം ആജുർരീ رحمه الله പറഞ്ഞു :

നിങ്ങൾ കാണുന്നില്ലേ , അല്ലാഹു നിങ്ങൾക്ക് റഹ്'മത്ത് ചെയ്യട്ടെ, ഔദാര്യവാനായ നിങ്ങളുടെ രക്ഷിതാവ് അവന്റെ കലാം ( വചനം ) ആലോചിച്ച് പഠിക്കുന്നതിന് തന്റെ സൃഷ്ടികളെ പ്രേരിപ്പിക്കുന്നത് എങ്ങിനെയാണെന്ന് ?!

ആരാണോ അവന്റെ കലാം ആലോചിച്ചു പഠിക്കുന്നത്, ഏറ്റവും പ്രതാപിയും മഹോന്നതനുമായ റബ്ബിനെ അവൻ അറിയും.

തന്റെമേൽ നിർബന്ധമായിട്ടുള്ളത് അവനുമാത്രം ആരാധന അർപ്പിക്കലാണെന്ന് അറിയും. ​അപ്പോൾ അവൻ തന്റെമേലുള്ള കടമ നിറവേറ്റാൻ നഫ്'സിനെ നിർബന്ധം ചെലുത്തും. ഔദാര്യവാനായ അവന്റെ രക്ഷിതാവ് താക്കീതു ചെയ്തതിനെ തൊട്ടെല്ലാം അവൻ നഫ്'സിനെ താക്കീതു ചെയ്യും.​ ​ഏതെല്ലാം കാര്യങ്ങൾക്ക് അവൻ​ ​പ്രേരണനൽകിയോ അവയിലേക്ക് അതിനെ പ്രേരിപ്പിക്കും.

ഖുർആൻ പാരായണം ചെയ്യുമ്പോളും മറ്റൊരാളിൽ നിന്ന് ശ്രദ്ധയോടെ കേൾക്കുമ്പോളും ഏതൊരുത്തന്റെ വിശേഷണം ഇതാണോ അവന് ഖുർആൻ ശിഫാ ആയിരിക്കും. ​​സമ്പത്തില്ലാതെ തന്നെ അവൻ ധന്യനാകും.
​ ​ആൾബലമില്ലാതെ തന്നെ അവൻ പ്രതാപിയാകും.​ ​മറ്റുള്ളവർ വന്യമായി കാണുന്നവയോടുപോലും അവന് ഇണക്കമുണ്ടാകും.

ഒരു സൂറത്ത് പാരായണം ചെയ്യാൻ തുടങ്ങുമ്പോൾ അവനെ അസ്വസ്ഥമാക്കുന്ന കാര്യം ; എപ്പോഴാണ് ഞാൻ പാരായണം ചെയ്യുന്നതിൽ നിന്നുള്ള ഉപദേശം ഉൾക്കൊള്ളുക എന്നതായിരിക്കും. ​​എപ്പോഴാണ് ഞാൻ ഈ സൂറത്ത് തീർക്കുക എന്നതല്ല അവന്റെ ലക്ഷ്യം.​ ​അല്ലാഹുവിൽ നിന്നുള്ള അഭിസംബോധന എപ്പോഴാണ് തനിക്ക് ഗ്രഹിക്കാനാവുക എന്നതു മാത്രമാണ് അവന്റെ ലക്ഷ്യം.
​ ​
എപ്പോഴാണ് അവന്റെ വിലക്കുകളിൽ നിന്ന് വിട്ടുമാറുക?
എപ്പോഴാണ് ഗുണപാഠമുൾക്കൊള്ളുക ?

കാരണം അവന്റെ ഖുർആൻ പാരായണം ഇബാദത്ത് എന്ന നിലയിലാണ്.
​ഇബാദത്താകട്ടെ അശ്രദ്ധയിൽ ഉണ്ടാകുന്ന ഒന്നല്ല.

അല്ലാഹുവാണ് തൌഫീഖ് നൽകുന്നവൻ.

(അഖ്'ലാകു അഹ്'ലിൽ ഖുർആൻ)

അബൂ തൈമിയ്യ ഹനീഫ് حفظه الله

No comments:

Post a Comment

എന്താണ് നവോദ്ധാനം ?

വൈജ്ഞാനികവും, സാമുഹികവും സാമ്പത്തികവും, രാഷ്ട്രീയവുമായ തലങ്ങളിലുള്ള അഭിവൃദിയും, പുരോഗതിയും മാത്രമാണോ നാം നവോദ്ധാനം കൊണ്ടര്‍ത്തമാക്കുന്നത് ? പരിശോധിക്കപ്പെടെന്ടതുണ്ട്. ഒരു മുസ്ലിമിന്‍റെ നവോധാനത്തിന്‍റെ ആധാരം, അവന്‍റെ പാരത്രിക വിജയവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. പാരത്രിക വിജയത്തില്‍ ലക്‌ഷ്യം വെക്കാത്ത ഒരു നവോദ്ധാനവും യഥാര്‍ത്ഥ നവോദ്ധാനമല്ല.